Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ പേടിച്ച് പഠനം മുടക്കാൻ ഞങ്ങൾക്ക് മനസ്സില്ല; സൗദി അറേബ്യയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും വെർച്ച്വൽ ക്ലാസുകൾ ആരംഭിച്ചു; കെ.ജി മുതൽ 12-ാം ക്ലാസുവരെയുള്ള പഠനം ആരംഭിച്ചത് 'സൂം' ഉപയോ​ഗിച്ച്

കൊറോണയെ പേടിച്ച് പഠനം മുടക്കാൻ ഞങ്ങൾക്ക് മനസ്സില്ല; സൗദി അറേബ്യയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും വെർച്ച്വൽ ക്ലാസുകൾ ആരംഭിച്ചു; കെ.ജി മുതൽ 12-ാം ക്ലാസുവരെയുള്ള പഠനം ആരംഭിച്ചത് 'സൂം' ഉപയോ​ഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: കൊറോണ വൈറസിന്റെ പേരിൽ സ്കൂൾ കുട്ടികളുടെ പഠിപ്പ് മുടങ്ങരുതെന്ന ഭരണാധികാരികളുടെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടു. സൗദി അറേബ്യയിലെ മുഴുവൻ വിദ്യാർത്ഥികളും ഇന്ന് പതുവുപോലെ ഇന്ന് വിദ്യാഭ്യാസം ചെയ്തു. അദ്ധ്യാപകർ പഠിപ്പിക്കുകയും കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും ചെയ്തു. അദ്ധ്യാപകരുടെ ചോദ്യങ്ങളും കുട്ടികളുടെ ഉത്തരങ്ങളുമെല്ലാം പതിവ് പോലെ തന്നെ. ഒരു വ്യത്യാസം മാത്രം. കുട്ടികൾ സ്കൂളുകളിലേക്ക് പോയില്ല. അദ്ധ്യാപകരും. പകരം അവരവരുടെ വീട്ടലിരുന്ന് ഇന്റർനെറ്റിന്റെ സഹായത്തോടെയായിരുന്നു പഠനം. സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളാണ് ഇന്ന് മുതൽ വെർച്ച്വൽ ക്ലാസുകൾ ആരംഭിച്ചത്.

സൗദി അറേബ്യയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും കെ.ജി മുതൽ 12 വരെ ക്ലാസുകളിൽ വെർച്വലായി പഠനം തുടങ്ങിയത്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെ പതിവ് സ്കൂൾ സമയത്ത് തന്നെയാണ് ക്ലാസ്. ലോകത്തെ ഏറ്റവും മികച്ച ക്ലൗഡ് മീറ്റിങ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിച്ചാണ് അധ്യയനം. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വന്തം വീടുകളിൽ ഇരുന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ ക്ലാസ് റൂമുകളിലെത്തും. അദ്ധ്യാപകർ നേരത്തെ തന്നെ സമയം നിശ്ചയിച്ച് മീറ്റിങ് ഐഡി ക്രിയേറ്റ് ചെയ്ത് വിദ്യാർത്ഥികൾക്ക് അയച്ചുകൊടുക്കും. സ്കൂളുകളിലെ പതിവ് പീര്യഡ് സമയമായ 40 മിനുട്ട് തന്നെ വെർച്വൽ ക്ലാസി​ന്റെയും സമയം.

വ്യവസ്ഥാപിതമായ രീതിയിൽ കിൻറർഗാർട്ടൻ മുതൽ 12 വരെ മുഴുവൻ ക്ലാസുകളിലും ക്ലാസ് ആരംഭിച്ചത് ഇന്നാണ്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലും ഇൗ രീതിയിൽ ക്ലാസുകളുണ്ടാവും. പ്രൈമറി ക്ലാസുകളിൽ 40 മിനുട്ട് വീതം ദിവസം മൂന്ന് പീര്യഡുകളെ ഉണ്ടാവൂ. ബാക്കി ക്ലാസുകളിൽ അഞ്ച് പീര്യഡുകളും. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെ പീര്യഡുകൾക്കിടയിൽ 20 മിനുട്ട് ഇടവേള നൽകും. മൂന്ന് പീര്യഡ് മാത്രമുള്ള ക്ലാസുകൾക്ക് ഇടവേളയുടെ സമയം കൂട്ടും. സൂം ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെല്ലാം പരസ്പരം കാണാമെന്നുള്ളത് കൊണ്ട് തന്നെ യഥാർഥ സ്കൂൾ ക്ലാസിലിരിക്കുന്നതുപോലെ ഒരുങ്ങി തയാറായും അച്ചടക്കം പാലിച്ചുമാണ് വീട്ടിലിരുന്ന് ക്ലാസിൽ എല്ലാവരും പെങ്കടുക്കുന്നത്.

അദ്ധ്യാപകർക്ക് ക്ലൗഡ് മീറ്റിങ് സംബന്ധിച്ച് ഒരാഴ്ചയോളം പരിശീലനം നൽകിയിരുന്നു. എന്തായാലും സ്കൂളുകൾ ക്ലൗഡ് മീറ്റിങ് ക്ലാസുകൾ ആരംഭിച്ചത് ലാപ്ടോപ്, കാമറ കച്ചവടക്കാർക്ക് നല്ല കൊയ്ത്തുകാലമാണ് സമ്മാനിച്ചിരിക്കുന്നത്. എല്ലാ രക്ഷാകർത്താക്കളും അദ്ധ്യാപകരും ലാപ്ടോപ്പുകളും കാമറയും വാങ്ങേണ്ടിവന്നിരിക്കുകയാണ്. സാഹചര്യം മനസിലാക്കി ലാപ്ടോപ്പുകളും കാമറകളും വൻതോതിൽ ശേഖരിച്ച വിതരണ കമ്പനികൾ ഓർഡർ അനുസരിച്ച് ഡോർ ഡെലിവറി നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP