Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ വാതിൽ പൊളിച്ച് അനധികൃത കുടിയേറ്റക്കാർ ഓടി രക്ഷപ്പെട്ടു; ഹെലികോപ്റ്ററിൽ അരിച്ച് പെറുക്കി ഒമ്പത് പേരെ പൊക്കി പൊലീസ്

ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ വാതിൽ പൊളിച്ച് അനധികൃത കുടിയേറ്റക്കാർ ഓടി രക്ഷപ്പെട്ടു; ഹെലികോപ്റ്ററിൽ അരിച്ച് പെറുക്കി ഒമ്പത് പേരെ പൊക്കി പൊലീസ്

റോഡിൽ സിഗ്‌നൽ കാത്തിരിക്കുന്ന വാഹനങ്ങൾ.. പെട്ടെന്ന് ഒരു ലോറിയുടെ പുറക് വശം തുറന്ന് ആളുകൾ റോഡിലേക്ക് എടുത്ത് ചാടി ഓടിയാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും..? ഇതാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ റോഡിൽ അരങ്ങേറിയത്. റൊമാനിൻ രജിസ്‌ട്രേഷനിലുള്ള ഈ ലോറിയിൽ ഒളിച്ച് കടക്കുകയാരുന്ന അനധികൃത കുടിയേറ്റക്കാരാണ് ഈ വിധം രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പൊലീസ് ഹെലികോപ്റ്ററിൽ അരിച്ച് പെറുക്കുകയും ഒമ്പത് പേരെ വലയിലാക്കുകയും ചെയ്തു. ബ്രിട്ടനിലെ ബൗർട്ടൻ ഓൺ ദി വാട്ടറിനടുത്ത് എ 429 സ്‌റ്റോ റോഡിലാണ് സംഭവം അരങ്ങേറിയത്.

ലോറിയിൽ നിന്ന് എടുത്ത് ചാടിയ അവർ സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഹെലികോപ്റ്ററുപയോഗിച്ച് തെരച്ചിൽ നടത്തി ഒമ്പത് പേരെ പിടികൂടുകയായിരുന്നു. ഈ സമയം റോഡിലുണ്ടായിരുന്ന വാഹനക്കാരിൽ ചിലരും പൊലീസിനെ സഹായിക്കാനായി രംഗത്തെത്തിയിരുന്നു.

ചാടിപ്പോയവരെ പിടികൂടാൻ റോഡിൽ ഡോഗ് സ്‌ക്വാഡിനെയും സജ്ജരാക്കിയിരുന്നു. മഞ്ഞ നിറത്തിലുള്ള വലിയ ലോറിയുടെ പുറക് ഭാഗത്ത് വലിയ തുളയുണ്ടാക്കിയാണ് അനധികൃത കുടിയേറ്റക്കാർ റോഡിലേക്ക് ചാടിയോടിയത്. മരക്കൂട്ടങ്ങൾക്കിടയിലേക്ക് ചാടിയോടിയ അവരെ പൊലീസും പിന്തുടരുകയായിരുന്നു. ലോറി ഡ്രൈവറടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇവരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്.

ബ്രിട്ടനിലെ ഹാർവിച്ച് ഇന്റർനാഷണൽ പോർട്ടിലെ ലോറിയിലെ കണ്ടയിനറിൽ 68 കുടിയേറ്റക്കാരെ കണ്ട് ഒരാഴ്ചക്ക് ശേഷമാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയിരിക്കുന്നത്. അന്നത്തെ സംഭവത്തിൽ നാല് പോളണ്ട് ലോറി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഈ ലോറികളിൽ 15 കുട്ടികളടക്കമുള്ള 53 പേരുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാർ യുകെയിലേക്ക് കടക്കാതിരിക്കാൻ അതിർത്തികളിൽ കർശന പരിശോധ ശക്തമാക്കുമെന്നാണ് ഹോം ഓഫീസ് വക്താവ് പറയുന്നത്.

മികച്ച സാങ്കേതിക വിദ്യയുടെ സഹായത്താൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്,ഫ്രഞ്ച് അഥോറിറ്റികൾ അനധികൃതമായി കുടിയേറാനുള്ള 39,000 പേരുടെ ശ്രമങ്ങൾ 2014 2015ൽ തടഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം ഇത്തരത്തിൽ തടയപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്. 2014ലെ ഇമിഗ്രേഷൻ നിയമപ്രകാരം യുകെയിൽ നിയമാനുസൃതമല്ലാതെ കുടിയേറുന്നത് കർക്കശമായി നിരോധിച്ചിട്ടുണ്ട്. പുതിയ ഇമിഗ്രേഷൻ ബിൽ അനധികൃത കുടിയേറ്റത്തെ ശക്തമായി നേരിടാൻ പര്യാപ്തവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP