Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികളെക്കൂടി മോചിപ്പിച്ചു; അവശേഷിക്കുന്നവരെ ഈ മാസം തന്നെ മോചിപ്പിക്കുമെന്നും റിപ്പോർട്ട്; നടപടി പുൽവാമ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ

പാക്കിസ്ഥാനിൽ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികളെക്കൂടി മോചിപ്പിച്ചു; അവശേഷിക്കുന്നവരെ ഈ മാസം തന്നെ മോചിപ്പിക്കുമെന്നും റിപ്പോർട്ട്; നടപടി പുൽവാമ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തടവിലായിരുന്ന 100 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെക്കൂടി മോചിപ്പിച്ചു. തീവണ്ടി മാർഗം ലാഹോറിൽ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിർത്തിയിൽവച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും.പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാക്കിസ്ഥാന്റെ അവകാശവാദം.

ദിവസങ്ങൾക്ക് മുൻപ് നൂറ് ഇന്ത്യൻ മത്സ്യത്തൊഴിലളികളെ പാക്കിസ്ഥാൻ ജയിലിൽനിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അടുത്ത നൂറ് മത്സ്യത്തൊഴിലാളികളെ ഏപ്രിൽ 22 ന് വെറുതെവിടും. പല സമയങ്ങളിലായി പാക്കിസ്ഥാൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്. അവശേഷിക്കുന്ന 55 മത്സ്യത്തൊഴിലാളികളെയും 5 തടവുകാരെയും ഈ മാസം തന്നെ മോചിപ്പിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.

നേരത്തെ മുതലേ പരസ്പരം സമുദ്രാതിർത്തി ലംഘിക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളെ ഇന്ത്യയും പാക്കിസ്ഥാനും അറസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സമുദ്രാതിർത്തികൾ കൃത്യമായി നിർവചിക്കാത്തതും സാധാരണ മത്സ്യത്തൊഴിലാളികൾക്ക് അതിർത്തികൾ മനസിലാക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതുമാണ് ഇതിന് കാരണം. എന്നാൽ പലപ്പോഴും ഇവരുടെ മോചനം അനിശ്ചിതമായി നീളുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP