Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനേകം ഗുഹകളും ഒളിത്താവളങ്ങളും ഒരുക്കി കാത്തിരുന്നു; സേന എത്തിയാൽ പോലും രക്ഷപ്പെടാൻ ടണലുകൾ ഒരുക്കി; ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞിരുന്നത് രാജാവിനെ പോലെ

അനേകം ഗുഹകളും ഒളിത്താവളങ്ങളും ഒരുക്കി കാത്തിരുന്നു; സേന എത്തിയാൽ പോലും രക്ഷപ്പെടാൻ ടണലുകൾ ഒരുക്കി; ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞിരുന്നത് രാജാവിനെ പോലെ

ഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിലെ ഒളിഞ്ഞിരുന്ന് ലോകത്തെ ഭീതിപ്പെടുത്തിയ കൊടും തീവ്രവാദി ഉസാമ ബിൻലാദന്റെ ഒളി കേന്ദ്രങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ പുറത്തു വന്നു. മലയിടുക്കുകളിൽ മണ്ണും മരങ്ങളുമുപയോഗിച്ച് നിർമ്മിച്ച ഒളി കേന്ദ്രങ്ങളിലാണ് തന്നെ വേട്ടയാടിയ അമേരിക്കയുടെ കണ്ണു വെട്ടിച്ച് ബിൻലാദൻ കഴിഞ്ഞിരുന്നത്. 14000 അടി ഉയരത്തിൽ ഈ വെള്ളക്കുന്നുകളിൽ പലയിടത്തുമായി സങ്കീർണമായ ഗുഹകളുടെ ഒരു ശൃംഖല തന്നെ വർഷങ്ങളെടുത്ത് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1980കളിലെ സോവിയറ്റ് വിരുദ്ധ യുദ്ധ കാലത്താണ് ഈ പ്രദേശം അദ്ദേഹം കണ്ടെത്തുന്നത്. 1996ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം സ്ഥാപിച്ചതോടെ ഇവിടെ താമസമുറപ്പിക്കാൻ ബിൻലാദനും സംഘവും തീരുമാനിക്കുകയായിരുന്നു.

പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മലനിരകളിലേക്ക് ആക്രമിക്കാനെത്തുന്ന സൈന്യത്തിന് എത്തിപ്പെടുക പ്രയാസമാണെന്നതാണ് ലാദനെ ഇവിടേക്ക് ആകർഷിച്ചത്. മലനിരകളിൽ ഒരുക്കിയ ഒളിത്താവളത്തിലെ ഗുഹകളും അണ്ടർഗ്രൗണ്ട് വഴികളും വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന സംവിധാനത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മലനിരകളിൽ താൻ സുരക്ഷിതനാണെന്ന് ഒരു അഭിമുഖത്തിനിടെ ഫലസ്തീൻ പത്രപ്രവർത്തകനായ അബ്ദുൽ ബാരി അൽ അത്‌വാനോട് ബിൻലാദൻ പറഞ്ഞിരുന്നു. പാശ്ചാത്യ ലോകത്തോടുള്ള തന്റെ എതിർപ്പ് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1996-ൽ ഒരു അഭിമുഖത്തിനായി അത്‌വാനെ ഈ ഒളിത്താവളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇദ്ദേഹമാണ് ലാദന്റെയും അദ്ദേഹത്തിന്റെ ഒളിത്താവങ്ങളുടേയും ഫോട്ടോ പകർത്തിയത്.

അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനായി ലാദൻ പല പത്രപ്രവർത്തകരേയും ഇങ്ങോട്ട് ക്ഷണിച്ചു വരുത്തി അഭിമുഖം നൽകിയിട്ടുണ്ട്. അൽ ഖാഇദയുടെ ലണ്ടനിലെ മാദ്ധ്യമ വിഭാഗം കൈകാര്യം ചെയ്തിരുന്ന തീവ്രവാദി ഖാലിദ് അൽ ഫവാസിന്റെ ന്യൂയോർക്കിൽ നടന്നു വരുന്ന വിചാരണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് ഈ ചിത്രങ്ങൾ പുറത്തു വന്നത്. റഷ്യൻ നിർമ്മിത കലാഷ്‌നിക്കോവ് തോക്കുമേന്തി ലാദൻ മണിക്കൂറുകളോളം ഈ മലനിരകൾ കയറിയിറങ്ങുക പതിവായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തോറ ബോറ മലനിരകളിൽ ഒഴിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിന്ന അദ്ദേഹത്തതോടൊപ്പം ബോഡിഗാർഡുകളും സംഘത്തിലെ മറ്റു തീവ്രവാദികളും തന്റെ മക്കളുൾപ്പെടെയുള്ള കുട്ടികളും ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ രക്ഷപ്പെടാൻ ഈ മലനിരകളെ ശരിയായി അറിയേണ്ടതുണ്ടെന്ന് അദ്ദേഹം കൂടെയുള്ളവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തിരുന്നുവത്രെ. ഇതിനായിരുന്നു ഈ മലകയറ്റങ്ങൾ.

സമീപ നഗരമായ ജലാലാബാദിൽ നിന്നും ഇവിടെ എത്താനുള്ള ഏക ആശ്രയം ചെളിയും മണ്ണും നിറഞ്ഞ റോഡാണ്. മണ്ണും മരവും ഉപയോഗിച്ചു നിർമ്മിച്ച ഒളിത്താവളങ്ങൾ പ്രാചീന വീടുകളെ ഓർമ്മിപ്പിക്കുന്നതാണ്. പരിമിതമായ തോതിൽ അരിയും മുട്ടയും വെണ്ണയും മാത്രമാണ് ഇവിടെ ഭക്ഷിച്ചിരുന്നത്. 2001 വരെ ബിൻലാദൻ ഇവിടെ ഒളിഞ്ഞു കഴിഞ്ഞിരുന്നതായാണ് പറയപ്പെടുന്നത്. പാശ്ചാത്യ സേന ഇതു കണ്ടെത്തുകയും വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെ ഇവിടെ വിടുകയായിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിനു മാസങ്ങൾക്കു ശേഷം പിടിയിലാകേണ്ടിയിരുന്ന ലാദൻ തലനാരിഴയ്ക്കാണ് കുതിപ്പുറത്തേറി രക്ഷപ്പെട്ടത്. പിന്നീട് പാക്കിസ്ഥാനിലേക്കോ വടക്കൻ അഫ്ഗാനിസ്ഥാലിക്കോ താവളം മാറ്റി എന്നാണ് കരുതപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP