Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടിടങ്ങളിൽ വെടിവയ്പ്; ഒരിടത്തു സ്‌ഫോടനം; 140ൽ അധികം പേർ കൊല്ലപ്പെട്ടു; 100ലധികം പേരെ തീയേറ്ററിൽ ബന്ദികളാക്കി; ജിഹാദി ജോണിന്റെ കൊലപാതകത്തിന് പകരമായി പാരീസിൽ സംഘടിത ഭീകരാക്രമണം; പാരീസിൽ അടിയന്തരാവസ്ഥ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്; നടുങ്ങി വിറച്ച് ലോകം

രണ്ടിടങ്ങളിൽ വെടിവയ്പ്; ഒരിടത്തു സ്‌ഫോടനം; 140ൽ അധികം പേർ കൊല്ലപ്പെട്ടു; 100ലധികം പേരെ തീയേറ്ററിൽ ബന്ദികളാക്കി; ജിഹാദി ജോണിന്റെ കൊലപാതകത്തിന് പകരമായി പാരീസിൽ സംഘടിത ഭീകരാക്രമണം; പാരീസിൽ അടിയന്തരാവസ്ഥ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്; നടുങ്ങി വിറച്ച് ലോകം

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ റസ്റ്ററന്റുകളിലും ബാറുകളിലും മറ്റുമുണ്ടായ വെടിവയ്‌പ്പുകളിലും സ്‌ഫോടനങ്ങളിലുമായി 150 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ചാർലി ഹെബ്‌ദോ മാസികയിൽ നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ആക്രമണമാണിത്. അക്രമണം നടത്തിയ രണ്ട് ഭീകരരെ പിടികൂടിയിട്ടുണ്ട്. ആക്രമികളെ കീഴടക്കാൻ പോരാട്ടം തുടരുകയാണ്. അതിനിടെ പാരീസിൽ അടിയന്തരമാവസ്ഥ പ്രഖ്യാപിച്ചു. ആരാണ് അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ജിഹാദി ജോണിന്റെ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് ഇതെന്നാണ് സൂചന. 

ഭീകരാക്രമണമാണുണ്ടായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ സ്ഥിരീകരിച്ചു. അക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ജർമൻ ചാൻസലർ ആംഗല മെർക്കലും യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും അപലപിച്ചു. പാരീസ് ജനതയോട് ഐക്യദാർഢ്യം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചു. യുഎൻ രക്ഷാസമിതിയും ശക്തമായ ഭാഷയിൽ പാരീസിലെ ആക്രമണങ്ങളെ അപലപിച്ചു.

അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റ് ഫുട്‌ബോൾ മത്സരം കാണാനെത്തിയ സ്‌റ്റേഡിയത്തിനു തൊട്ടുമുമ്പിലും സ്‌ഫോടനം നടന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

മധ്യ പാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടത്. ഇവിടെ തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കി. ഇവിടെ ബന്ദികളാക്കപ്പെട്ടവരിൽ നൂറോളം പേർ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതായി പ്രാദേശിക ടിവി റിപ്പോർട്ടു ചെയ്തു. തിയറ്ററിൽ വെടിവയ്‌പ്പ് നടത്തിയ അക്രമകാരികളായ മൂന്നു പേർ ഫ്രഞ്ച് പൊലീസിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.

പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റിൽ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാൾ നടത്തിയ വെടിവെയ്പിൽ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിൽ തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്. ബറ്റാക്ലാൻ തിയേറ്ററിലുണ്ടായ വെടിവെയ്പിൽ 15 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു. തിയേറ്ററിന് പുറത്ത് അഞ്ച് സ്‌ഫോടനങ്ങൾ നടന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രണ്ടിടങ്ങളിൽ ചാവേർ ആക്രമണവും ഒരു സ്‌ഫോടനവും നടന്നുവെന്നാണ് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കുന്നത്.

വടക്കൻ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങൾ നടന്നു. ഫ്രാൻസുംജർമ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം ഈ സ്‌റ്റേഡിയത്തിൽ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാൻകോയിസ് ഹൊളാന്റെയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ുമൃശ െംേശി യഹമേെസ്‌ഫോടനത്തിന് പിന്നാലെ ഫുട്‌ബോൾ മത്സരം കാണാനെത്തിയവർ മൈതാനത്ത് കൂടിനിൽക്കുന്നു

പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റിന് പുറത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത സാഹചര്യത്തിൽ 10 പേർ വഴിയിൽ കിടക്കുന്നത് കണ്ടതായി ബി.ബി.സി ലേഖകൻ റിപ്പോർട്ട് ചെയ്തു. 100 റൗണ്ടിലേറെ ഇവിടെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. നിറയൊഴിച്ച ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചാർലി ഹെബ്‌ദോ മാസികയിൽ നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ ആക്രമണം നടന്ന ചാർലി ഹെബ്‌ദോ മാസികയുടെ ഓഫീസിന് 200 മീറ്റർ മാത്രം അകലെയുള്ള തിയേറ്ററിലാണ് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 100 പേരെ ബന്ദിയാക്കിയത്.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രസിഡന്റ് ഹൊളാന്റെയുടെ അധ്യക്ഷതയിൽ അടിയന്തര കാബിനറ്റ് യോഗം ചേർന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിർത്തികൾ അടച്ചു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. ആക്രമണം നടന്ന സ്ഥലങ്ങൾ സുരക്ഷാ സൈന്യം വളഞ്ഞുകഴിഞ്ഞു. ഹെലിക്കോപ് റ്ററുകൾ ആകാശനിരീക്ഷണം നടത്തിവരുന്നു. ദശാബ്ദങ്ങൾക്കിടെ ഫ്രാൻസിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ഫ്രാൻസിലെ വ്യോമഗതാഗതത്തിന് തടസമുണ്ടാവില്ലെന്നും ട്രെയിൻ, ഫ്‌ലൈറ്റ് സർവീസുകൾ തടസം കൂടാതെ പ്രവർത്തിക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങളിൽ ഫ്രാൻസ് പങ്കാളിയായതിനാൽ ഐഎസ് ഭീകരരാവാം ആക്രമണങ്ങൾക്ക് പിന്നിലെന്ന വിലയിരുത്തലുണ്ട്. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്ന് ഐഎസിന് പിന്തുണയുമായി ട്വിറ്ററിൽ കുറിപ്പുകൾ ഇടുന്നവരുടെ ട്വീറ്റുകളിലും ഈ സൂചനയുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP