Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് യജമാനൻ മരിച്ചു; തിരികെ വരുമെന്ന പ്രതീക്ഷയിൽ ആശുപത്രി വരാന്തയിൽ മൂന്ന് മാസമായി കാത്തിരുന്ന് നായക്കുട്ടി; മനുഷ്യർ കണ്ട് പഠിക്കണം ഈ മൃഗത്തിന്റെ കരുതൽ

മറുനാടൻ ഡെസ്‌ക്‌

ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ വിറക്കുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടവർ ഏറെയാണ്. കോവിഡ് ബാധിച്ച തന്റെ യജമാനന്റെ വിയോഗത്തെക്കുറിച്ച് അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നിൽ ഒരു നായ കാത്തിരുന്നത് മൂന്ന് മാസമാണ്.

യാത്രപോയ യജമാനനെ നോക്കി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന നായയെപ്പറ്റിയുള്ള വാർത്തകളൊക്കെ മുൻപ് കേട്ടിട്ടുണ്ടെങ്കിലും കോവിഡ്ബാധിച്ച് മരിച്ചുപോയ യജമാനനെ കാത്തിരിക്കുന്ന നായ വേദനയാകുകയാണ്. ഏഴ് വയസുള്ള സിയാ ബാ എന്ന നായയെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ.

വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം രോഗം മൂർച്ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ.

നായയെ സ്ഥിരമായി ആശുപത്രിക്ക് മുന്നിൽ കണ്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ അതിനെ പരിപാലിച്ചുവരുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

'ഏപ്രിൽ മധ്യത്തോടെ ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചപ്പോഴാണ് ജോലിക്കായി എത്തിയത്. അപ്പോഴാണ് നായക്കുട്ടി ശ്രദ്ധയിൽപ്പെട്ടത്. ഞാൻ അവനെ സിയോ ബാ എന്ന് ഞാൻ അവന് പേര് നൽകി', ആശുപത്രിക്ക് സമീപമുള്ള കടയുടമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP