Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദു വിരുദ്ധ പരാമർശം; മന്ത്രിസഭയിൽ നിന്ന് പാക് മന്ത്രിയെ പുറത്താക്കി; രാജി ചോദിച്ച് വാങ്ങിയതാണെന്ന് വിവരം; രാജി കോഹന്റെ പരാമർശങ്ങൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നതിനിടെ; രാജിക്കത്ത് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ സ്വീകരിച്ചു

ഹിന്ദു വിരുദ്ധ പരാമർശം; മന്ത്രിസഭയിൽ നിന്ന് പാക് മന്ത്രിയെ പുറത്താക്കി; രാജി ചോദിച്ച് വാങ്ങിയതാണെന്ന് വിവരം; രാജി കോഹന്റെ പരാമർശങ്ങൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നതിനിടെ; രാജിക്കത്ത് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ സ്വീകരിച്ചു

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രിയുടെ മന്ത്രിസ്ഥാനം നഷ്ടമായി. അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങിയതായാണ് വിവരം. തെഹ്‌രീകെ ഇൻസാഫ് പാർട്ടി സാംസ്‌കാരിക മന്ത്രി ഫയാസുൽ ഹസ്സൻ കോഹനാണ് രാജിവെച്ചത്. രാജിക്കത്ത് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ സ്വീകരിച്ചു.

ചോഹാനെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ വിവര, സാംസ്‌കാരിക മന്ത്രിയാണ് ഫയാസുൽ ഹസൻ ചോഹാൻ. ഹിന്ദുക്കൾ പശുക്കളുടെ മൂത്രമൊഴിക്കുന്നവരെന്ന പരാമർശമാണ് ഫയാസുൽ ഹസൻ നടത്തിയത്. പാക് വാർത്താ ഏജൻസിയായ സമായോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ മുസ്ലിംകളാണ്. ഞങ്ങൾക്കൊരു പതാകയുമുണ്ട്. മൗലാ അലിയുടെ ധീതരയുടെ പതാക, ഹസ്രത്ത് ഉമറിന്റെ ശൗര്യത്തിന്റെ പതാക. നിങ്ങൾക്കതില്ല, നിങ്ങളുടെ കയ്യിലല്ല പതാക' ഫയാസുൽ ഹസൻ പറഞ്ഞു.പുൽവാമ ആക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യാ- പാക് സംഘർഷാവസ്ഥ തണുക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം വന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ പരാമർശത്തെ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ശക്തമായി അപലപിച്ചു. നമ്മുടെ ഹിന്ദു പൗരന്മാരും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തിട്ടുണ്ടെന്നും എപ്പോഴും സഹിഷ്ണുതയും ബഹുമാനവും പുലർത്താനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകുന്ന സന്ദേശമെന്നും അവർ പറഞ്ഞു.

ഫയാസ് ചൗഹാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇമ്രാൻ ഖാന്റെ സെപ്ഷ്യൽ അസിസ്റ്റന്റ് നഈമുൽ ഹഖ് ട്വീറ്റ് ചെയ്തിരുന്നു. സർക്കാരിലെ മുതിർന്ന അംഗത്തിൽ നിന്നുള്ള വിഡ്ഢിത്തത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പഞ്ചാബ് മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരിൽ നിന്നുമുള്ള ഇത്തരം അസംബന്ധങ്ങളോട് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് സർക്കാർ ക്ഷമിക്കുകയില്ല. പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP