Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ നിലനിൽക്കുന്നത് മുസ്ലീങ്ങൾക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യം; ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ്; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിന് ഇന്ത്യാ ഗവൺമെന്റ് പാക്കേജ് തയ്യാറാക്കണമെന്നും തെഹ്രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎ

പാക്കിസ്ഥാനിൽ നിലനിൽക്കുന്നത് മുസ്ലീങ്ങൾക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യം; ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ്; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിന് ഇന്ത്യാ ഗവൺമെന്റ് പാക്കേജ് തയ്യാറാക്കണമെന്നും തെഹ്രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടി പാക് പ്രധാനമന്ത്രിയുടെ പാർട്ടിയുടെ നേതാവ്. ഇമ്രാൻഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎയായ ബൽദേവ് കുമാറാണ് തനിക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അനുമതി തേടി ഇന്ത്യാ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

ഇനിയുള്ള കാലം ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബൽദേവ്കുമാർ, പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

'ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, മുസ്ലിങ്ങൾ പോലും പാക്കിസ്ഥാനിൽ സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങൾ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നൽകാൻ ഞാൻ ഇന്ത്യാ ഗവൺമെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല എന്നും ബൽദേവ് കുമാർ എഎൻഐയോട് പറഞ്ഞു.

'പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാൻ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്,' അദ്ദേഹം പറഞ്ഞു.

ഖൈബർ പക്തൂൻഖവ പ്രവിശ്യയിലെ ബാരിക്കോട്ട മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു ബൽദേവ് കുമാർ. മൂന്ന് മാസത്തെ വിസയിൽ ഇപ്പോൾ ഇന്ത്യയിലാണ് ബാൽദേവ് കുമാർ. അദ്ദേഹം ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഭാര്യയേയും മക്കളെയും ഇന്ത്യയിലേക്ക് അയച്ചിരുന്നു. കുടുംബത്തെ പാക്കിസ്ഥാനിൽനിന്ന് മാറ്റിയത് മതന്യൂനപക്ഷങ്ങൾ നേരിടുന്ന ഭീഷണയുടെ പാശ്ചാത്തലത്തിലാണെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ അടക്കമുള്ള വിഭാഗങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു ഇമ്രാൻഖാൻ അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷയും ഇപ്പോൾ അവസാനിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനങ്ങളും മറ്റ് വിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. പുതിയ പാക്കിസ്ഥാൻ സൃഷ്ടിക്കുമെന്ന് ഇമ്രാന്റെ വാഗ്ദാനം നടപ്പില്ലാക്കപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മതന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാൻ ഒരു സംരക്ഷണവും നൽകുന്നില്ല.

സിഖ് മത പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയത് ഈയടുത്താണ്. മത പുരോഹിതന്മാർക്കും രക്ഷയില്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കപ്പെട്ടതോടെ മത ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം വർധിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

സോറൻ സിംങ് എന്ന പാക്കിസ്ഥാനിലെ ജനപ്രതിനിധിയുടെ കൊലപാതക കേസിലെ പ്രതിയായിരുന്നു ബൽദേവ് കുമാർ. 2016 ലാണ് സോറൻ സിംങ് കൊല്ലപ്പെടുന്നത്. പാക്കിസ്ഥാനിലെ നിയമ പ്രകാരം ഒരു ജനപ്രതിനിധി മരിച്ചാൽ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടിയ ആൾ ജനപ്രതിനിധിയായി മാറും. ഇങ്ങനെ സ്ഥാനം കിട്ടുന്നതിന് സോറൻസിംങിനെ ബൽദേവ് കുമാർ കൊലപ്പെടുത്തിയെന്നതാണ് കേസ്. എന്നാൽ ഈ ആരോപണം ബൽദേവ് കുമാർ നിഷേധിക്കുകയാണ്. 2018 ൽ ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP