Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും കരുത്തുള്ളതും 167 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്നതും യുഎഇ പാസ്പോർട്ട്; 166 രാജ്യങ്ങളിൽ വിസരഹിത യാത്ര അനുവദിക്കുന്ന സിംഗപ്പൂരും ജർമനിയും രണ്ടാമത്; അമേരിക്കയടക്കം 11 രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 165 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ വിസ വേണ്ട; 65 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഇന്ത്യക്ക് 66ാം റാങ്ക്

ലോകത്തെ ഏറ്റവും കരുത്തുള്ളതും 167 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്നതും യുഎഇ പാസ്പോർട്ട്; 166 രാജ്യങ്ങളിൽ വിസരഹിത യാത്ര അനുവദിക്കുന്ന സിംഗപ്പൂരും ജർമനിയും രണ്ടാമത്; അമേരിക്കയടക്കം 11 രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 165 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ വിസ വേണ്ട; 65 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഇന്ത്യക്ക് 66ാം റാങ്ക്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഓരോ രാജ്യങ്ങളിലെയും പാസ്പോർട്ടുകളുടെ പുതിയ റാങ്കിങ് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ വിവരങ്ങളുമായി പാസ്പോർട്ട് ഇൻഡെക്സ് രംഗത്തെത്തി. ഇത് പ്രകാരം ലോകത്തിലെ ഏറ്റവും കരുത്താർന്ന പാസ്പോർട്ട് യുഎഇയുടേതാണ്. അതായത് ഈ പാസ്പോർട്ട് ഉണ്ടെങ്കിൽ ലോകത്തെ 167 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നതാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് 166 രാജ്യങ്ങളിൽ വിസരഹിത യാത്ര അനുവദിക്കുന്ന സിംഗപ്പൂരിന്റെയും ജർമനിയുടെയും പാസ്പോർട്ടുകളാണ്. അമേരിക്കയടക്കം 11 രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 165 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ വിസ വേണ്ട.

ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ 65 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം. അതായത് ഇക്കാര്യത്തിൽ ഇന്ത്യൻ പാസ്പോർട്ടിന് 66ാം റാങ്കാണുള്ളതെന്ന് പാസ്പോർട്ട് ഇൻഡെക്സ് വെളിപ്പെടുത്തുന്നു. ഡിസംബർ ഒന്ന് മുതൽ വിസരഹിതമായി യാത്ര ചെയ്യാവുന്ന നാലിലധികം രാജ്യങ്ങളെ പുതുതായി കൂട്ടിച്ചേർത്തുകൊണ്ട് യുഎഇ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുവെന്നാണ് പാസ്പോർട്ട് ഇൻഡെക്സ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂരിനെ ഇതിലൂടെ യുഎഇ മറികടന്നിരിക്കുകയാണ്.

ഇതേ തുടർന്ന് ഇക്കാര്യത്തിൽ ജർമനിക്കൊപ്പം രണ്ടാംസ്ഥാനം പങ്കിടാൻ സിംഗപ്പൂർ നിർബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ സ്ഥാനത്ത് നിന്നും മൂന്ന് റാങ്കുകൾ കയറി യുഎസ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തും യുകെ നാലാം സ്ഥാനത്തും നിലകൊള്ളുന്നുണ്ട്. അതത് പാസ്പോർട്ട് ഉടമകൾക്ക് എത്ര മാത്രം രാജ്യങ്ങളിൽ വിസയില്ലാതെ പോകാമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് ഇൻഡെഗ്സ് ഈ പാസ്പോർട്ടുകളുടെ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. യുഎസിന്റെ അല്ലെങ്കിൽ ഡെന്മാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ്, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, നോർവേ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുള്ളവർക്ക് 165 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.

യുകെയുടെയോ അല്ലെങ്കിൽ ബെൽജിയം, ഓസ്ട്രിയ, ജപ്പാൻ, ഗ്രീസ്, പോർട്ടുഗൽ, സ്വിറ്റ്സർലണ്ട്, അയർലണ്ട്, കാനഡ എന്നീ രാജ്യങ്ങളുടേയെ പാസ്പോർട്ടുണ്ടെങ്കിൽ 164 രാജ്യങ്ങളിലേക്ക് പോകാൻ വിസ വേണ്ട. വിസ റാങ്കിംഗിൽ ടോപ് ഫൈവിൽ ചെക്ക് റിപ്പബ്ലിക്കും ഹംഗറിയും നിലകൊള്ളുന്നു. ഇവിടങ്ങളിലെ പാസ്പോർട്ടുകളുണ്ടെങ്കിൽ 163 രാജ്യങ്ങളിലേക്ക് പോകാൻ വിസ ആവശ്യമില്ല. മാൾട്ട, ഐസ്ലാൻഡ്, ന്യൂസിലാൻഡ് എന്നിവ ഇക്കാര്യത്തിൽ ആറാം സ്ഥാനത്താണ്. ഇവിടങ്ങളിലെ പാസ്പോർട്ടുകളുണ്ടെങ്കിൽ 161 രാജ്യങ്ങളിലേക്ക് വിസ വേണ്ട. ഏഴാം സ്ഥാനത്ത് ഓസ്ട്രേലിയ, മലേഷ്യ, സ്ലോവേനിയ, പോളണ്ട്, ലിത്വാനിയ, സ്ലോവാക്യ, ലാത്വിയ എന്നിവ ഉൾപ്പെടുന്നു.

എട്ടാം സ്ഥാനത്ത് എസ്റ്റോണിയയാണുള്ളത്. ഇതിന്റെ പാസ്പോർട്ടുണ്ടെങ്കിൽ 160 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം. റൊമാനിയ, ബൾഗേറിയ, എന്നിവയുടെ പാസ്പോർട്ടുണ്ടെങ്കിൽ 158 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം. സൈപ്രസ് , ലിച്ടെൻസ്റ്റെയിൻ എന്നിവയ്ക്ക് ഇക്കാര്യത്തിൽ പത്താം സ്ഥാനമാണ്. ഇവയുടെ പാസ്പോർട്ടുണ്ടെങ്കിൽ 157 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം ഏറ്റവും ശക്തി കുറഞ്ഞ പാസ്പോർട്ടുള്ളത് അഫ്ഗാനിസ്ഥാനാണ്. ഇതുപയോഗിച്ച് വെറും 29 രാജ്യങ്ങളിൽ മാത്രമേ വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP