Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഇതോടെ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് ബാധിതരെന്ന് റിപ്പോർട്ട്; പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഊർജിതം; ഈ ആഴ്ച ഏറ്റവും ബുദ്ധമുട്ടേറിയതെന്ന് ട്രംപ്

അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഇതോടെ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് ബാധിതരെന്ന് റിപ്പോർട്ട്; പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഊർജിതം; ഈ ആഴ്ച ഏറ്റവും ബുദ്ധമുട്ടേറിയതെന്ന് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോർക്ക് സബ് വേ മെട്രോ പൊളിറ്റൻ ട്രാൻസിറ്റ് അഥോറിറ്റിയിലെ ജീവനക്കാരനായിരുന്നു. നേരത്തേ ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അഥോറിറ്റിയിലെ മറ്റൊരു മലയാളി ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു. അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിൽ അധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതകർ 12 ലക്ഷം പിന്നിട്ടു. അറുപത്തിനാലായിരത്തിൽ അധികം പേർ മരണപ്പെട്ടു.

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ വ്യക്തമാക്കുന്നത്. അതേസമയം, കൊറോണ ലക്ഷണങ്ങളോടെ സൗദിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചിരുന്നു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതായും രക്തത്തിൽ പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ അറിയിച്ചു. എന്നാൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടകൾ പുറത്തുവരുന്നത്.

അതേസമയം, ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോയുടെ വെളിപ്പെടുത്തിയത്. അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ സെന്റർ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ഒരു ദിവസം 500 ലേറെപ്പേർ മരിച്ചതോടെ ന്യൂയോർക്കിലെ മാത്രം മരണം 3,000 കവിഞ്ഞിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേർ രോഗമുക്തരായി. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കാസർഗോഡ് ജില്ലയിലാണ്. പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്് വീതവും രോഗം സ്ഥിരീകരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ ദുബായിൽ നിന്ന് മടങ്ങി വന്നവരാണ്. മൂന്ന് പേർ നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. രണ്ട് പേർക്ക് കാസർഗോട്ടെ രോഗികളുമായുള്ള സമ്പർക്കം മൂലം രോഗം വന്നവരാണ്. 171355 പേർ നിരീക്ഷണത്തിൽ കഴിയുന്നതായും സർക്കാർ വ്യക്തമാക്കി. ഇന്ന് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഉണ്ടായിരുന്നില്ല. പകരം വാർത്താ കുറിപ്പിലൂടെയാണ് സർക്കാർ വിവരങ്ങൾ പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP