Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീരവ് മോദി കേസിലും ഇന്ത്യൻ തെളിവുകൾ നാണക്കേടാകുന്നു; എഫ്‌ഐആർ അടക്കമുള്ള രേഖകൾ വായിച്ചെടുക്കാൻപോലും പ്രയാസം; എല്ലാം ശരിയാക്കാമെന്ന് പ്രോസിക്യൂഷൻ; നീരവ് മോദിയുടെ തടവറവാസം തുടരുന്നു

നീരവ് മോദി കേസിലും ഇന്ത്യൻ തെളിവുകൾ നാണക്കേടാകുന്നു; എഫ്‌ഐആർ അടക്കമുള്ള രേഖകൾ വായിച്ചെടുക്കാൻപോലും പ്രയാസം; എല്ലാം ശരിയാക്കാമെന്ന് പ്രോസിക്യൂഷൻ; നീരവ് മോദിയുടെ തടവറവാസം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളിയതിന് പിന്നാലെ ഇന്ത്യ നൽകിയ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കോടതി വ്യക്തമാക്കി. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് തെളിവുകളിൽ കൂടുതൽ ശ്രദ്ധചെലുത്താൻ നിർദ്ദേശം നൽകിയത്. അല്ലെങ്കിൽ കേസ് ഒരു വെല്ലുവിളിയായി തീരുമെന്ന് കോടതി വിലയിരുത്തി. അതേസമയം ഇന്ത്യൻ ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്യൂഷൻ സർവീസ് തെളിവുകൾ ആധികരിതയോടെ ഇന്ന് നടക്കുന്ന ചിചാരണയിൽ ഹാജരാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി മൂന്നാം തവണയും തള്ളിയിവെസ്റ്റ് മിൻസ്റ്റർ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.കേസിൽ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും. മെയ്‌ 30 ന് ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിക്ക് മുമ്പാകെ നീരവ് മോദി വീണ്ടും ഹാജരാകണമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിൽ 26 ന് കോടതി മോദിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. എച്ച്എംപി വാണ്ട്‌സ്വർത്ത് ജയിലിൽ തടങ്കലിലാണ് നീരവ് മോദി. ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആർബുത്തുനോട്ടിനാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനിൽ വച്ച് സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ മാർച്ച് 19-നാണ് നീരവ് മോദി അറസ്റ്റിലാവുന്നത്.

മോദിക്കായി കോടതിയിൽ ഹാജരായത് വിജയ് മല്യയുടെ കേസുകൾ വാദിക്കുന്ന ക്ലൈയർ മോണ്ട്‌ഗോമറിയാണ്. ഇന്ത്യ ഹാജരാക്കിയ തെളിവുകളെ അദ്ദേഹം പരിഹസിച്ചു. ഇത് കണ്ടിട്ട് തനിക്ക് കരച്ചിലാണ് വരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. തെളിവുകൾ സംബന്ധിച്ചുള്ള ഡോക്യുമെൻസിന് വ്യക്തയില്ലെന്നും എഫ്‌ഐആർ പലരും എഴുതിയതാണെന്നും താരതമ്യേന വീക്കായ തെളിവുകൾ കാരണമാണ് ഇന്ത്യ ഇവിടുത്തെ കേസുകൾ തോൽക്കുന്നതെന്നുമാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP