Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത തവണ യാത്ര ചെയ്യുമ്പോൾ പുലിവാലാകുമോ? ഹാൻഡ്ബാഗിന്റെ വലുപ്പം കുറക്കാൻ വിമാനക്കമ്പനികളുടെ തീരുമാനം; ആദ്യം നടപ്പിലാക്കിയവയിൽ എമിറേറ്റ്‌സും ഖത്തറും

അടുത്ത തവണ യാത്ര ചെയ്യുമ്പോൾ പുലിവാലാകുമോ? ഹാൻഡ്ബാഗിന്റെ വലുപ്പം കുറക്കാൻ വിമാനക്കമ്പനികളുടെ തീരുമാനം; ആദ്യം നടപ്പിലാക്കിയവയിൽ എമിറേറ്റ്‌സും ഖത്തറും

വിമാനയാത്രക്കിടയിൽ വലിയ ഹാൻഡ് ബാഗുകൾ കൊണ്ടു പോകുന്നത് നിങ്ങളുടെ ഒരു സ്വഭാവമാണോ? എന്നാൽ അത് നിർത്താൻ സമയമായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത തവണ യാത്ര ചെയ്യുമ്പോൾ ഇത്തരം ഹാൻഡ്ബാഗുമായി പോയാൽ പുലിവാൽ പിടിക്കാൻ സാധ്യതയേറെയാണ്. അതായത് യാത്രക്കാരുടെ ഹാൻഡ്ബാഗിന്റെ വലുപ്പം കുറയ്ക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചിരിക്കുകയാണ്. ഹാൻഡ് ബാഗുകളുടെ വലുപ്പം കുറയ്ക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പുതിയ നടപടിക്രമങ്ങൾ അനുവർത്തിച്ചതിനെ തുടർന്നാണ് വിമാനക്കമ്പനികൾ ഇതിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ആദ്യം ഈ പരിഷ്‌കാരം നടപ്പിലാക്കുന്ന വിമാനക്കമ്പനികളിൽ എമിറേറ്റ്‌സും, ഖത്തർ എയർ വേസും ഉൾപ്പെടുന്നുണ്ട്.

വിമാനത്തിൽ യാത്ര ചെയ്യുന്നവർ പൊങ്ങച്ചം കാണിക്കുന്നതിനായി വലിയ ലഗേജുകളുമായി യാത്ര ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പരമാവധി ഏറ്റവും ചെറിയ ലഗേജുകളാണ് വിമാനക്കമ്പനികൾ നിർദേശിക്കുന്നത്. വിമാനയാത്രക്കാരുടെ ലഗേജുകളുടെ വലുപ്പം അടുത്തിടെയാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ കുറച്ചിരുന്നത്. ഇപ്പോൾ പുതിയ നീക്കത്തിലൂടെ യാത്രക്കാരുടെ ഹാൻഡ് ബാഗിന്റെ അഥവാ ക്യാരി ഓൺ ബാഗിന്റെ വലിപ്പവും കുറയ്ക്കാനുള്ള നടപടിക്രമങ്ങളുമായി അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച പുതിയ നിയമങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. മിയാമിയിൽ കൂടിയ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ വച്ചാണ് ലഗേജുകളെ പറ്റിയുള്ള പുതിയ നിയമം നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

സീറ്റുകൾക്ക് മുകളിലെ ഓവർഹെഡ് ലോക്കറുകളിൽ സൂക്ഷിക്കുന്ന ബാഗുകൾക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. ഓവർഹെഡ് ലോക്കറുകളിൽ സ്ഥല ലഭ്യത ഉറപ്പു വരുത്തുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ഉദ്ദേശിക്കുന്നത്. 55 സെമീ ഃ 35സെമീ ഃ 20സെമീ എന്നതാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ടിന്റെ പുതിയ തീരുമാനമനുസരിച്ചുള്ള ഹാൻഡ്ബാഗിന്റെ വലുപ്പം.

നിലവിൽ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്കായി നിലവിൽ അനുവദിച്ചതിനേക്കാൾ ക്യാരി ഓൺ ബാഗ് സൈസിനെക്കാൾ ചെറുതായിരിക്കും ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പുതിയ തീരുമാനമനുസരിച്ചുള്ള പുതിയ കാരി ഓൺ ബാഗിന്റെ വലുപ്പം. അതായത് ബ്രിട്ടീഷ് എയർവേസ്, ഈസി ജെറ്റ്, റിയാൻ എയർ, വെർജിൻ അറ്റ്‌ലാന്റിക് എന്നിവ നിലവിൽ അനുവദിക്കുന്ന ലഗേജ് കപ്പാസിറ്റിയേക്കാൾ കുറഞ്ഞ അളവാണിത്.

നിലവിൽ ബ്രിട്ടീഷ് എയർവേസ് 56 സെ്ന്റീമീറ്റർ നീളം, 45 സെന്റീമീറ്റർ വീതി, 25 സെൻീ മീറ്റർ കനം എന്നീ തോതിലുള്ള ക്യാരി ഓൺ ബാഗാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അസോയിയേഷൻ പുതിയ നിയമത്തിലൂടെ ഇത് ചുരുക്കിയിരിക്കുന്നു. അതുപോലെത്തന്നെ യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ് എന്നിവ 56 സെന്റീ മീറ്റർ നീളം, 35 സെന്റീമീറ്റർ വീതി, 22 സെന്റീമീറ്റർ കനം എന്നീ തോതിലുള്ള ക്യാരി ഓൺ ബാഗാണ് അനുവദിച്ചിട്ടുള്ളത്. ഈസി ജറ്റാകട്ടെ നിലവിൽ 56ഃ45ഃ 25 സെന്റീമീറ്റിലുള്ളതും വെർജിൻ അറ്റ്‌ലാന്റിക് 56 ഃ36ഃ23 സെന്റീമീറററിലും റൈൻഎയർ 55ഃ40ഃ20 സെന്റീമീറ്ററുകളിലുമുള്ള ക്യാരി ഓൺ ബാഗുകളാണ് അനുവദിക്കുന്നത്. പുതിയ നിയമത്തിലൂടെ ഇവയിൽ സഞ്ചരിക്കുന്നവരും പുതിയ ക്യാരി ഓൺ ബാഗ് വാങ്ങേണ്ടി വരുമെന്നുറപ്പാണ്.

ലുഫ്താൻസ, എമിറേറ്റ്‌സ് , ഖത്തർ എയർവേയ്‌സ് എന്നിവ ഉൾപ്പെടെ ഒമ്പതു എയർലൈൻ കമ്പനികൾ പുതിയ പരിഷ്‌കാരത്തെ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തിട്ടുള്ളത്. ചെക്കിൻ സമയത്ത് ക്യാരി ഓൺ ബാഗിന്റെ വലുപ്പത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഈ തീരുമാനത്തോടെ പരിഹാരമാകുമെന്ന് അയാട്ട പറയുന്നു.

ക്യാരി ഓൺ ബാഗുകളുമായി ബന്ധപ്പെട്ട പുതിയ അളവുകൾ ലഗ്ഗേജ് നിർമ്മാതാക്കൾക്ക് നൽകിയിട്ടുണ്ട്. ' ലഗ്ഗേജ് ബാഗുകളുടെ വലുപ്പം കുറച്ച നടപടി ചില യാത്രക്കാർക്ക് അസഹ്യമായി തോന്നാമെങ്കിലും പല വലുപ്പത്തിലുള്ള ക്യാരിഓൺബാഗുകൾ എല്ലാവർക്കും പ്രശ്‌നമാകുമെന്നാണ് അയാട്ട വക്താവ് ടോം വിൻഡ്മുള്ളർ ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കന്നത്.

ഇപ്പോൾ അയാട്ടയിൽ മെമ്പർഷിപ്പുള്ള 260 വിമാനക്കമ്പനികളെയും പുതിയ മാനദണ്ഡം അറിയിച്ചിട്ടുണ്ട്. ബ്രസീലിലെ അസുൾ , ജർമ്മനിയുടെ ലുഫ്താൻസ , എമിറേറ്റ്‌സ് , ഏവിയാൻക , ഖത്തർ എയർവേയ്‌സ് , കാഥേ പസഫിക് എയർവേയ്‌സ് , ചൈന ഈസ്റ്റേൺ , ചൈന സൗത്തേൺ , കരീബിയൻ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ അസോസിയേഷന്റെ പുതിയ പരിഷ്‌കാരം നടപ്പിൽ വരുത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ യുകെയിലെയും യുഎസിലെയും വിമാനക്കമ്പനികളൊന്നും ്അയാട്ടയുടെ പുതിയ തീരുമാനത്തോട് സൈൻഇൻ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

'കാബിൻ ഓകെ' എന്ന ലേബലുകളിലായിരിക്കും പുതിയ ക്യാരിഓൺബാഗുകൾ മാർ്ക്കറ്റിലെത്തുന്നത്. ഈ വർഷം അവസാനത്തോടെ അവ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ഈ നിയന്ത്രണം ബുദ്ധിമുട്ടാണെന്ന് തോന്നാമെങ്കിലും ഇത് അത്യന്തികമായി യാ്ത്രക്കാർക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. അതിനാൽ പുതിയ പരിഷ്‌കാരവുമായി യാത്രക്കാർ സഹകരിക്കണമെന്നാണ് വിവിധ വിമാനക്കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP