Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൗമാരക്കാരിയായ ശിഷ്യയെ ഗർഭിണിയാക്കിയ 60-കാരനായ പാസ്റ്റർക്ക് ഭാര്യയുടെ അനുമതിയോടെ രണ്ടാം വിവാഹം; വീട് പുതുക്കിപ്പണിത് രണ്ടുപേരെയും പാർപ്പിച്ച് മുൻ മാഫിയ തലവനായ സുവിശേഷകൻ

കൗമാരക്കാരിയായ ശിഷ്യയെ ഗർഭിണിയാക്കിയ 60-കാരനായ പാസ്റ്റർക്ക് ഭാര്യയുടെ അനുമതിയോടെ രണ്ടാം വിവാഹം; വീട് പുതുക്കിപ്പണിത് രണ്ടുപേരെയും പാർപ്പിച്ച് മുൻ മാഫിയ തലവനായ സുവിശേഷകൻ

കൗമാരക്കാരിയായ ശിഷ്യയെ ഗർഭിണിയാക്കിയ പാസ്റ്റർക്ക് അവളെ വിവാഹം ചെയ്ത് ജീവിക്കാൻ ആദ്യഭാര്യയുടെ ഒത്താശ. മുൻ മാഫിയ തലവൻ കൂടിയായ സുവിശേഷകൻ രണ്ടു ഭാര്യമാർക്കും ഒപ്പം ഒരേ വീട്ടിൽ സസന്തോഷം താമസവും തുടങ്ങി. ഒഹയോയിലെ മാൻസ്ഫീൽഡിലെ സുവിശേഷക പ്രവർത്തകനായ തോം മില്ലർ എന്ന 60-കാരനാണ് കഥയിലെ നായകൻ. രണ്ടു ഭാര്യമാർക്കും ഒപ്പം ജീവിതം കൂടുതൽ ആനന്ദകരമാക്കാൻ വീട് പുതുക്കി പ്പണിയുന്നതിന്റെ തിരക്കിലാണ് തോം ഇപ്പോൾ.

റേബ എന്ന 19-കാരിയെയാണ് തോം ആദ്യഭാര്യ ബെലിൻഡ(44)യുടെ ആശിസ്സുകളോടെ വിവാഹം ചെയ്തത്. ബഹുഭാര്യാത്വം സഭ അനുവദിക്കുന്നില്ലെങ്കിലും, തോമിന്റെ പഴയകാലം ഓർമയുള്ള സഭാ മേലാളന്മാർ പേടിച്ചിട്ടാകണം, രണ്ടാം വിവാഹത്തിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ, പുതിയ വീടുപണി തീരുന്നതുവരെ മാത്രമേ ബഹുഭാര്യാത്വം തന്റെ കാര്യത്തിലുണ്ടാകൂ എന്ന് അദ്ദേഹം ഉറപ്പുകൊടുത്തിട്ടുണ്ട്.

പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ, രണ്ടുഭാര്യമാരും ഒരു വീട്ടിൽ താമസിക്കുകയെന്ന ഏർപ്പാട് അവസാനിക്കുമെന്നും തോം പറഞ്ഞു. ആഴ്ചയിൽ മൂന്നുദിവസം ഒരാൾ എന്ന നിലയ്ക്കാകും പിന്നീട് താമസിക്കുക. റേബ ഇപ്പോൾ ഗർഭിണിയായതിനാലാണ് ബെലിൻഡയ്‌ക്കൊപ്പം താമസിക്കുന്നതെന്നും തോം പറഞ്ഞു.

മയക്കുമരുന്നുകടത്തും കൊലപാതകവുമൊക്കെ നടത്തിയിരുന്ന മാഫിയ സംഘത്തിന്റെ തലവനായിരുന്നു തോം. ജയിലിൽ കിടക്കവെ ദൈവവിളിയുണ്ടായി സുവിശേഷ പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ജയിൽമോചിതനായ ശേഷം സുവിശേഷ പ്രവർത്തകനായി മാറിയ തോം,ഇപ്പോൾ ജയിലുകൾ സന്ദർശിച്ച് മറ്റുള്ളവർക്കും മാനസാന്തരത്തിന്റെ വഴി പറഞ്ഞുകൊടുക്കുന്നു.

വിവാഹിതനായ ഒരാളെ പുനർവിവാഹം ചെയ്യുന്നത് ശരിയല്ലെന്ന് റേബയുടെ കുടുംബം ആദ്യം കരുതിയെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ബഹുഭാര്യാത്വത്തെ മുമ്പുതന്നെ അനുകൂലിച്ചിരുന്ന ബെലിൻഡയ്ക്ക് റേബയെ കൂടെക്കൂട്ടുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ബെലിൻഡയുടെ പിന്തുണയുള്ളതുകൊണ്ട് ജീവിതത്തിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും റേബ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP