Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ക്രൂരത മുഴൻ കാട്ടുന്നതു എല്ലാവരുടേയും മുമ്പിൽ വച്ച്; ഐസിസിന്റെ ഒടുവിലത്തെ ശിക്ഷ കുരിശിൽ തറച്ചുള്ള കൊല

ഈ ക്രൂരത മുഴൻ കാട്ടുന്നതു എല്ലാവരുടേയും മുമ്പിൽ വച്ച്; ഐസിസിന്റെ ഒടുവിലത്തെ ശിക്ഷ കുരിശിൽ തറച്ചുള്ള കൊല

വെടിവച്ചും തലവെട്ടിയും ചുട്ടെരിച്ചും മനുഷ്യ ജീവനെടുത്ത കൊതി തീരാത്ത ഐസിസ് കൊടും ഭീകരർ ഒടുവിൽ കുരശിലേറ്റി കൊല്ലാനും തുടങ്ങിയിരിക്കുന്നു. സിറിയയിൽ ഇവർ കുരിശിലേറ്റി കൊന്നയാൾ തെരുവിൽ ഒരു പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് ഒടുവിൽ പുറത്തു വന്നരിക്കുന്നത്. കഴുത്തിൽ സന്ദേശമെഴുതിയ ഒരു പോസ്റ്ററും കെട്ടിത്തൂക്കിയ നിലയിലാണ്. കൂടാതെ ചാരന്മാരെന്ന് ആരോപിച്ച് രണ്ടു പേരെ അൽ ബാബ് നഗരത്തിൽ തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കണ്ടുനിൽക്കെയാണ് ഭീകരർ ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശികളായി ഐസിസിനൊപ്പം ചേർന്ന ഇവർ ചാരപ്രവർത്തനം നടത്തിയെന്നാണ് ഭീകരസംഘം ആരോപിക്കുന്നത്.

ഒരു ഇസ്രയേലി അറബ് വംശജൻ ഐസിസിൽ ചേർന്ന് ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു വേണ്ടി വിവരങ്ങൾ ചോർത്തി നൽകുന്നത് പിടിക്കപ്പെട്ടതായി ഐസിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 19-കാരനായ മുഹമ്മദ് മുസല്ലം എന്ന യുവാവ് ഐസിസിന്റെ ആയുധ ശേഖരം, സുപ്രധാന കേന്ദ്രങ്ങൾ, സംഘത്തിലെ പ്രധാനികൾ തുടങ്ങിയ വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുക്കയായിരുന്നെന്ന് ഐസിസ് ഓൺലൈൻ മാസികയിൽ പറയുന്നു. എന്നാൽ ഇസ്രയേൽ ഇതു നിഷേധിച്ചിട്ടുണ്ട്. മുസല്ലമിന്റെ പിതാവും പറയുന്നതും ഇതാണ്. തുർക്കിയിലേക്കു ടൂറിനു പോയ മുസല്ലമിനെ അവിടെ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് പിതാവ് പറയുന്നത്. താന്നെ സിറിയയിലേക്ക് തട്ടിക്കൊണ്ടു പോകപ്പെട്ടതായി വീട്ടിലേക്ക് മുസല്ലം ഫോൺ ചെയ്തു അറയിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. 300 ഡോളർ നൽകിയാൽ വിട്ടയക്കുമെന്നു പറഞ്ഞിരുന്നതായും മുസല്ലമിന്റെ പിതാവ് പറയുന്നു.

അതേസമയം ഇസ്രയേലി അധികൃതർ പറയുന്നത് മുസല്ലം സിറയിലേക്ക് പോയത് ഐസിസിൽ ചേരാൻ തന്നെയാണെന്നാണ്. കുടുംബത്തെ അറിയിക്കാതെ സ്വയം തീരുമാനമെടുത്ത് ഇറങ്ങിത്തിരിക്കുകയായിരുന്നു ഇയാളെന്ന് ഒരു ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പല അറബ് വംശജരും അതിർത്തി കടന്ന് അഭയാർത്ഥികളെ സഹായിക്കാനായി പോകുന്നുണ്ട്. ഇവരെ പിന്നീട് തട്ടിക്കൊണ്ടി പോകുകയും ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗപ്പെടുത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP