Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശത്ത് വച്ച് വിമാനം ആടിയുലഞ്ഞപ്പോൾ പൈലറ്റും സഹനടനും പറഞ്ഞു നമ്മൾ മരണത്തിലേക്ക് പോകുന്നു; പാരിസ് ഹിൽട്ടൻ അലമുറയിട്ടു കരഞ്ഞു; ചാനൽ ഷോയ്ക്കായി ഹോളിവുഡ് സുന്ദരിയെ കൊല്ലാക്കൊല ചെയ്തത് ഇങ്ങനെ

ആകാശത്ത് വച്ച് വിമാനം ആടിയുലഞ്ഞപ്പോൾ പൈലറ്റും സഹനടനും പറഞ്ഞു നമ്മൾ മരണത്തിലേക്ക് പോകുന്നു; പാരിസ് ഹിൽട്ടൻ അലമുറയിട്ടു കരഞ്ഞു; ചാനൽ ഷോയ്ക്കായി ഹോളിവുഡ് സുന്ദരിയെ കൊല്ലാക്കൊല ചെയ്തത് ഇങ്ങനെ

ലോകത്ത് വിമാന അപകടങ്ങൾ നിത്യ സംഭവമെന്നോണം അരങ്ങേറുന്നുണ്ടെങ്കിലും നാം കയറുന്ന വിമാനം ഒരിക്കലും അപകടത്തിൽ പെടില്ലെന്ന് വിശ്വാസത്തിന്റെ പുറത്താണ് ഓരോ വിമാനയാത്രക്കാരനും യാത്ര ചെയ്യുന്നത്. അപ്പോൾ വിമാനം മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ആടിയുലയുകയും വിമാനം അപകടത്തിൽ പെടാൻ പോവുകയാണെന്നും നാമെല്ലാം മരണത്തിലേക്ക് കൂപ്പ് കുത്തുകയാണെന്നും സാക്ഷാൽ പൈലറ്റ് തന്നെ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി...? മിക്കവരും നിലയില്ലാതെ നിലവിളിക്കുമെന്നുറപ്പാണ്. ഹോളിവുഡ് സുന്ദരി പാരിസ് ഹിൽട്ടനും അത് തന്നെയാണ് ചെയ്തിരിക്കുന്നത്.

അവർ ഒരു സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യവേ കൂടെയുണ്ടായിരുന്ന ഈജിപ്ഷ്യൻ നടനായ റാമെസ് ഗലാലും പൈലറ്റും വിമാനം അപകടത്തിൽ പെടുകയാണെന്നും മരണത്തിലേക്ക് പോകാൻ തയ്യാറായിക്കൊള്ളണമെന്നും അവരോട് പറഞ്ഞപ്പോൾ നടി വാവിട്ട് കരയുകയായിരുന്നു. കൂടാത്തതിന് വിമാനം ആടിയുലയുക കൂടി ചെയ്തപ്പോൾ അവരുടെ കരച്ചിൽ അത്യുച്ചത്തിലായി. ഒരു ചാനൽ ഷോയ്ക്ക് വേണ്ടിയായിരുന്നു ഹോളിവുഡ് സുന്ദരിയെ ഇത്തരത്തിൽ പറ്റിച്ച് കൊല്ലാക്കൊല ചെയ്തിരുന്നത്.

റംസാനിടെ പ്രക്ഷേപണം ചെയ്യാനിരിക്കുന്നതും താൻ പ്രൊഡ്യൂസ് ചെയ്യുന്നതുമായ ഒരു ഷോയ്ക്ക് വേണ്ടിയാണ് റാമെസ് ഗലാൽ പാരിസ് ഹിൽട്ടനെ ഇത്തരത്തിൽ കുരങ്ങുകളിപ്പിച്ചിരിക്കുന്നത്.തന്റെ ഏറ്റവും പുതിയ സീരീസായ റാമെസ് ഇൻ കൺട്രോൾ എന്ന ഷോയ്ക്ക് വേണ്ടിയാണ് റാമെസും പൈലറ്റും ചേർന്ന് ആകാശത്ത് വച്ച് സുന്ദരിയെ വിഢിയാക്കിയിരിക്കുന്നത്.

ഒരു പുതിയ ഹോട്ടലിന്റെ പ്രമോഷണൽ പരിപാടിക്ക് വേണ്ടി ദുബായിലെത്തിയപ്പോഴായിരുന്നു പാരിസ് ഹിൽട്ടൻ ഈ വിധം പറ്റിക്കപ്പെട്ടത്. റെഡ് കാർപറ്റിൽ നിന്നും ഫോട്ടോകൾക്ക് പോസ് ചെയ്തതിന് ശേഷം ദുബായ് നഗരത്തിന് മുകളിലൂടെ ഒരു ആകാശ യാത്ര നടത്താൻ ചിലർ അവരെ പ്രേരിപ്പിക്കുകയായിരുന്നു. തുടർന്ന് ഗലാലിനൊപ്പം ഒരു ചെറിയ പ്രൊപ്പല്ലർ പ്ലെയിനിൽ പാരിസ് ഹിൽട്ടൻ സഞ്ചരിക്കുകയായിരുന്നു.

ടേക്ക് ഓഫിന് ശേഷം അവരെ ചെറിയ രീതിയിൽ മെയ്ക്ക് അപ് ചെയ്യുകയുമുണ്ടായി.പെട്ടെന്ന് പ്ലെയിനിന്റെ എൻജിൻ അസ്വാഭാവികമായി ശബ്ദമുണ്ടാക്കുയും അപകട സൈറൻ മുഴങ്ങുകയും ചെയ്തു. ഇത് കേട്ട പാടെ പാരിസ് പരിഭ്രാന്തയാകാൻ തുടങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും ഈ ശബ്ദം സാധാരണയായി ഉണ്ടാകുന്നതാണോയെന്നും അവർ ചോദിക്കുന്നുണ്ടായിരുന്നു. വിമാനം അപകടത്തിൽ പെടുകയാണെന്നും നാം മരിക്കാൻ പോവുകയാണെന്നും റാമെസ് ഗലാലും പൈലറ്റും പറഞ്ഞതോടെ പാരിസ് അലമുറയിട്ട് കരയാൻ തുടങ്ങി. തുടർന്ന് ആരോ വിമാനത്തിന്റെ റിയർ ഡോർ തുറക്കുകയും യാത്രക്കാരെ അതിനരികിലേക്ക് നിർത്തുകയും ചെയ്തു.

പാരച്യൂട്ട് ധരിപ്പിച്ച് അവരെ വെളിയിലേക്ക് ഇറക്കാനാണിത് ചെയ്യുന്നതെന്നും അവർ പാരിസിനെ ധരിപ്പിച്ചു. എന്നാൽ താൻ പുറത്തേക്ക് ചാടില്ലെന്നായിരുന്നു അത്യധികമായ ഭയത്തോടെ അവരുടെ പ്രതികരണം. അവരുടെ ഭയം കലർന്ന ചലനങ്ങളെല്ലാം ഒളിപ്പിച്ച് വച്ച ക്യാമറയിൽ തൽസമയം പകർത്തുന്നുമുണ്ടായിരുന്നു. അൽപ സമയത്തിന് ശേഷം ഒന്നും സംഭവിക്കാതെ വിമാനം നിലത്തിറങ്ങുകയും ചെയ്തു. തുടർന്ന് ഇത് തന്റെ ഷോയ്ക്ക് വേണ്ടിയായിരുന്നുവെന്ന് റാമെസ് അവരെ ചിരിച്ച് കൊണ്ട് അറിയിക്കുകയും ചെയ്തു. താൻ വിമാനത്തിൽ നിത്യേനയെന്നോണം യാത്ര ചെയ്യുന്ന ആളാണെന്നും തന്റെ ജീവൻ വിമാനദുരന്തത്തിൽ പൊലിയുമെന്നത് തന്റെ ഏററവും വലിയ ഭയമാണെന്നും പാരിസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP