Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പൊട്ടിക്കരഞ്ഞിട്ടെന്ത് കാര്യം... സൗന്ദര്യത്തിന്റെ മറവിൽ കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സുന്ദരിയായ മോഡലിന് തടവ് വിധിച്ച് കോടതി; രക്ഷപ്പെടുമെന്ന പ്രതീക്ഷ തകർന്നപ്പോൾ കണ്ണീരടക്കാനാവാതെ താരം; ഇനി ലാഹോറിലെ കൊതുകടിയേറ്റ് സുന്ദരിയായ തെരേസയ്ക്ക് ശിഷ്ടജീവിതം

ഇനി പൊട്ടിക്കരഞ്ഞിട്ടെന്ത് കാര്യം... സൗന്ദര്യത്തിന്റെ മറവിൽ കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സുന്ദരിയായ മോഡലിന് തടവ് വിധിച്ച് കോടതി; രക്ഷപ്പെടുമെന്ന പ്രതീക്ഷ തകർന്നപ്പോൾ കണ്ണീരടക്കാനാവാതെ താരം; ഇനി ലാഹോറിലെ കൊതുകടിയേറ്റ് സുന്ദരിയായ തെരേസയ്ക്ക് ശിഷ്ടജീവിതം

മറുനാടൻ ഡെസ്‌ക്‌

ലഹോർ: പാക്കിസ്ഥാനിലെ സുന്ദരിയായ മോഡൽ തെരേസ ഹ്ലുസ്‌കോവയ്ക്ക് അഞ്ച് വർഷം അഴിയെണ്ണാം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലുള്ള കോടതിയാണ് 22 കാരിയായ ഈ ചെക്ക് മോഡലിന് മയക്കുമരുന്ന് കടത്തിയ കേസിൽ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. സൗന്ദര്യത്തിന്റെ മറവിൽ കോടികളുടെ മയക്കുമരുന്ന് കടത്താനായിരുന്നു തെരേസ ശ്രമിച്ചത്. പിടിക്കപ്പെട്ട് തടവ് ശിക്ഷ വിധിക്കപ്പെട്ടപ്പോൾ അതിന്റെ ആഘാതത്തിൽ സുന്ദരി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇനി ലാഹോറിലെ ജയിലിൽ കൊതുകുകടിയേറ്റ് ഈ സുന്ദരിക്ക് ശിഷ്ടകാലം കഴിക്കാമെന്ന ദുർഗതിയാണുണ്ടായിരിക്കുന്നത്.

പാക്കിസ്ഥാനിൽ നിന്നും അയർലണ്ടിലേക്ക് ഒരു മില്യൺ പൗണ്ട് വില വരുന്ന ഹെറോയിൻ കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് തെരേസ പിടിയിലായിരിക്കുന്നത്. 2018 ജനുവരിയിലായിരുന്നു എട്ടര കിലോഗ്രാം ഹെറോയിനുമായി ലാഹോർ വിമാനത്താവളത്തിൽ നിന്നും തെരേസ പിടിയിലായതെന്ന് കോടതി എടുത്ത് കാട്ടുന്നു. ദുബായ് വഴി അയർലണ്ടിലേക്ക് പറക്കാനായിരുന്നു തെരേസ തന്ത്രം മെനഞ്ഞത്. ഒരു മോഡലായി ജോലി ചെയ്യുന്നതിനാണ് താൻ പാക്കിസ്ഥാനിലേക്ക് വന്നതെന്നും എന്നാൽ ആരോ മയക്കുമരുന്ന് തന്റെ ലഗേജിൽ താനറിയാതെ തിരുകി വയ്ക്കുകയായിരുന്നുവെന്നുമാണ് തെരേസ അറസ്റ്റിലായതിന് ശേഷം ഇൻവെസ്റ്റിഗേറ്റർമാരോട് വെളിപ്പെടുത്തിയിരുന്നത്.

തെരേസ കോടതി വിധിക്കെതിരായി അപ്പീലിന് പോകുമെന്നാണ് അവരുടെ ലോയറായ സർദാർ അസ്ഗർ ഡോഗർ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന വിചാരണക്കിടയിലായിരുന്നു തെരേസ കുറ്റക്കാരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.എട്ട് വർഷം തടവിന് പുറമെ 600 പൗണ്ട് പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ ലഗേജിലെ പ്രതികൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചായിരുന്നു തെരേസ കടത്താൻ ശ്രമിച്ചതെന്നും അത് കണ്ട് അധികൃതർ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

എയർപോർട്ടിൽ വച്ച് പിടിയിലായിട്ടും ചിരി വിടാതെ കാത്ത് സൂക്ഷിച്ച തെരേസ അറസ്റ്റിലായതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂളായി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. തന്റെ സ്യൂട്ട് കേസിൽ എങ്ങനെയാണ് ഹെറോയിൻ വന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു തെരേസയുടെ ആദ്യ പ്രതികരണം. മോഡലിന്റെ ഫോൺ കാളുകളെ പിന്തുടർന്ന പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെ കൂടി പിടികൂടിയിരുന്നു. തന്റെ ഗ്ലാമർ നിറഞ്ഞ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി ഷെയർ ചെയ്യുന്നതിലൂടെ നിരവധി ഫോളോവേർസിനെ നേടാൻ തെരേസക്ക് സാധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP