Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രിൻസ് ലൂയിസിന്റെ ഒന്നാം ജന്മദിന ചിത്രങ്ങൾ പുറത്ത്; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ വൈറൽ; പ്രിൻസ് വില്യമിന്റെയും കെയ്റ്റിന്റെയും മൂന്നാമത്തെ കുഞ്ഞിന്റെ ചിത്രങ്ങൾ ആഘോഷമാക്കി രാജഭക്തർ

പ്രിൻസ് ലൂയിസിന്റെ ഒന്നാം ജന്മദിന ചിത്രങ്ങൾ പുറത്ത്; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ വൈറൽ; പ്രിൻസ് വില്യമിന്റെയും കെയ്റ്റിന്റെയും മൂന്നാമത്തെ കുഞ്ഞിന്റെ ചിത്രങ്ങൾ ആഘോഷമാക്കി രാജഭക്തർ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ബ്രിട്ടനിൽ തരംഗമായിരിക്കുന്നത്. വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും മൂന്നാമത്തെ മകൻ ലൂയി രാജകുമാരന്റെ ഒന്നാം ജന്മദിന ചിത്രങ്ങളാണ് ആരാധകരെ ആകർഷിക്കുന്നത്. ക്യാമറയിലേക്ക് നോക്കി ലൂയി രാജകുമാരൻ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനകം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി കെൻസിങ്ടൺ കൊട്ടാരമാണ് കുഞ്ഞു രാജകുമാരന്റെ മൂന്ന് ചിത്രങ്ങൾ പുറത്തുവിട്ടത്. നോർഫോൾക്കിലെ ആന്മെർ ഹാളിൽ താമസിക്കവെ കഴിഞ്ഞമാസം കെയ്റ്റ് പകർത്തിയ ചിത്രങ്ങളാണിവ. ലൂയി രാജകുമാരന് കെയ്റ്റിന്റെ ഛായയാണെന്നും അവന്റെ കണ്ണുകൾ അമ്മയുടേതിന് സമാനമാണെന്നും ആരാധകർ സോഷ്യൽമീഡിയയിൽ വിശേഷിപ്പിക്കുന്നു.

കഴിഞ്ഞ ക്രിസ്മസിന് രാജകുടുംബം പുറത്തിറക്കിയ കാർഡിലാണ് ലൂയി രാജകുമാരന്റെ ചിത്രം ഇതിനമുമ്പ് പുറത്തുവന്നത്. കെയ്റ്റ് മകനെ കൈയിലെടുത്തു നിൽക്കുന്ന രീതിയിലായിരുന്നു ചിത്രം. ഇപ്പോൾ മുട്ടിലിഴഞ്ഞുനടക്കുന്ന ലൂയി രാജകുമാരന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. കിരീടാവകാശത്തിൽ അഞ്ചാം സ്ഥാനത്തുള്ള ലൂയി രാജകുമാരൻ വളരുമ്പോൾ മൂത്തകുട്ടി ജോർജ് രാജകുമാരനെപ്പോലെയാകുമെന്നും ആരാധകർ പറയുന്നു.

വളരെ ഊർജസ്വലനായ കുട്ടിയാണ് ലൂയിയെന്ന് കെയ്റ്റ് മുമ്പൊരിക്കൽ വിശേഷിപ്പിച്ചിരുന്നു. ലൂയിയുടെ ഒന്നാം പിറന്നാൽ തികച്ചും സ്വകാര്യചടങ്ങായി കെൻസിങ്ടൺ കൊട്ടാരത്തിൽ ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജോർജ് രാജകുമാരന് സ്‌കൂളിൽ പോകേണ്ടതിനാലും, ഇന്ന് വൈകിട്ട് വില്യം രാജകുമാരൻ ന്യൂസീലൻഡിലേക്ക് പോകുന്നതിനാലും പ്രത്യേകം പിറന്നാൾ ചടങ്ങുകളൊന്നും ഉണ്ടാവില്ല.

മൂന്നുമക്കളാണ് വില്യം രാജകുമാരനും കെയ്റ്റിനുമുള്ളത്. ജോർജ്, ഷാർലറ്റ്, ലൂയി എന്നിവർ. കഴിഞ്ഞവർഷം ഏപ്രിൽ 23-ന് സെന്റ് ജോർജ് ദിനത്തിലാണ് ലൂയി രാജകുമാരൻ ജനിച്ചത്. ലൂയി ആർതർ ചാൾസ് എന്നാണ് കിരീടാവകാശിയുടെ മുഴുവൻ പേര്. വളരെ അപൂർവമായി മാത്രമാണ് രാജകൊട്ടാരത്തിലെ കുഞ്ഞു രാജകുമാരന്മാരുടെ ചിത്രങ്ങൾ പുറത്തുവരാറ്. അതുകൊണ്ടാണ് ലൂയി രാജകുമാരന്റെ ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP