Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

45 വർഷം തുടർന്ന പേജ്3 അവസാനിപ്പിക്കാൻ ആലോചിച്ച് സൺ; ഇന്നലെ പ്രസിദ്ധീകരിച്ചത് ബ്രെസിയർ ഇട്ട യുവതിയുടെ ചിത്രം; ചരിത്രപരമായ വിജയമെന്ന് നോ മോർ പേജ് 3 കാംപയിൻ ഗ്രൂപ്പ്

45 വർഷം തുടർന്ന പേജ്3 അവസാനിപ്പിക്കാൻ ആലോചിച്ച് സൺ; ഇന്നലെ പ്രസിദ്ധീകരിച്ചത് ബ്രെസിയർ ഇട്ട യുവതിയുടെ ചിത്രം; ചരിത്രപരമായ വിജയമെന്ന് നോ മോർ പേജ് 3 കാംപയിൻ ഗ്രൂപ്പ്

45 വർഷമായി ആരാധകരെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങളുമായായിരുന്നു റോബർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള സൺ ടാബ്ലോയ്ഡിന്റെ പേജ് 3 ഇറങ്ങിയിരുന്നത്. എന്നാൽ ഈ പേജ് നിർത്താൻ പോകുന്നതിന്റെ സൂചനയാണിപ്പോൾ കാണുന്നത്. സാധാരണ ഈ പേജിൽ സുന്ദരിമാരുടെ ടോപ്പ്‌ലെസ് ചിത്രങ്ങളായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നഗ്‌നമായ മാറിടങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പേജ് 3യിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണാം. ഇന്നലെ പ്രസിദ്ധീകരിച്ചത് ബ്രെയ്‌സിയറിട്ട ഒരു യുവതിയുടെ ചിത്രമായിരുന്നു. തങ്ങളുടെ പ്രവർത്തനത്തിന്റെ വിജയമാണിതെന്ന് പേജിനെതിരെ പ്രവർത്തിക്കുന്ന നോ മോർ പേജ് 3 കാംപയിൻ ഗ്രൂപ്പ് അവകാശപ്പെട്ടു.

ഇന്ന് പ്രസിദ്ധീകരിച്ച എഡിഷനിൽ ജെന്നിഫർ മെറ്റ്കാൽഫെയും ജെമ്മ മെർനയും ബിക്കിനി ധരിച്ച് ബീച്ചിൽ നിൽക്കുന്ന ചിത്രമാണ്. എന്നാൽ അവരുടെ മാറിടങ്ങൾ ഏതാണ്ട് പൂർണമായും മറച്ച നിലയിലാണ്. ഇതിന് താഴെ 'പ്ലാറ്റ്‌സ് യെർ ലോട്ട്' എന്ന തലക്കെട്ടിന് താഴെ കൊറൊനേഷൻ സ്ട്രീറ്റിൽ ഒരു നടിയുടെ ചിത്രവും കാണാം. ഇവരും മാറ് മറച്ച നിലയിലാണുള്ളത്. മാറ് പ്രദർശിപ്പിച്ചുള്ള ചിത്രങ്ങൾ ഇനിമുതൽ പേജ് 3യിൽ ഉണ്ടാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണിത് നൽകുന്നത്.

സ്ത്രീകളുടെ ഗ്ലാമർ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ പേജിനെതിരെ ഫെമിനിസ്റ്റ് സംഘടനകളുടെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ലക്ഷം പേർ ഒപ്പിട്ട ഹരജിയും സമർപ്പിക്കപ്പെട്ടിരുന്നു. അതിനെത്തുടർന്നായിരിക്കാം സൺ പേജ് 3 ഒഴിവാക്കാൻ കോപ്പ് കൂട്ടുന്നതെന്നാണ് കരുതുന്നത്. ഇന്നലെ മോഡൽ റോസി ഹണ്ടിങ്ടൺ ഒരു ബ്രെയ്‌സിയർ ധരിച്ച് നിൽക്കുന്ന ചിത്രമാണ് സൺ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ മാറ് അൽപം പോലും കാണാത്ത രീതിയിലായിരുന്നു അവർ നിന്നിരുന്നത്. പേജ് 3 തീർത്തും നിർത്താൻ സൺ തീരുമാനിച്ചുവെന്നാണ് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രമായിരിക്കാം പേജ് 3യിലെ അവസാന ടോപ്പ്‌ലെസ് ചിത്രമെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇനി നഗ്‌നമാറിടം പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം പേജിൽ വരില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

സണ്ണിന്റെ ഐറിഷ് എഡിഷനിൽ ടോപ്പ്‌ലെസ് മോഡലുകളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് 2013ൽ നിർത്തിയിരുന്നു. സണ്ണിന്റെ ഉടമസ്ഥൻ മർഡോക്ക് ഇതിനെക്കുറിച്ച് കഴിഞ്ഞ വർഷം ട്വിറ്ററിലൂടെ അഭിപ്രായമാരാഞ്ഞിരുന്നു. പേജ് 3 പേജ് രണ്ടിനും നാലിനുമിടയിൽ അതേ സ്ഥാനത്ത് നിലനിൽക്കുമെന്നാണ് കഴിഞ്ഞ രാത്രിയിൽ സൺ വക്താവ് ഡൈലൻ ഷാർപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സൺ പേജ് 3 നിർത്താൻ പോകുകയാണെന്നും അങ്ങനെയാണെങ്കിൽ അത് ചരിത്രപരമായ ഒരു വാർത്തയാണെന്നും അത് ജനങ്ങളുടെ ശക്തിയാണ് വെളിപ്പെടുത്തുന്നതെന്നുമാണ് നോ മോർ പേജ് 3 കാംപയിനിന്റെ ഒരു വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മീഡിയ സെക്‌സിസത്തിനെതിരെ വെല്ലുവിളിക്കുന്ന കാര്യത്തിലുള്ള ഒരു വലിയ ചുവട് വയ്പാണിതെന്നും വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ ഈ ഫീച്ചറിനെതിരെയുള്ള പ്രതിഷേധങ്ങളെ ആദ്യഘട്ടത്തിൽ ന്യൂസ്‌പേപ്പറിന്റെ എഡിറ്റർ നിഷേധിക്കുകായിരുന്നു ചെയ്തിരുന്നത്. സ്ത്രീവായനക്കാരുടെ നല്ല പിന്തുണ പേജ് 3 ക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നോ മോർ പേജ് 3 കാംപയിൻ ഗ്രൂപ്പ് നടിയായ ലൂസി ആനി ഹോംസിന്റെ നേതൃത്ത്വത്തിൽ 2012ലാണ് സ്ഥാപിക്കപ്പെട്ടത്. ഇതിന് ഗേൾഗൈഡിങ് യുകെ, മംസ്‌നെറ്റ്, നിരവധി ട്രേഡ് യൂണിയനുകൾ, സ്‌കോട്ടിഷ് പാർലിമെന്റ്, ബ്രെസ്റ്റ് കാൻസർ യുകെ എന്നിവയുടെ പിന്തുണയുമുണ്ടായിരുന്നു. ഈ ഫീച്ചർ സ്ഥിരമായി നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP