Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാണംകെട്ട് ഇമ്രാൻ ഖാൻ; മോദിയെ ആനയും അമ്പാരിയും വച്ച് സ്വീകരിച്ച അമേരിക്ക പാക്ക് പ്രധാനമന്ത്രിക്ക് നൽകിയത് തണുപ്പൻ സ്വീകരണം; ട്രംപ് ഭരണകൂടത്തിലെയോ ഉന്നത നേതൃത്വത്തിലേയോ ആരും സ്വീകരിക്കാൻ എത്തിയില്ലെന്ന് റിപ്പോർട്ട്; പ്രധാനമന്ത്രിയായ ശേഷം ഇമ്രാൻ അമേരിക്കയിൽ എത്തുന്നത് ആദ്യം; വൈറ്റ് ഹൗസിന് മുന്നിൽ പാക് പ്രധാനമന്ത്രിക്കെതിരെ ബലൂച് സമരക്കാരുടെ പ്രതിഷേധം

നാണംകെട്ട് ഇമ്രാൻ ഖാൻ; മോദിയെ ആനയും അമ്പാരിയും വച്ച് സ്വീകരിച്ച അമേരിക്ക പാക്ക് പ്രധാനമന്ത്രിക്ക് നൽകിയത് തണുപ്പൻ സ്വീകരണം; ട്രംപ് ഭരണകൂടത്തിലെയോ ഉന്നത നേതൃത്വത്തിലേയോ ആരും സ്വീകരിക്കാൻ എത്തിയില്ലെന്ന് റിപ്പോർട്ട്; പ്രധാനമന്ത്രിയായ ശേഷം ഇമ്രാൻ അമേരിക്കയിൽ എത്തുന്നത് ആദ്യം; വൈറ്റ് ഹൗസിന് മുന്നിൽ പാക് പ്രധാനമന്ത്രിക്കെതിരെ ബലൂച് സമരക്കാരുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഏറെ പ്രതീക്ഷയോടെ അമേരിക്കൻ സന്ദർശനത്തിന് പോയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തണുത്ത സ്വീകരണം. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാർ വരുമ്പോൾ ആതിഥേയ രാജ്യത്തെ സർക്കാർ പ്രതിനിധി സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താറുണ്ട്. സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലേയോ ആരും എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഇമ്രാൻഖാന്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.

ഇമ്രാൻ ഖാനെ സ്വീകരിക്കാൻ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാക്കിസ്ഥാൻ സ്ഥാനപതി ആസാദ് എം ഖാൻ എന്നിവരാണ് ഉണ്ടായിരുന്നത്. കൂടാതെ അമേരിക്കയിലെ പാക് വംശജരായ നിരവധി ആളുകളും വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. യാത്രാച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇമ്രാൻ ഖാൻ ചാർട്ടേഡ് വിമാനം ഒഴിവാക്കി പകരം ഖത്തർ എയർവേസിന്റെ വിമാനത്തിലായിരുന്നു അമേരിക്കയിലേക്ക് യാത്രതിരിച്ചത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാൻ ഖാൻ താമസിക്കുക.മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ഇമ്രാൻ ഖാൻ അമേരിക്കയിലെത്തിയത്. മുൻപ് 2012 ൽ അമേരിക്കയിലെത്തിയ ഇമ്രാൻ ഖാനെ ടൊറന്റോ വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ അധികൃതർ തടഞ്ഞത് വലിയ വാർത്തയായരുന്നു.

ചെലവ് ചുരുക്കി യാത്രചെയ്തത് പാക്കിസ്ഥാൻകാരിൽ കൈയടി നേടിയെങ്കിലും പാക് പ്രധാനന്ത്രി എത്തിയപ്പോൾ അമേരിക്കൻ അധികൃതർ തിരിഞ്ഞുപോലും നോക്കാതിരുന്നത് ഓൺലൈൻ ലോകത്ത് പരിഹാസത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ഇമ്രാൻ ഖാൻ അമേരിക്കൻ സന്ദർശനം നടത്തുന്നത്. 2012ലാണ് ഇതിനുമുമ്പ് ഇമ്രാൻ ഖാൻ അമേരിക്കയിലെത്തിയത്. അന്ന് ടൊറൊന്റോ വിമാനത്തവളത്തിൽ അമേരിക്കൻ അധിതർ തടഞ്ഞുവെച്ചത് വലിയ വാർത്തയായിരുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പാക് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ, ഐ.എസ്‌ഐ മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസ്സാക് ദാവൂദ് എന്നിവരാണ് ഇമ്രാൻ ഖാനൊപ്പമുള്ളത്. ഇതാദ്യമായാണ് പാക് സൈനിക മേധാവിയും ഐ.എസ്‌ഐ മേധാവിയും പാക് പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്.

അതേസമയം പാക് പ്രധാനമന്ത്രിക്കെതിരെ ബലൂച് സമരക്കാർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള മതന്യൂനപക്ഷങ്ങൾക്കതിരായ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി വൈറ്റ് ഹൈസിന് മുന്നിൽ മറ്റൊരു പ്രതിഷേധവും മറ്റ് ചില സംഘടനകൾ സംഘടിപ്പിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP