Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യൻ അതിർത്തി ലംഘിച്ച് പാക് ഹെലിക്കോപ്റ്റർ; നിരീക്ഷണപ്പറക്കലിൽ കടന്ന് കയറിയത് 300 മീറ്ററോളം; പ്രതികരിക്കാതെ ഇന്ത്യ

ഇന്ത്യൻ അതിർത്തി ലംഘിച്ച് പാക് ഹെലിക്കോപ്റ്റർ; നിരീക്ഷണപ്പറക്കലിൽ കടന്ന് കയറിയത് 300 മീറ്ററോളം; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. പാക് ഹെലിക്കോപ്റ്റർ ഇന്ത്യൻ ആകാശാതിർത്തി ലംഘിച്ച് 300 മീറ്ററോളം കടന്നുകയറി. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിർത്തി കടന്ന് പാക് ഹെലിക്കോപ്റ്റർ നിരീക്ഷണപ്പറക്കൽ നടത്തിയത്.

പാക്ക് സൈന്യത്തിന്റെ എംഐ-17 ഹെലികോപ്ടറാണ് പൂഞ്ച് മേഖലയിൽ ഗുൽപൂർ സെക്ടറിൽ ബുധനാഴ്ച രാവിലെ 9.45 ഓടെ അതിർത്തിയിൽ കടന്നുകയറി നിരീക്ഷണപ്പറക്കൽ നടത്തിയത്. എന്നാൽ ഇരുഭാഗത്തു നിന്നും വെടിവയ്‌പ്പോ മറ്റ് പ്രകോപനമോ ഉണ്ടായിട്ടില്ലെന്ന് സേനാവക്താക്കൾ പറഞ്ഞു.

മേഖലയിൽ മൂന്നു ഹെലികോപ്ടറുകൾ കണ്ടെത്തിയെങ്കിലും ഒരു ഹെലികോപ്ടർ മാത്രമാണ് അതിർത്തി ലംഘിച്ച് അകത്തു കടന്നത്. എന്നാൽ ഉടൻ തന്നെ നിരീക്ഷണപ്പറക്കലിനെത്തിയ ഹെലികോപ്ടർ മടങ്ങിപ്പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP