Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീയായി ജനിച്ചയാൾ പുരുഷനായപ്പോഴും പ്രസവിക്കാനായി ഗർഭപാത്രം ബാക്കിവെച്ചു; അമ്മയിൽനിന്നല്ലാതെ പിറന്ന കുഞ്ഞിന്റെ അച്ഛനാണ് താനെന്ന് അവകാശപ്പെട്ട് ട്രാൻസ്‌ജെൻഡർ; കുഞ്ഞിന് ജന്മം നൽകിയത് അമ്മയോ അച്ഛനോ എന്നറിയാതെ ജനന സർട്ടിഫിക്കറ്റ് നൽകാൻ മടിച്ച് അധികൃതർ

സ്ത്രീയായി ജനിച്ചയാൾ പുരുഷനായപ്പോഴും പ്രസവിക്കാനായി ഗർഭപാത്രം ബാക്കിവെച്ചു; അമ്മയിൽനിന്നല്ലാതെ പിറന്ന കുഞ്ഞിന്റെ അച്ഛനാണ് താനെന്ന് അവകാശപ്പെട്ട് ട്രാൻസ്‌ജെൻഡർ; കുഞ്ഞിന് ജന്മം നൽകിയത് അമ്മയോ അച്ഛനോ എന്നറിയാതെ ജനന സർട്ടിഫിക്കറ്റ് നൽകാൻ മടിച്ച് അധികൃതർ

ലണ്ടൻ: ഫ്രെഡ്ഡി മക്‌ഡൊണാൾഡ് ലോകത്തെതന്നെ ഏറ്റവും സവിശേഷമായൊരു നിയമപോരാട്ടത്തിലാണ്. താൻ പ്രസവിച്ച കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ എന്ന് രേഖപ്പെടുത്തിക്കിട്ടാനാണ് ഫ്രെഡ്ഡിയുടെ ശ്രമം. പ്രസവിച്ചയാൾ അച്ഛനാകുമ്പോൾ, ആ കുഞ്ഞ് അമ്മയില്ലാതെ പിറന്നവനാകില്ലേയെന്ന ആശങ്കയിലാണ് അധികൃതർ. ലിംഗമാറ്റ ശസ്ത്രക്രിയയകൾ സ്വാഭാവികമായ പുതിയ കാലത്ത് അപൂർവമായൊരു കഥയാണ് ഫ്രെഡ്ഡി മക്‌ഡൊണാൾഡിന് പറയാനുള്ളത്.

പുരുഷനായി ജീവിക്കണമെന്നായിരുന്നു ഫ്രെഡ്ഡിയുടെ ആഗ്രഹം. അതിനായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. എന്നാൽ, ഒരു കുഞ്ഞിന് ജന്മം നൽകണമെന്ന ആഗ്രഹത്തിൽ തന്റെ ഗർഭപാത്രം ഫ്രെഡ്ഡി നീക്കം ചെയ്തില്ല. ശസ്ത്രക്രിയക്കുശേഷം പുരുഷനായ ശേഷമാണ് കൃത്രിമ ഗർഭധാരണത്തിലൂടെ ഫ്രെഡ്ഡി ഗർഭം ധരിച്ചത്. ഗർഭിണിയായ പുരുഷൻ എന്ന നിലയ്ക്ക് ആഗോളതലത്തിൽത്തന്നെ ഫ്രെഡ്ഡി അതോടെ പ്രശസ്തനാവുകയും ചെയ്തു.

കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ജനറൽ രജിസ്റ്റർ ഓഫീസിലെത്തിയപ്പോഴാണ് നിയമപ്രശ്‌നം ഉയർന്നുവന്നത്. കുഞ്ഞിന്റെ സർട്ടിഫിക്കറ്റിൽ തന്റെ സ്ഥാനം അച്ഛൻ എന്നായിരിക്കണമെന്ന് ഫ്രെഡ്ഡി ആവശ്യപ്പെട്ടു. എന്നാൽ, അമ്മയില്ലാത്ത കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാൻ അധികൃതർ വിസമ്മതിച്ചു. 1836-മുതൽ പിന്തുടർന്നുവരുന്ന നിയമം അനുസരിച്ച് ഒരു കുഞ്ഞിന് അമ്മയുണ്ടായേ തീരൂ. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റിന് നിയമസാധുതയുണ്ടാകൂ.

എന്നാൽ, കാലം മാറിയതറിയാത്ത നിയമത്തിനെതിരേ പോരാടാനാണ് ഫ്രെഡ്ഡിയുടെ തീരുമാനം. കേസ് ഇപ്പോൾ ലണ്ടൻ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുഞ്ഞിന്റെ അമ്മയെന്ന് രേഖപ്പെടുത്തുന്നത് തന്റെ മനുഷ്യാവകാശങ്ങളുടെ ലംഘനമാകുമെന്ന് ഫ്രെഡ്ഡി വാദിക്കുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഇത്തരം പ്രശ്‌നങ്ങൾ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ, നിയമവിദഗ്ധരും ഈ കേസ് സാകൂതം വീക്ഷിക്കുകയാണ്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സ്ത്രീ, പുരുഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന അതേ നിയമപരിഗണന ബ്രിട്ടണിൽ കിട്ടണമെന്നതിനാൽ, ഈ കേസിന് ഏറെ പ്രാധാന്യമുണ്ട്. ഗർഭപാത്രം നിലനിർത്തിക്കൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതോടെ, ട്രാൻസ് മാനും ഗർഭം ധരിക്കാനാകുമെന്ന് ഫ്രെഡ്ഡി തെളിയിച്ചിരിക്കുകയാണ്. അച്ഛൻ എന്ന സ്ഥാനം ലഭിക്കണമെന്ന ഫ്രെഡ്ഡിയുടെ ആവശ്യം അംഗീകരിച്ചാൽ, ഇംഗ്ലണ്ടിലെ ആദ്യത്തെ അമ്മയില്ലാക്കുഞ്ഞായി അതുമാറും.

തന്റെയും കുഞ്ഞിന്റെയും വിവരങ്ങൾ പൊതുസമൂഹത്തിൽ വെളിപ്പെടുത്തരുതെന്ന് ഫ്രെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ ഗർഭധാരണ കാലയളവ് ചിത്രീകരിച്ച ഫ്രെഡ്ഡി പ്രസവ മുറിയിലേക്കും മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചതിനാൽ, വിവരങ്ങൾ പൊതുസമൂഹത്തിൽനിന്ന് മറച്ചുവെക്കണമെന്ന ഫ്രെഡ്ഡിക്ക് ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഫ്രെഡ്ഡിയെപ്പോലുള്ളവരുടെ കാര്യങ്ങൾ പരിഗണിക്കുന്നതിന് നിലവിലെ രജിസ്‌ട്രേഷൻ നിയമങ്ങളിൽ പുനപരിശോധന വേണമെന്ന് ഹൈക്കോടതിയിലെ കുടുംബക്കോടതി അധ്യക്ഷൻ സർ ആൻഡ്രു മക്‌ഫെർലെയ്ൻ സർക്കാരിനോട് നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP