Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ പത്തു നഗരങ്ങളിൽ നാലും ഇന്ത്യയിൽ; തൊട്ടാൽ പൊള്ളുന്ന വിലയുടെ നാട് സിംഗപൂർ; പാരീസ് രണ്ടാമത്

ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ പത്തു നഗരങ്ങളിൽ നാലും ഇന്ത്യയിൽ; തൊട്ടാൽ പൊള്ളുന്ന വിലയുടെ നാട് സിംഗപൂർ; പാരീസ് രണ്ടാമത്

ലണ്ടൻ: ലോകത്തൊട്ടാകെയുള്ള 133 നഗരങ്ങളിലെ ജീവിത ചെലവ് താരതമ്യം ചെയ്ത് തയാറാക്കിയ പുതിയ പട്ടികയിൽ ചെലവു കുറഞ്ഞ നഗരങ്ങളിൽ നാല് ഇന്ത്യൻ നഗരങ്ങൾ ഇടം നേടി. 2014-ലെ ഏറ്റവും ചെലവ് കുറഞ്ഞ ആദ്യ അഞ്ച് നഗരങ്ങളിൽ ബാംഗ്ലൂർ, മുബൈ, ചെന്നൈ നഗരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് പാക്കിസ്ഥാനിലെ കറാച്ചിയാണ. ആറാമതായി ന്യു ഡൽഹിയും ഉണ്ട്. ചെലവഴിക്കുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്ന കാര്യത്തിൽ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും നഗരങ്ങൾ വേറിട്ടു നിന്നു. ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ പകുതിയോളം ഈ രണ്ടു രാജ്യങ്ങളിലുമായാണ്. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ആണ് സർവേ നടത്തിയത്.

ചെലവേറിയ നഗരങ്ങളുടെ കൂട്ടത്തിൽ സിംഗപൂർ ആണ് ഒന്നാം സ്ഥാനത്ത്. പാരിസ് രണ്ടാമതും ഓസ്ലോ മൂന്നാമതായും പട്ടികയിലുണ്ട്. ലണ്ടൻ പതിനൊന്നാം സ്ഥാനത്താണ്. ഏറ്റവും ചെലവേറിയ ആദ്യത്തെ അഞ്ചു നഗരങ്ങൾ മുൻ വർഷത്തെ പോലെ മാറ്റമില്ലാതെ തന്നെ തുടരുന്നു. ന്യൂ യോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയിരിക്കുന്നത്. കൂടാതെ നഗരങ്ങളിൽ ലഭ്യമായ 160 സേവനങ്ങളും ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ളവയുടേയും ലഭ്യതയും മാനദണ്ഡമാക്കിയിരിക്കുന്നു. ലോകത്തൊട്ടാകെ വിവിധ നഗരങ്ങളിലെ ജീവിത ചെലവിന് സ്ഥിര രൂപമില്ലെന്നും ആറു മാസം മുമ്പാണ് ഈ പട്ടിക തയാറാക്കിയിരുന്നത് എങ്കിൽ ആദ്യ അഞ്ചിലെത്തുന്ന നഗരങ്ങൾ വ്യത്യസ്തമാകുമായിരുന്നെന്നും സർവേ സംഘത്തിലെ ജോൻ കോപ്‌സ്റ്റേക് പറയുന്നു.

കുറഞ്ഞ വേതനം, വിലയിളവ് തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും എണ്ണവിലയിടിവും ഇതോടൊപ്പം മറ്റൊരു ഘടകമായി മാറുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ ഉപഭുഖണ്ഡം ഘടനമാപരമായി ചെലവു കുറഞ്ഞയിടമാണ്. എന്നാൽ കാര്യമായ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങൾ പലയിടങ്ങളിലും ചെലവു കുറയുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുന്നുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ചെലവ് കുറയുന്നതിനൊപ്പം കാര്യമായ സുരക്ഷാ ഭീഷണിയും ഈ നഗരങ്ങൾക്ക്് നേരിടേണ്ടി വരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP