Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണ നഗ്നരായി പങ്കാളിയൊടൊപ്പം ഇനി കൊഞ്ചും കല്ലുമ്മക്കായും ആസ്വദിക്കാൻ കഴിയില്ല ! പാരീസിലെ ആദ്യ നഗ്ന ഹോട്ടൽ പതിനഞ്ചു മാസങ്ങൾക്ക് ശേഷം പൂട്ടുന്നുവെന്ന് ഉടമകൾ; പഴയത് പോലെ 'കസ്റ്റമേഴ്‌സിനെ' കിട്ടുന്നില്ലെന്നും മറക്കാനാവാത്ത നിമിഷങ്ങൾ ഹോട്ടലിൽ പങ്കുവെച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും മൈക്കും സ്റ്റീഫനും

പൂർണ നഗ്നരായി പങ്കാളിയൊടൊപ്പം ഇനി കൊഞ്ചും കല്ലുമ്മക്കായും ആസ്വദിക്കാൻ കഴിയില്ല ! പാരീസിലെ ആദ്യ നഗ്ന ഹോട്ടൽ പതിനഞ്ചു മാസങ്ങൾക്ക് ശേഷം പൂട്ടുന്നുവെന്ന് ഉടമകൾ; പഴയത് പോലെ 'കസ്റ്റമേഴ്‌സിനെ' കിട്ടുന്നില്ലെന്നും മറക്കാനാവാത്ത നിമിഷങ്ങൾ ഹോട്ടലിൽ പങ്കുവെച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും മൈക്കും സ്റ്റീഫനും

മറുനാടൻ ഡെസ്‌ക്‌

പാരിസ് സിറ്റി: വസ്ത്രമേതുമില്ലാതെ 'പൂർണ സ്വതന്ത്രരായി' പങ്കാളിയോടൊപ്പം കൊഞ്ചും കല്ലുമ്മക്കായും ആസ്വദിക്കാൻ സാധിക്കില്ല. കേരളത്തിലെ കാര്യമല്ല പറഞ്ഞ വരുന്നത്. പാരിസിലെ ആദ്യ നഗ്ന ഹോട്ടലിൽ നിന്നുമാണ് വാർത്ത പുറത്ത് വരുന്നത്. ആരംഭിച്ച് വെറും പതിനഞ്ച് മാസത്തിനകമാണ് പാരിസിലെ നഗ്ന ഹോട്ടലായ 'ഓ നാച്ചുറലിന്' പൂട്ടു വീഴുന്നത്. 2017 നവംബറിലാണ് ഇത് ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഹോട്ടലിന്റെ ഉടമകളായ മൈക്കിനും സ്റ്റീഫനും ഇത് പൂട്ടേണ്ട അവസ്ഥയാണ് എന്ന വാർത്തയാണ് ലോകത്തെ അറിയിക്കേണ്ടിവന്നത്.

42കാരായ ഈ ഇരട്ടകൾ ആരംഭിച്ച ഹോട്ടൽ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഹോട്ടൽ ആരംഭിച്ച സമയത്ത് 'നഗ്ന ഉപഭോക്താക്കളെ' യഥേഷ്ടം കിട്ടിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായ കസ്റ്റമേഴ്‌സിന്റെ എണ്ണം കുറഞ്ഞതോടെ ഹോട്ടൽ നഷ്ടത്തിലായി. ഹോട്ടലിന്റെ ക്ലോക്ക് റൂമിൽ വസ്ത്രങ്ങളും മൊബൈൽ ഫോണും ആഭരണങ്ങളും സൂക്ഷിച്ച് വച്ച ശേഷം ഭക്ഷണം കഴിക്കുന്നതായിരുന്നു ഇവിടത്തെ രീതി. ലോകത്തെ തന്നെ ഏറ്റവും വലിയ ന്യൂഡിസ്റ്റ് ഡസ്റ്റിനേഷനായ സ്ഥലമാണ് പാരിസ്. ഇത്തരത്തിലൊരു ബിസിനസ് ആരംഭിച്ചാൽ സംരംഭം വിജയിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാൽ ആദ്യ ഘട്ടത്തിലെ കച്ചവടം പിന്നീട് നടന്നില്ല. എല്ലാ കസ്റ്റമേഴ്‌സിനും നന്ദിയുണ്ടെന്നും നിങ്ങൾ നൽകിയ മറക്കാനാവാത്ത നിമിഷങ്ങൾ എപ്പോഴും മനസിലുണ്ടാകുമെന്നും ഏവരേയും അറിയിച്ചാണ് ഹോട്ടലിന് താഴ് വീഴുന്നത്. കൊഞ്ച് വിഭവങ്ങളും കല്ലുമ്മക്കായുമായിരുന്നു ഹോട്ടലിന്റെ ആകർഷക ഘടകങ്ങൾ. പൊതുവെ അധിക നിരക്കും ഇനിടെ ഈടാക്കിയിരുന്നില്ല. ബീച്ചുകളിലും മറ്റ് സ്ഥലങ്ങളിലും നഗ്ന ടൂറിസം നടക്കുന്ന സ്ഥലമാണ് പാരിസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP