Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിക്ക് ഷാങ്ഹായ് ഉച്ചകോടിക്ക് കിർഗിസ്ഥാനിലേക്കു പോകാൻ തങ്ങളുടെ വ്യോമപാത തുറന്നു നൽകുമെന്ന് പാക്കിസ്ഥാൻ; ബാലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ അടച്ച വ്യോമപാത സുഷമാസ്വരാജിന് വേണ്ടി തുറന്ന ശേഷം വീണ്ടും തുറക്കുക ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി; പാക്കിസ്ഥാന്റെ നീക്കം സമാധാന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാകും എന്ന പ്രതീക്ഷയോടെ

നരേന്ദ്ര മോദിക്ക് ഷാങ്ഹായ് ഉച്ചകോടിക്ക് കിർഗിസ്ഥാനിലേക്കു പോകാൻ തങ്ങളുടെ വ്യോമപാത തുറന്നു നൽകുമെന്ന് പാക്കിസ്ഥാൻ; ബാലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ അടച്ച വ്യോമപാത സുഷമാസ്വരാജിന് വേണ്ടി തുറന്ന ശേഷം വീണ്ടും തുറക്കുക ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി; പാക്കിസ്ഥാന്റെ നീക്കം സമാധാന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാകും എന്ന പ്രതീക്ഷയോടെ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാനാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാൻ പാക്കിസ്ഥാൻ അനുമതി നൽകി. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപരിധിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. കിർഗിസ്ഥാനിലെ ബിഷ്‌കേകിലാണ് ജൂൺ 13,14 തീയതികളിൽ ഉച്ചകോടി നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

കിർഗിസ്ഥാനില നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാൻ അനുമതി നൽകണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആകെയുള്ള പതിനൊന്ന് വ്യോമപാതകളിൽ ദക്ഷിണ പാക്കിസ്ഥാനിലെ രണ്ടെണ്ണം മാത്രമാണ് പിന്നീട് തുറന്നത്. മെയ് 21ന് എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലൂടെ കിർഗിസ്ഥാനിലേക്ക് പറക്കാൻ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാക്കിസ്ഥാൻ അനുമതി നൽകിയിരുന്നു. ബാലാക്കോട്ടിന് ശേഷം ഇന്ത്യൻ വ്യോമപാതയിൽ ഏർപ്പെടുത്തിയ താത്കാലിക നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതായി ഇന്ത്യൻ വ്യോമസേന മെയ് 31ന് അറിയിച്ചിരുന്നു എങ്കിലും പാക്കിസ്ഥാനും നിയന്ത്രണങ്ങൾ പൂർണമായും എടുത്തു മാറ്റാതെ യാത്രാവിമാനങ്ങൾക്ക് ഇരുരാജ്യങ്ങൾക്കിടയിലും പറക്കാൻ സാധിക്കില്ല.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നൽകണമെന്ന അപേക്ഷ പാക് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാർത്തഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക്കിസ്ഥാൻ വ്യോമപരിധിയിൽ പ്രവേശനം നിരോധിച്ചതോടെ ഇന്ത്യയിൽനിന്നുള്ള വിദേശ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഇൻഡിഗോയുടെ ഡൽഹി-ഇസ്താംബൂൾ സർവീസ് ഇനിയും തുടങ്ങാനായിട്ടില്ല. ഡൽഹി-യുഎസ് നോൺസ്റ്റോപ് വിമാനങ്ങളുടെ സർവീസും പ്രതിസന്ധിയിലാണ്.

നരേന്ദ്ര മോദിയുടെ വിമാനത്തിന് അനുമതി നൽകിയതിലൂടെ സാമാധാന ചർച്ചകൾക്ക് ഇന്ത്യ സമ്മതം മൂളുമെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്. നേരത്തെ സമാധാന ചർച്ചകൾ ആകാമെന്ന പാക്കിസ്ഥാൻ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാൽ, പാക് പ്രധാനമന്ത്രി ഇംമ്രാൻ ഖാനുമായി ഉച്ചകോടിക്കിടെ ചർച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP