Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെലക്ടർമാർ ലൈംഗിക ആരോപണത്തിന്റെ നിഴലിൽ; ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ച് സ്വീഡിഷ് അക്കാദമി; നിലപാട് പുരസ്‌ക്കാരത്തിന്റെ വിശ്വാസ്യത കെടുത്തേണ്ടെന്ന തീരുമാനത്തിൽ

സെലക്ടർമാർ ലൈംഗിക ആരോപണത്തിന്റെ നിഴലിൽ; ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ച് സ്വീഡിഷ് അക്കാദമി; നിലപാട് പുരസ്‌ക്കാരത്തിന്റെ വിശ്വാസ്യത കെടുത്തേണ്ടെന്ന തീരുമാനത്തിൽ

കോപ്പൻഹേഗൻ: ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ചു. ലൈംഗിക അപവാദങ്ങളെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. സെലക്ടർമാർക്കെതിരെ വരെ ലൈംഗികാപവാദ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ പുരസ്‌ക്കാരം നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനം കൈക്കൊണ്ടത്. 2018 ലെ പുരസ്‌ക്കാരം 2019 ൽ നൽകുമെന്ന് അക്കാദമി വ്യക്തമാക്കി.

വ്യാഴാഴ്ച സ്വീഡിഷ് സമയം രാവിലെ 9 മണിയോടെയാണ് തീരുമാനം എടുത്തത്. ഇത്തവണ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നില്ലെങ്കിലും അടുത്ത വർഷം പകരം ഈ വർഷത്തെ പുരസ്‌ക്കാരം ഉൾപ്പെടെ രണ്ടു പേരുടെ പേരുകൾ പ്രഖ്യാപിക്കും. മുൻകാല പുരസ്‌ക്കാര ജേതാക്കളെയും വരാനിരിക്കുന്ന പുരസ്‌ക്കാര ജേതാക്കളെയും പൊതുജനങ്ങളെയും മാനിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.

പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് സ്റ്റോക്ക് ഹോമിലെ വീക്കിലി മീറ്റിംഗിലായിരുന്നു തീരുമാനം. ലൈംഗികാപവാദ പരമ്പരകളും സാമ്പത്തിക കുറ്റകൃത്യ വിവാദങ്ങളും തല ഉയർത്തി നിൽക്കുന്ന സാഹചര്യത്തിൽ ജേതാവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് പശ്ചാത്തലം. പുരസ്‌ക്കാരം പ്രഖ്യാപിക്കും മുമ്പ് സമിതിയുടെ തന്നെ പൊതുജനവിശ്വാസം വീണ്ടെടുക്കേണ്ട സ്ഥിതിയാണെന്നാണ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ആൻഡേഴ്സ് ഓൾസൺ പ്രസ്താവനയിൽ പറഞ്ഞു. 1949 ന് ശേഷം ഇതാദ്യമായിട്ടാണ് സാഹിത്യ നോബലിന് പുരസ്‌ക്കാരം പ്രഖ്യാപിക്കാതിരിക്കുന്നത്.

അക്കാദമി അംഗവും സ്വഡിഷ് കവിയുമായ കാതറീനാ ഫ്രോസ്റ്റൻസണിന്റെ ഭർത്താവും സ്വീഡനിലെ സാംസ്കാരിക മുഖങ്ങളിൽ ഒന്നുമായ ഫ്രഞ്ച് ഫോട്ടോഗ്രാഫർ ജീൻ ക്ളോഡി ആർനോൾട്ട് ഉൾപ്പെടെ അകത്തുള്ളവർ വരെ പീഡനാരോപണങ്ങളിൽ കുടുങ്ങിയ സാഹചര്യമാണ് അക്കാദമിയെ തീരുമാനത്തിൽ പിന്നോട്ടടിച്ചത്. എന്നാൽ ആർനോൾട്ട് ആരോപണം നിഷേധിക്കുകയും പുരസ്‌ക്കാര ജേതാക്കളായ ഏഴു പേരുടെ പേരിൽ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തീരുമാനം എടുക്കേണ്ട 18 അംഗ ആജീവനാന്ത സമിതിയിൽ നിന്നും കാതറീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ അക്കാദമിയുടെ പ്രസ് സെക്രട്ടറി സാറാ ഡാനിയൂസും അക്കാദമിയിൽ നിന്നും രാജിവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP