Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ പടക്കപ്പൽ എത്തിയതോടെ കൊറിയൻ ദ്വീപിൽ അണ്വായുധഭീഷണി ശക്തമായി; ഏത് നിമിഷവും ഉത്തര കൊറിയ ബോംബ് വർഷിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; യുദ്ധത്തെ നേരിടാൻ തയ്യാറെടുത്ത് ദക്ഷിണ കൊറിയൻ ജനത; ഇരുകൊറിയകൾക്കുമൊപ്പം കുഴപ്പത്തിലാകുന്നത് ചൈനയും ജപ്പാനും അമേരിക്കയും

അമേരിക്കൻ പടക്കപ്പൽ എത്തിയതോടെ കൊറിയൻ ദ്വീപിൽ അണ്വായുധഭീഷണി ശക്തമായി; ഏത് നിമിഷവും ഉത്തര കൊറിയ ബോംബ് വർഷിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; യുദ്ധത്തെ നേരിടാൻ തയ്യാറെടുത്ത് ദക്ഷിണ കൊറിയൻ ജനത; ഇരുകൊറിയകൾക്കുമൊപ്പം കുഴപ്പത്തിലാകുന്നത് ചൈനയും ജപ്പാനും അമേരിക്കയും

ന്തിനും തയ്യാറായി സർവ സന്നാഹങ്ങളോടെയും അമേരിക്കൻ യുദ്ധക്കപ്പലായ കാൾ വിൻസൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയത് ഇപ്പോൾ കൊറിയൻ ദ്വീപിൽ അണ്വായുധ ഭീഷണി ശക്തമാക്കിയിരിക്കുകയാണ്. ഏത് നിമിഷവും ഉത്തരകൊറിയ ബോംബ് വർഷിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ തയ്യാറെടുത്ത് വരുകയാണ് ദക്ഷിണ കൊറിയൻ ജനത. യുദ്ധമുണ്ടായാൽ ഇരു കൊറിയകൾക്കുമൊപ്പം ചൈനയും ജപ്പാനും അമേരിക്കയും കുഴപ്പത്തിലാകുമെന്നും സൂചനയുണ്ട്.

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങിനുള്ള താക്കീതെന്ന നിലയിൽ ഇത്തരത്തിൽ അമേരിക്കൻ കപ്പലെത്തിയത് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അവർ അമേരിക്കയുടെ കൂട്ടാളിയും തങ്ങളുടെ ആജന്മ ശത്രുവുമായ സൗത്തുകൊറിയയ്ക്ക് മേൽ ആണവബോബ് ഏത് നിമിഷവും പ്രയോഗിച്ചേക്കാമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. സൗത്തുകൊറിയൻ തലസ്ഥാനമായ സിയോൾ കടുത്ത ആണവബോംബ് ഭീഷണിയിലാണ്. ലോകത്തെ ഏറ്റവും ത്വരിതഗതിയിൽ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഈ നഗരം ആണവബോംബിനാൽ ഒരു പിടിച്ചാരമാകുമെന്ന ഭയം ഇവിടുത്തുകാരിൽ നിഴലിക്കാൻ തുടങ്ങിയിട്ടുണ്ട്.

25 മില്യൺ പേരാണിവിടെ വസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജപ്പാനിലെ ഹിരോഷിമയിൽ വർഷിക്കപ്പെട്ട അണുബോംബിനോട് സമാനമായ ഒന്ന് ഇവിടെ വർഷിക്കാൻ ഉത്തരകൊറിയ വർഷിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഉത്തരകൊറിയ ദക്ഷിണ കൊറിയയെ കര വഴി ആക്രമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആശങ്കയും ഉയർന്ന് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ രണ്ടാമത് അറ്റോമിക് വാർഹെഡ് അമേരിക്കയുടെ താഡ് ആന്റി ബാലിസ്റ്റിക് മിസൈൽ സിസ്റ്റം തിരിച്ചറിഞ്ഞ് തടസപ്പെടുത്തിയത് അടുത്തിടെയാണ്. ഒരു ക്രൂഡ് റോഡോൻഗ് റോക്കറ്റിനൊപ്പമായിരുന്നു ഇത് നിലകൊണ്ടിരുന്നത്. എന്നാൽ നോർത്തുകൊറിയ സറിൻ നെർവ് ഗ്യാസുകളടങ്ങിയ ഷെൽ വർഷം സിയോളിന് മേൽ നടത്തുന്നതോടെ ഇവിടുത്തെ ജീവിതം നരകമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ ഉത്തര കൊറിയ സർവ സന്നാഹങ്ങളോട് കൂടിയ നിരവധി ബങ്കറുകൾ പണിതതും ആയിരക്കണക്കിന് നോർത്തുകൊറിയൻ പട്ടാളക്കാർ അതിർത്തിയിൽ നിരന്നിരിക്കുന്നതും ആയിര്കകണക്കിന് ടാങ്കുകളെ എന്തിനും സന്നദ്ധമായി അതിർത്തികളിൽ നോർത്തുകൊറിയ വിന്യസിച്ചിരിക്കുന്നതും കടുത്ത യുദ്ധ ഭീഷണിയാണുയർത്തുന്നത്. ഇക്കാരണത്താൽ ലോകം ഇവിടുത്തെ സ്ഥിതിഗതികളെ കനത്ത ആശങ്കയോടെയാണ് ഇപ്പോൾ ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ കിം ജോങിന്റെ പക്വതയില്ലാത്തതും സ്വേഛാധിപത്യപരവുമായ നടപടികൾ കനത്ത നാശം വിതയ്ക്കുമെന്ന ആശങ്ക സമീപകാലത്ത് ശക്തമായിരുന്നു.

ഈ സാഹചര്യത്തിൽ അത് ഏതാണ്ട് ഉറപ്പായ സ്ഥിതിയാണുള്ളത്. ഈ മാസം ആദ്യം കിം ജോങ് യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പുമില്ലാതെ മറ്റൊരു അയൽരാജ്യമായ ജപ്പാന് നേരെ മിസൈലുകൾ അയക്കാൻ ഉത്തരവിട്ടത് ഇവിടെ കനത്ത സംഘർഷ സാധ്യതയാണ് സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് ജപ്പാന്റെ സമുദ്ര ഭാഗത്ത് മൂന്ന് മിസൈലുകൾ പതിച്ചിരുന്നു. ജപ്പാനിലെ അമേരിക്കൻ ബേസുകളെ ലക്ഷ്യം വച്ചാണിവ അയച്ചതെന്നാണ് നോർത്തുകൊറിയ പറയുന്നത്.

സർവ സന്നാഹങ്ങളോടെയാണ് കാൾ വിൻസൺ എന്ന അമേരിക്കൻ പടക്കപ്പൽ ഇപ്പോൾ ദക്ഷിണ കൊറിയൻ തീരത്തെത്തിയിരിക്കുന്നത്. ഇതിൽ 80 യുദ്ധ വിമാനങ്ങളാണുള്ളത്. ഇതിൽ യുദ്ധവിമാനമായ സൂപ്പർ ഹോണറ്റടക്കം ഉൾപ്പെടുന്നു. ഇ-ടുസി ഹോക്കൈ, ഇഎ 18ജി ഗ്രോവർ തുടങ്ങിയവരും യുദ്ധക്കപ്പലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നു. ഒരു രാജ്യത്തെ നിമിഷനേരം കൊണ്ട് ചാരമാക്കാനാവുന്ന സംവിധാനങ്ങളുമായി കപ്പലെത്തിയിരിക്കുന്നത് ഉത്തര കൊറിയയെ ഭയപ്പെടുത്താനാണ്. എന്നാൽ അതിനെ പ്രതിരോധിക്കാനെന്ന വണ്ണം ആണവ ബോംബടക്കം തയ്യാറാക്കി വയ്ക്കുന്ന പ്രവണതയാണ് ഉത്തര കൊറിയ ഇപ്പോൾ സ്വീകരിച്ച് വരുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP