Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്ക് ഭയമില്ല..ബുള്ളറ്റ് പ്രൂഫ് വാഹനം എനിക്ക് വേണ്ട..എന്നെ സംരക്ഷിക്കുന്നത് കർത്താവാണ്'; സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കൻ ഭരണാധികാരികൾ സുരക്ഷ ശക്തമാക്കുമ്പോൾ സുരക്ഷ വേണ്ടന്നറിയിച്ച് കൊളംബോ ആർച്ച് ബിഷപ്പ്; കൊല്ലപ്പെട്ടവുടെ ഭവനങ്ങളിൽ ബിഷപ്പിന്റെ സന്ദർശനം; അന്വേഷണം ദ്രുതഗതിയിലെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കർദിനാൾ മാൽക്കം രഞ്ജിത്ത്

'എനിക്ക് ഭയമില്ല..ബുള്ളറ്റ് പ്രൂഫ് വാഹനം എനിക്ക് വേണ്ട..എന്നെ സംരക്ഷിക്കുന്നത് കർത്താവാണ്'; സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കൻ ഭരണാധികാരികൾ സുരക്ഷ ശക്തമാക്കുമ്പോൾ സുരക്ഷ വേണ്ടന്നറിയിച്ച് കൊളംബോ ആർച്ച് ബിഷപ്പ്; കൊല്ലപ്പെട്ടവുടെ ഭവനങ്ങളിൽ ബിഷപ്പിന്റെ സന്ദർശനം; അന്വേഷണം ദ്രുതഗതിയിലെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കർദിനാൾ മാൽക്കം രഞ്ജിത്ത്

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്ഥോടന പരമ്പരയുണ്ടാക്കിയ ഞെട്ടലിൽ നിന്നും ശ്രീലങ്ക ഇപ്പോഴും മുക്തരായിട്ടില്ല. ഈ അവസരത്തിൽ തങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും. എന്നാൽ തനിക്ക് ഏർപ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ് വാഹനം പോലും വേണ്ടെന്ന് വച്ച് മാതൃകയാവുകയാണ് കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത്. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ ബിഷപ്പിന് വേണ്ടി സർക്കാർ പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ താൻ ഇത് നിരസിച്ചതായും തനിക്ക് ഭയമില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

ബിഷപ്പിന്റെ വാക്കുകളിങ്ങനെ: 'എനിക്ക് ഭയമില്ല. പുറത്ത് പോകാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ആവശ്യമില്ല. കർത്താവാണെന്റെ സംരക്ഷകൻ. എന്നാൽ എന്റെ രാജ്യത്തിനും എന്റെ ജനങ്ങൾക്കും സംരക്ഷണം ആവശ്യമാണ്'. പ്രത്യേകം നിർമ്മിച്ച സുരക്ഷാ വാഹനവും ഒരു ഉദ്യോഗസ്ഥനേയും ബിഷപ്പിന്റെ വസതിക്ക് മുൻപിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് വേണ്ടന്ന് വച്ച് സാധാരണ കാറിലാണ് ബിഷപ്പിൻപെ യാത്ര. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ആശ്വാസ വാക്കുകൾ പകരുകയാണ് ബിഷപ്പ് ഇപ്പോൾ.

ശ്രീലങ്കയിൽ മെയ് അഞ്ച് ഞായറാഴ്ച  ദിവ്യ ബലി പുനരാരംഭിക്കുമെന്ന് മാൽക്കം അറിയിച്ചു. സ്ഫോടന പരമ്പരകളെ തുടർന്ന് താത്കാലികമായി പരസ്യമായ ദിവ്യബലി അർപ്പണം നിർത്തി വച്ചിരിക്കുകയായിരുന്നു. ദൈവാലയങ്ങളിൽ ദിവ്യബലികൾ ആരംഭിക്കുമെങ്കിലും, അർപ്പിക്കപ്പെടുന്ന ദിവ്യബലികളുടെ എണ്ണം കുറവായിരിക്കും. സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്രമേണ ഇതിൽ മാറ്റമുണ്ടാകുമെന്നും കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിവ്യബലി അർപ്പണം.

ചാവേർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കൈകാര്യം ചെയ്യാൻ കർക്കശമായ നിയമം ആവശ്യമാണ്. അന്വേഷണത്തിന്റെ പുരോഗതി ഞങ്ങൾക്ക് അറിയില്ല. കസ്റ്റഡിയിലെടുത്ത ആളുകളിൽനിന്ന് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായാണ് അധികൃതർ ഞങ്ങളോട് പറഞ്ഞത്. എന്നാൽ, ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഇവർക്ക് കഴിയുമോ എന്ന് അറിയില്ല. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിൻഹെ കഴിഞ്ഞ ദിവസം തന്നെ ഫോണിൽ വിളിച്ച് അന്വേഷണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് അറിയിച്ചതായും ആർച്ച് ബിഷപ്പ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP