Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സുമാരെ കൂട്ടത്തോടെ എത്തിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ വിദേശ ജോലിയുടെ അടിസ്ഥാന ശമ്പളം 30 ലക്ഷം ആക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നു; നഴ്‌സുമാർക്ക് ഇളവ് നൽകിയില്ലെങ്കിൽ ഐഇഎൽടിഎസ് പാസ്സായാലും യുകെ ജോലിയെന്ന സ്വപ്‌നം നിലയ്ക്കും; ബ്രെക്‌സിറ്റനന്തര യുകെയിൽ കുടിയേറ്റ നിയമയങ്ങൾ ഏകീകരിക്കുമ്പോൾ മിനിമം സാലറി തടസ്സമാവുമെന്ന് ആശങ്ക ശക്തം

നഴ്‌സുമാരെ കൂട്ടത്തോടെ എത്തിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ വിദേശ ജോലിയുടെ അടിസ്ഥാന ശമ്പളം 30 ലക്ഷം ആക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നു; നഴ്‌സുമാർക്ക് ഇളവ് നൽകിയില്ലെങ്കിൽ ഐഇഎൽടിഎസ് പാസ്സായാലും യുകെ ജോലിയെന്ന സ്വപ്‌നം നിലയ്ക്കും; ബ്രെക്‌സിറ്റനന്തര യുകെയിൽ കുടിയേറ്റ നിയമയങ്ങൾ ഏകീകരിക്കുമ്പോൾ മിനിമം സാലറി തടസ്സമാവുമെന്ന് ആശങ്ക ശക്തം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്‌സിറ്റിനുശേഷം യുകെയിലേക്കുള്ള കുടിയേറ്റം എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. എന്നാൽ, കുടിയേറ്റ നിയമങ്ങൾ ഓസ്‌ട്രേലിയൻ രീതിയിൽ പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ളതാക്കുമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രഖ്യാപനം യുകെയിലേക്ക് കുടിയേറാമെന്ന് കരുതുന്ന ഇന്ത്യക്കാരടക്കമുള്ളവർ ആശങ്കയോടെയാണ് കാണുന്നത്. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന എൻഎച്ച്എസിനും കുടിയേറ്റ നിയമങ്ങൾ ഏകീകരിക്കുമ്പോൾ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുൾപ്പെടെ തടസ്സപ്പെടുമോ എന്ന സംശയവുമുണ്ട്.

വിദേശത്തുനിന്നും ബ്രിട്ടനിലെത്തുന്ന നഴ്‌സുമാരുടെ വരുമാനം ഉയർത്താനുള്ള തീരുമാനമാണ് റോയൽ കേളേജ് ഓഫ് നഴ്‌സിങ്ങും എൻഎച്ച്എസും ആശങ്കയോടെ കാണുന്നത്. ഇത് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ താളം തെറ്റിക്കുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു. നിലവിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് മാത്രം ബാധകമായ കുടിയേറ്റ നിയമങ്ങൾ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ളവർക്കും ബാധകമാക്കാനാണ് സർക്കാരിന്റെ നീക്കം. സ്‌കിൽഡ് വർക്ക് വിസ നിയമം എല്ലാവർക്കും ബാധകമാക്കുമ്പോൾ, കുറഞ്ഞത് 36,700 പൗണ്ട് വാർഷിക ശമ്പളമുള്ളവർക്കുമാത്രമേ കുടിയേറാനാകൂ.

ഇന്ത്യക്കാരടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ബ്രിട്ടനിൽ ശക്തവുമാണ്. റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തേണ്ട ചില പ്രത്യേക മേഖകളെ ഈ നിഷ്‌കർഷയിൽനിന്ന് ഒഴിവാക്കണമെന്ന് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മിനിമം വേതന നിഷ്‌കർഷയിൽനിന്ന് നഴ്‌സുമാരെ ഒഴിവാക്കിയാൽ, യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള നിയമനം കൂടുതൽ വേഗത്തിൽ നടപ്പാക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്.

മിനിമം സാലറി നിഷ്‌കർഷ നീക്കിയില്ലെങ്കിൽ മറ്റുരാജ്യങ്ങളിൽനിന്നുള്ള നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും കെയറർമാരുടെയുമൊക്കെ നിയമനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിങ് ചീഫ് എ്ക്‌സിക്യുട്ടീവ് ഡെയിം ഡോണ കിന്നയർ പറഞ്ഞു. യൂറോപ്യൻ യൂണിയനുപുറത്തുനിന്നുള്ള റിക്രൂട്ട്‌മെന്റിലൂടെ മാത്രമേ ബ്രിട്ടനിലെ നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ എൻഎച്ച്എസിനാകൂ. പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റ നിയമവും സാലറി നിയന്ത്രണവും വരുന്നതോടെ, അത് ഏറെക്കുറെ നിലയ്ക്കുമെന്നാണ് ആർ.സി.എന്നിന്റെ ആശങ്ക.

ആരോഗ്യരംഗത്ത് നിലവിൽ ഒരുലക്ഷത്തോളം ഒഴിവുകളുണ്ടെന്നാണ് എൻഎച്ച്എസ് കണക്കാക്കുന്നത്. അതിൽ നഴ്‌സിങ് മേഖലയിലെ ഒഴിവുകളാണ് ഏറ്റവും കൂടുതൽ. 41,000 ഒഴിവുകളാണ് ഈ മേഖലയിലുള്ളത്. ബ്രെക്‌സിറ്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം റിക്രൂട്ട്‌മെന്റ് നടപടികളെ കൂടുതൽ ദുഷ്‌കരമാക്കിയെന്ന് കിങ്‌സ് ഫണ്ട് ക്ലോസിങ് ദ ഗ്യാപ്പ് റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ നൽകി റിക്രൂട്ട്‌മെന്റ് സുഗമമാക്കാൻ എൻഎച്ച്എസ് ശ്രമിക്കുമ്പോഴാണ് പുതിയ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നത്.

ഇന്നലെ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് കുടിയേറ്റനിയമങ്ങളിൽ പരിഷ്‌കാരം വരുത്തുന്നതിന്റെ ആദ്യപടിയായുള്ള പ്രഖ്യാപനം ബോറിസ് ജോൺസൺ നടത്തിയത്. മികച്ച ഗവേഷകരെയും ശാസ്ത്രമേഖലയിലെ സ്‌പെഷ്യലിസ്റ്റുകളെയും യുകെയിലേക്ക് ആകർഷിക്കുന്നതിനായി പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഫാസ്റ്റ്് ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രമേഖഖലയിൽ ബ്രിട്ടൻ സൂപ്പർ പവറാകണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുമ്പോൾ, ശാസ്ത്ര, ഗവേഷണ രംഗത്ത് ബ്രിട്ടൻ മുൻനിരയിലുണ്ടാകണം. ഇതിനായി ടയർ വൺ എക്‌സെപ്ഷണൽ ടാലന്റ് വിസയ്ക്കുള്ള നിയന്ത്രണം നീക്കാനാണ് സർക്കാരിന്റെ നീക്കം. യുകെയ്ക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്നവരെ മാത്രം കുടിയേറാൻ അനുവദിക്കുകയാണ് പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ഇന്നലെ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP