Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് 18കാരൻ കൊല്ലപ്പെട്ടു ;സംഭവം ഇസ്രയേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിൽ; യുവാവ് വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിച്ചപ്പോഴെന്ന് സെെന്യം; വെടിയേറ്റ് കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ച് ഫലസ്തീൻ ആരോ​ഗ്യ മന്ത്രാലയം

ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് 18കാരൻ കൊല്ലപ്പെട്ടു ;സംഭവം ഇസ്രയേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിൽ; യുവാവ് വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിച്ചപ്പോഴെന്ന് സെെന്യം; വെടിയേറ്റ് കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ച് ഫലസ്തീൻ ആരോ​ഗ്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

വെസ്റ്റ് ബാങ്ക്: ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് 18കാരൻ കൊല്ലപ്പെട്ടു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബദവി മസൽമെ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ഇസ്രയേൽ സൈന്യം കൊണ്ടുപോയതായും ഫലസ്തീൻ അധികൃതർ അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരപ്രാന്തത്തിലെ ഇസ്രയേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. കുടിയേറ്റക്കാരുടെ വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിക്കുകയായിരുന്നു യുവാവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടിയിൽ ഇസ്രയേൽ സെെന്യത്തിന്റെ വെടിയേറ്റ് നിരവധി യുവാക്കളാണ് കൊല്ലപ്പെട്ടത്. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്ക് അൽ-അഖ്സ പള്ളിയിലേക്ക് പോകാൻ ചെക്ക്പോസ്റ്റ് മറികടക്കാൻ ശ്രമിച്ച ഗൈഥിനു നേരെ ഇസ്രയേൽ സേന വെടിയുതിർക്കുകയായിരുന്നു. ഇസ്രയേൽ സെെന്യത്തിന്റെ വെടിയേറ്റ് മരിച്ച മറ്റൊരു യുവാവും ഇക്കഴിഞ്ഞ ദിവസം ഒരു പത്തൊമ്പതുകാരനും മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP