Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇല്ല ഞങ്ങളത് ചെയ്യില്ല...! ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത് ഭീകര സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനു പിന്നാലെ  

ഇല്ല ഞങ്ങളത് ചെയ്യില്ല...! ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത് ഭീകര സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനു പിന്നാലെ   

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: വീണ്ടും പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ്. ജെയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ ഉടനെ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പാക്കിസ്ഥാൻ. നേരത്തെ, ജയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് വാർത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നടപടികൾ പുറത്തുവരുന്നത്.

ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാത് തുടങ്ങിയ സംഘടകൾക്കെതിരെയും മറ്റ് ഭീകര സംഘടനകൾക്കെതിരെയും നടപടികളൊന്നും ഉണ്ടാകില്ലെന്നും ഈ സംഘടനളെല്ലാം തന്നെ നിരീക്ഷണത്തിലായിരിക്കുമെന്നും പാക് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് വിവരം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലഷ്‌കർ ഇ-തൊയ്ബയോട് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളാണ് ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാതും.പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് ഭീകര സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനു പിന്നാലെയാണ് പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. ചില പാക് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.

ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാത് എന്നീ സംഘടനകളെ നിരോധിച്ചതാണെന്ന് പാക്കിസ്ഥാൻ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് പുതിയ നിലപാടിലൂടെ വ്യക്തമായെന്നാണ് വിലയിരുത്തൽ.

നേരത്തെ, ജയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് വാർത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ അറിയിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനുമേൽ സമ്മർദം ശക്തമായതിനെ തുടർന്നായിരുന്നു നടപടി എടുക്കാനുള്ള തീരുമാനമെന്നായിരുന്നു വാർത്തകൾ.ഭീകരസംഘടനകൾക്കെതിരെ നടപടി എടുക്കണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ നടപടികളിൽ പാക്കിസ്ഥാൻ ആത്മാർത്ഥ തെളിയിക്കണമെന്ന് തിങ്കളാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP