Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നികുതി എസ്‌കേപ്പ് ചെയ്യാൻ എന്താണ് വഴി? നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പെൺസുഹൃത്തിന്റെ തമാശ; നികുതി ഒഴിവാക്കാൻ രണ്ടുപുരുഷന്മാർ ഡബ്ലിളിനിൽ മിന്നുകെട്ടിയത് ഇങ്ങനെ

നികുതി എസ്‌കേപ്പ് ചെയ്യാൻ എന്താണ് വഴി? നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പെൺസുഹൃത്തിന്റെ തമാശ; നികുതി ഒഴിവാക്കാൻ രണ്ടുപുരുഷന്മാർ ഡബ്ലിളിനിൽ മിന്നുകെട്ടിയത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

ഡബ്ലിൻ: പണത്തിന് മേലേ പരുന്തു പറക്കില്ലെന്നാണല്ലോ ചൊല്ല്. ജീവിതം തന്നെ വഴിമുട്ടുന്ന രീതിയിൽ നികുതി കൂടി വന്നാൽ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നാം. ഡബ്ലിനിൽ രണ്ടു ഉറ്റപുരുഷസുഹൃത്തുക്കൾക്ക് തോന്നിയതും അതുതന്നെ. ഭീമമായ പൂർവിതസ്വത്ത് നികുതി അടയ്‌ക്കേണ്ടി വരുമെന്നായപ്പോൾ ഇരുവരും തമ്മിൽ വിവാഹം കഴിച്ചു. ഇരുവരും സ്വവർഗ്ഗാനുരാഗികളെല്ലെന്നതാണ് കൗതുകകരം. തുറന്ന സൗഹൃദം മാത്രം.

സുഹൃത്തുക്കളായ 83-കാരൻ മാറ്റ് മർഫിയും, 58-കാരൻ ഒ'സള്ളിവനുമാണ് വീടിന് മേലുള്ള പൂർവിക സ്വത്ത് നികുതിയൽ നിന്നും രക്ഷപ്പെടാൻ വിവാഹിതരാകാൻ തീരുമാനിച്ചത്. തന്റെ കാര്യങ്ങൾ നോക്കുന്ന സള്ളിവന് കാലശേഷം വീട് നൽകാനായിരുന്നു മർഫി എഴുതിവെച്ചത്. എന്നാൽ ഇതിനായി 50000 പൗണ്ട് ചെലവ് വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ ട്വിസ്റ്റ്. 30 വർഷക്കാലമായി ഇരുവരും സുഹൃത്തുക്കളാണ്. ഇതിനിടയിൽ മാറ്റിന് ജൈന്റ് സെൽ ആർത്രൈറ്റിസ് പിടിപെട്ടു, സള്ളിവാന് സ്വന്തം വീടും നഷ്ടമായി.

രണ്ടാം ഭാര്യയുമായുള്ള ബന്ധം തകർന്ന ശേഷം ഒറ്റയ്ക്കായ മാറ്റിനെ ശുശ്രൂഷിച്ചിരുന്നത് സള്ളിവനാണ്. ഇതോടെയാണ് തന്നോടൊപ്പം താമസിക്കാൻ മാറ്റ് സുഹൃത്തിനോട് ആവശ്യപ്പെടുന്നത്. മാറ്റിനാണെങ്കിൽ ഒരാളെ പണം കൊടുത്ത് ശുശ്രൂഷയ്ക്ക് വെയ്ക്കാനുള്ള ശേഷിയുമില്ല. ഇതോടെയാണ് മരിക്കുമ്പോൾ വീട് സുഹൃത്തിന് ഇരിക്കട്ടെയെന്ന് അദ്ദേഹം തീരുമാനിച്ചത്. എന്നാൽ പൂർവ്വികസ്വത്തായി ലഭിച്ച വീടിന്റെ നികുതി അടയ്ക്കണമെങ്കിൽ വീട് തന്നെ വിൽക്കേണ്ട ഗതികേടിലായിരുന്നു സള്ളിവൻ.

നികുതിയിൽ നിന്നും രക്ഷപ്പെടാൻ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഒരു പെൺസുഹൃത്ത് തമശയ്ക്ക് പറഞ്ഞതാണ് കാര്യമായത്. ഇതോടെ സള്ളിവാനെ വിവാഹം ചെയ്യാമെന്ന് മാറ്റ് വ്യക്തമാക്കി. ഉടൻ തന്നെ വിവാഹവും നടന്നു. അഞ്ച് സുഹൃത്തുക്കൾക്ക് അടുത്തുള്ള ബാറിൽ വിരുന്നും നൽകി അടിപൊളിയായി നികുതിയിൽ രക്ഷപ്പെട്ടു.സ്വവർഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം 2015 മുതൽ അയർലണ്ടിൽ നിയമവിധേയമാണ്.പതിവ് പോലെ കല്യാണത്തോട് സമ്മിശ്രപ്രതികരണം തന്നെ!.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP