Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ ഇലക്ഷനിൽ നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടി മുമ്പിലെത്തും; അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റിനെ തോൽപിച്ച എംപിമാരെ തോൽപിക്കാൻ സ്ഥാനാർത്ഥികളെ നിർത്തും; കൺസർവേറ്റീവുകൾക്കും ലേബറിനും ഒരു പോലെ തലവേദനയായി ബ്രിട്ടനിൽ ഏറ്റവും പുതിയ പാർട്ടി വളരുന്നു

യൂറോപ്യൻ ഇലക്ഷനിൽ നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടി മുമ്പിലെത്തും; അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റിനെ തോൽപിച്ച എംപിമാരെ തോൽപിക്കാൻ സ്ഥാനാർത്ഥികളെ നിർത്തും; കൺസർവേറ്റീവുകൾക്കും ലേബറിനും ഒരു പോലെ തലവേദനയായി ബ്രിട്ടനിൽ ഏറ്റവും പുതിയ പാർട്ടി വളരുന്നു

മുൻ യുകിപ് നേതാവ് നെജൽ ഫെരാജ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബ്രെക്സിറ്റ് പാർട്ടിക്ക് അപ്രതീക്ഷിതമായ തോതിൽ പിന്തുണ നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം യൂറോപ്യൻ ഇലക്ഷനിൽ നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടി മുമ്പിലെത്തുമെന്നാണ് പ്രവചനം. കൂടാതെ ബ്രെക്സിറ്റിനെ തോൽപിച്ച എംപിമാരെ തോൽപിക്കാൻ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താനും ബ്രെക്സിറ്റ് പാർട്ടിക്ക് പദ്ധതിയുണ്ട്. ഇത്തരത്തിൽ കൺസർവേറ്റീവുകൾക്കും ലേബറിനും ഒരു പോലെ തലവേദനയായി ബ്രിട്ടനിൽ ഏറ്റവും പുതിയ പാർട്ടി വളരുകയാണ്.

യുകെയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ട്രയൽ എന്ന വിധത്തിലായിരിക്കും അടുത്ത മാസം നടക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുകയെന്നും ഫെരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. യുകിപിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം അടുത്തിടെ മാത്രമാണ് പുതിയ ബ്രെക്സിറ്റ് പാർട്ടി സ്ഥാപിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ പാർട്ടി നേടിയെടുത്തിരിക്കുന്ന പിന്തുണ ടോറികൾക്കും ലേബറിനും കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തിനേറെ ചില അഭിപ്രായ സർവേകളിൽ ഇരു പാർട്ടികളെയും കവച്ച് വച്ച് ഫെരാജിന്റെ പാർട്ടി മുന്നിലെത്തുകയും ചെയ്തിരുന്നു.

ബ്രെക്സിറ്റ് വേണ്ട വിധത്തിൽ നടപ്പിലാക്കാത്തതിനെ തുടർന്ന് ജനകീയത നാൾക്ക് നാൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തെരേസയുടെ നേതൃത്വത്തിലുള്ള ടോറികൾക്ക് 2022ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പം ഫെരാജിന്റെ പാർട്ടി കൂടി മുന്നേറുന്നതോടെ ടോറികളുടെ നാശം പൂർണമാകുമെന്ന ആശങ്ക ശക്തമാണ്. ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടർന്ന് തെരേസക്കെതിരെ വിമതനീക്കം ശക്തമായിരിക്കുന്നതിനാൽ അവർ കാലാവധി തികക്കുന്നതിന് മുമ്പ് രാജി വയ്ക്കാൻ നിർബന്ധിതയാകുമെന്നും അങ്ങനെ വന്നാൽ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വരുകയും അതിൽ ബ്രെക്സിറ്റ് പാർട്ടി മുന്നേറുമെന്നും പ്രവചനമുണ്ട്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾ നടത്തുന്നതിന്റെ ആദ്യ പടിയായി യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് ഫെരാജ് വിശദീകരിക്കുന്നത്. ബ്രെക്സിറ്റ് തടസപ്പെടുത്താൻ ശ്രമിച്ചാൽ തങ്ങളുടെ സീറ്റുകൾ കൈവിട്ട് പോകുമെന്ന് മിക്ക എംപിമാരും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നും ഫെരാജ് എടുത്ത് കാട്ടുന്നു. ബ്രെക്സിറ്റ് പാർട്ടിയുടെ പ്രസക്തി അവരിൽ മിക്കവരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുക അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുക എന്നീ രണ്ട് ഓപ്ഷനുകൾ മാത്രമാണ് നിലവിൽ എംപിമാർക്ക് മുന്നിലുള്ളതെന്നും ഫെരാജ് പറയുന്നു.

പാർലിമെൻരിലൂടെ ബ്രെക്സിറ്റ് പാസാക്കിയിട്ടില്ലെങ്കിൽ പുതിയ പാർട്ടിയുടെ സമ്മർദം എംപിമാർക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP