Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസിറ്റിങ് വിസയിൽ എത്തി 19 കൊല്ലമായി ലണ്ടനിൽ താമസം; രണ്ട് നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേരെ ബലാത്സംഗം ചെയ്തപ്പോൾ പിടിയിലായി; ഹർജിത്ത് സിംഗിനെ ഇന്ത്യയിലേക്ക് നാട് കടത്താൻ തടസങ്ങൾ ഏറെ

വിസിറ്റിങ് വിസയിൽ എത്തി 19 കൊല്ലമായി ലണ്ടനിൽ താമസം; രണ്ട് നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേരെ ബലാത്സംഗം ചെയ്തപ്പോൾ പിടിയിലായി; ഹർജിത്ത് സിംഗിനെ ഇന്ത്യയിലേക്ക് നാട് കടത്താൻ തടസങ്ങൾ ഏറെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിലെത്തിയ ഇന്ത്യക്കാരനായ ഹർജിത്ത് സിംഗിനെ(48) നാട് കടത്താനാവാതെ ഹോം ഓഫീസ് വലയുന്നുവെന്ന് റിപ്പോർട്ട്. വിസിറ്റിങ് വിസയിൽ ഇവിടെയെത്തി 19 കൊല്ലമായി ലണ്ടനിൽ താമസിക്കുന്ന ഇയാൾ രണ്ട് നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേരെ ബലാത്സംഗം ചെയ്തതിനെ തുടർന്നണ് പിടിയിലായത്. എന്നാൽ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്താൻ ബ്രിട്ടീഷ് അധികൃതർ നിരവധി തടസങ്ങൾ നേരിടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് അത്യാവശ്യമായി തയ്യാറാക്കേണ്ടുന്ന രേഖകളിൽ ഒപ്പ് വയ്ക്കാൻ പോലും സിങ് തയ്യാറാവാത്തത് ഹോം ഓഫീസിന് കടുത്ത ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇയാളെ നിർബന്ധിപ്പിച്ച് ഒപ്പ് വയ്പിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഹോം ഓഫീസ് ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് ഒരു ഇമിഗ്രേഷൻ ഹിയറിംഗിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സ്ഥിരമായ ഒരു മേൽവിലാസമില്ലാത്ത ഇയാൾ കടുത്ത സിഖ്മത വിശ്വാസിയാണെന്നാണ് റിപ്പോർട്ട്. ലൈംഗിക ആക്രമണങ്ങളെ തുടർന്ന് 2016ൽ അറസ്റ്റിലായതിനെ തുടർന്നാണ് സിങ് കുപ്രസിദ്ധനായിത്തീർന്നത്.2016 ജൂലൈയിൽ വൾനറബിളായ 35കാരിയായ ഒരു സ്ത്രീയെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയതിനെ തുടർന്ന് അതേ വർഷം ഒക്ടോബറിൽ സിംഗിനെ കിങ്സ്റ്റൺ ക്രൗൺ കോടതി ആറ് വർഷത്തേക്ക് തടവിലിട്ടിരുന്നു.

വെസ്റ്റ്ലണ്ടനിലെ ഹൗൻസ്ലോയിലൂടെ ബസിൽ സഞ്ചരിച്ച ഈ സ്ത്രീയെ സിങ് പിന്തുടരുകയും അവരുടെ ഫ്ലാറ്റിലേക്ക് കയറി അവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.എന്നാൽ അതിനിടെ സിങ് ഉറങ്ങിപ്പോവുകയും സ്ത്രീ അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാൾ പിടിയിലാവുകയുമായിരുന്നു. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തുടർന്നുവെന്നും ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്നും ഇത് സംബന്ധിച്ച് വിചാരണയിൽ സിങ് സമ്മതിച്ചിരുന്നു.തുടർന്ന് നോർത്ത് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സിങ് പ്രതിയായിരുന്നു. പഞ്ചാബി തർജമക്കാരന്റെ സഹായത്തോടെയാണ് സിംഗിനെ വിചാരണനടപടികൾക്ക് വിധേയമാക്കിയിരുന്നത്.

അതിനിടെ തന്റെ കേസ് നടപടികൾ വൈകിപ്പിക്കാനും തടസപ്പെടുത്താനും സാധ്യമായ എല്ലാ നീക്കങ്ങളും സിങ് നടത്തിയെന്നും ആരോപണമുണ്ട്. ഇതിന് പുറമെ ജാമ്യം നേടാനും സിങ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത്രയും അപകടകാരിയും ഇമിഗ്രേഷൻ കൺട്രോളുകളിൽ നിന്നും വഴുതി മാറുന്ന പൂർവകാല ചരിത്രവുമുള്ള സിംഗിന് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നാണ് വെസ്റ്റ് ലണ്ടൻ ഇമിഗ്രേഷൻ ഹിയറിംഗിനിടെ ഒരു ജഡ്ജ് നിലപാടെടുത്തിരുന്നത്.

തന്നെ നാട് കടത്തുന്നതിന് അത്യാവശ്യമായ രണ്ട് രേഖകളിൽ ഒപ്പ് വയ്ക്കുന്നതിന് സിങ് ഹാജരായില്ലെന്നാണ് ഹോം ഓഫീസ് ലോയർ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ രേഖകളിൽ ഒപ്പിടാനെത്തണമെന്ന കാര്യം സിംഗിന് അറിയില്ലെന്നാണ് അയാളുടെ ലീഗൽ ടീം പ്രതികരിച്ചിരിക്കുന്നത്.ഇയാളെ യുകെയിൽ നിന്നും നാട് കടത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യവും സിംഗന്റെ ലീഗൽ ടീം നിഷേധിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP