Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു; ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റിനെ വീണ്ടും അറസ്റ്റ് ചെയ്തത് ചൗധരി ഷുഗർമിൽ കേസിൽ; പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരിൽ തട്ടിയെടുത്തത് കോടികണക്കിന് രൂപ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു; ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റിനെ വീണ്ടും അറസ്റ്റ് ചെയ്തത് ചൗധരി ഷുഗർമിൽ കേസിൽ; പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരിൽ തട്ടിയെടുത്തത് കോടികണക്കിന് രൂപ

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. ചൗധരി ഷുഗർമിൽ കേസിലാണ് നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗർ മില്ലിനെ ഷെരീഫ് കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് കേസ്.

കേസിന്റെ വാദം കേൾക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയിൽ ഹാജരായിരുന്നു. അൽ അസീസിയ മിൽ കേസിൽ നവാസ് ഷെരീഫ് ഏഴ് വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.ഏഴ് വർഷം തടവിന് പുറമെ 25 ലക്ഷം ഡോളർ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയാണെന്നാണ് റിപ്പോർട്ട്.ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാൻ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP