Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

10,000 രോഗികൾക്ക് ഇന്ത്യയിലുള്ളത് വെറും എട്ട് നഴ്സുമാർ മാത്രം; ഫിലിപ്പീൻസിൽ 16ഉം അമേരിക്കയിൽ 100ഉം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മൂന്നും ഉള്ളപ്പോൾ സമ്പന്ന ഗൾഫ് രാജ്യങ്ങളിൽ എല്ലാം നൂറിൽ താഴെ; ബ്രിട്ടനിലുള്ളത് 153 നഴ്സുമാർ വീതം; ആഗോള നഴ്സിങ് പോപ്പുലേഷൻ കണക്കെടുക്കുമ്പോൾ..

10,000 രോഗികൾക്ക് ഇന്ത്യയിലുള്ളത് വെറും എട്ട് നഴ്സുമാർ മാത്രം; ഫിലിപ്പീൻസിൽ 16ഉം അമേരിക്കയിൽ 100ഉം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മൂന്നും ഉള്ളപ്പോൾ സമ്പന്ന ഗൾഫ് രാജ്യങ്ങളിൽ എല്ലാം നൂറിൽ താഴെ; ബ്രിട്ടനിലുള്ളത് 153 നഴ്സുമാർ വീതം; ആഗോള നഴ്സിങ് പോപ്പുലേഷൻ കണക്കെടുക്കുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും കണക്കുകളും ഇടക്കിടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന കാലമാണിത്.എന്നാൽ യഥാർത്ഥത്തിൽ ഇവിടത്തേക്ക് ആവശ്യമുള്ളതിലും 53 ശതമാനം നഴ്സുമാരുണ്ടെന്നാണ് ലോകത്തിലെ ഏറ്റവും വലിയൊരു ശാസ്ത്രീയമായ പഠനം എടുത്ത് കാട്ടുന്നത്. അതായത് 10,000 രോഗികൾക്ക് ഇന്ത്യയിലുള്ളത് വെറും എട്ട് നഴ്സുമാർ മാത്രമാണ്. ഫിലിപ്പീൻസിൽ 16ഉം അമേരിക്കയിൽ 100ഉം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മൂന്നും ഉള്ളപ്പോൾ സമ്പന്ന ഗൾഫ് രാജ്യങ്ങളിൽ എല്ലാം നൂറിൽ താഴെയുമാണ്. എന്നിട്ടുമെന്തേ 10,000 രോഗികൾക്ക് 153 നഴ്സുമാർ വീതമുള്ള ബ്രിട്ടനിൽ നഴ്സുമാർ കുറവെന്ന് പറഞ്ഞ് നിലവിളി...? ശക്തമാകുന്നതെന്ന ചോദ്യമാണിപ്പോൾ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി)സ്റ്റഡിയെന്ന പുതിയ പഠനത്തിലൂടെ ഉയർന്നിരിക്കുന്നത്.ഇത്തരത്തിലുള്ള ആഗോള നഴ്സിങ് പോപ്പുലേഷൻ കണക്കെടുപ്പിന്റെ പേരിൽ എൻഎച്ച്എസ് റിക്രൂട്ട്മെന്റ് അട്ടിമറിക്കപ്പെടാൻ ഈ കണക്ക് കാരണമാകുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്.

യുകെയിലാകമാനം നിലവിൽ 42,000 നഴ്സുമാരുടെ ഒഴിവുണ്ടെന്നും അത് ഇവിടുത്തെ ആരോഗ്യമേഖലയ്ക്കും രോഗികൾക്കും കടുത്ത അപകടങ്ങളുണ്ടാക്കുമെന്നും ഹെൽത്ത് ലീഡർമാരും മറ്റും ആവർത്തിച്ച് മുന്നറിയിപ്പേകുന്ന കാലമാണ്.ഓരോ 10,000 രോഗികൾക്കും 100 നഴ്സുമാരെന്നതാണ് മാതൃകാപരമായ അനുപാതമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നിരിക്കെ യുകെയിൽ നഴ്സുമാരുടെ ക്ഷാമമില്ലെന്നും ഈ പഠനത്തിന് പുറകിൽ പ്രവർത്തിച്ച ഗവേഷകർ സമർത്ഥിക്കുന്നു.പ്രസിദ്ധമായ മെഡിക്കൽ ജേർണലായ ദി ലാൻസെറ്റിലാണ് ഇത്തരത്തിൽ ശ്രദ്ധേയമായ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ നഴ്സുമാരുടെ കുറവുണ്ടെന്ന് പറഞ്ഞ് കൂടിയ ശമ്പളത്തിന് അധികമായി നഴ്സുമാരെ ഹയർ ചെയ്യുന്നത് പണം വ്യഥാവിലാക്കുന്ന നടപടിയാണെന്നും ഈ പഠനത്തിന് പുറകിൽ പ്രവർത്തിച്ചവർ വാദിക്കുന്നു. ഇത്തരത്തിൽ മുടക്കുന്ന പണത്തിന് ആനുപാതികമായി പോലും ഗുണമുണ്ടാവുന്നില്ലെന്നും അവർ ആരോപിക്കുന്നു. എന്നാൽ റോയൽ കോളജ് ഓഫ് നഴ്സിങ് പുതിയ പഠനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യുകെയിൽ ആവശ്യത്തിൽ കൂടുതൽ നഴ്സുമാരില്ലെന്നും നഴ്സുമാരില്ലാത്തതിനാൽ ഹോസ്പിറ്റൽ വാർഡുകളിൽ രോഗികൾ ഒറ്റയ്ക്ക് കിടന്ന് മരിക്കേണ്ടുന്ന ദയനീയമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ആർസിഎൻ എടുത്ത് കാട്ടുന്നു.

ആയിരക്കണക്കിന് ഗവേഷകർ ഭാഗഭാക്കായതും യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ നയിച്ചിരിക്കുന്നതുമായ ജിബിഡി പഠനത്തിന്റെ ഭാഗമായി 140ൽ അധികം രാജ്യങ്ങളിലെ നഴ്സ്-രോഗി അനുപാതമാണ് പഠനവിധേയമാക്കിയിരിക്കുന്നത്. 10,000 രോഗികൾക്ക് 100 നഴ്സുമാരെന്നതാണ് മാതൃകാപരവും സുരക്ഷിതവുമായ അനുപാതമെന്നാണ് പഠനം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ 2017ൽ യുകെയിൽ 10,000 രോഗികൾക്ക് 153 നഴ്സുമാരുണ്ടെന്നും ഇവിടെ വേണ്ടതിലധികം നഴ്സുമാരുണ്ടെന്നും ഗവേഷകർ ഉയർത്തിക്കാട്ടുന്നു.

യുകെയിൽ അധികമായുള്ള നഴ്സുമാരിൽ നിന്നും ചെലവിന് അനുസരിച്ച് വരവുണ്ടാകില്ലെന്നും അത് പണം വെറുതെയാകുന്നതിന് വഴിയൊരുക്കുന്നുവെന്നും പഠനം മുന്നറിയിപ്പേകുന്നു.എൻഎച്ച്എസിൽ നഴ്സിങ് ക്ഷാമം വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും അതിനാൽ മറ്റൊരു വിന്റർ ക്രൈസിസ് പടിവാതിൽക്കലെത്തിയിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പ് ആവർത്തിച്ച് ഉയരുന്ന സാഹചര്യത്തിൽ പുതിയ പഠനഫലം വൻ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഉണ്ടാവുന്ന ഒഴിവുകൾ നികത്താനാവാത്തതിനാൽ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും കുറവ് കൂടുതൽ വഷളായി വരുന്നുവെന്നാണ് ജൂലൈയിൽ പുറത്ത് വിട്ടിരിക്കുന്ന ഡാറ്റ കടുത്ത മുന്നറിയിപ്പേകി അധികം വൈകുന്നതിന് മുമ്പാണ് അതിന് വിരുദ്ധമായ പുതിയ പഠനഫലം പുറത്ത് വന്നിരിക്കുന്നത്.

10,000 രോഗികൾക്ക് 226 നഴ്സുമാരുള്ള നോർവേയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളതെന്ന് ജിബിഡി പഠനം വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ഏഴാം സ്ഥാനമാണ് യുകെയ്ക്കുള്ളത്. നോർവേയ്ക്ക് ശേഷം നെതർലാൻഡ്സ്, ബെർമുഡ, ന്യൂസിലാൻഡ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളാണ് രോഗി-നഴ്സ് അനുപാതത്തിൽ മുന്നിലുള്ളത്.ഐസ്ലാൻഡ്, സ്വിറ്റ്സർലാന്റ്, സ്വീഡൻ എന്നിവ ഇക്കാര്യത്തിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

ഇക്കാര്യത്തിൽ ധനിക-ദരിദ്ര രാജ്യങ്ങൾ തമ്മിലാണ് വളരെയേറെ അന്തരമുള്ളത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 10,000 രോഗികൾക്ക് വെറും മൂന്ന് നഴ്സുമാർ മാത്രമേയുള്ളൂ. എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ 10,000 രോഗികൾക്ക് വെറും എട്ട് നഴ്സുമാർ മാത്രമാണുള്ളത്.ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയ, ലെസോത്തോ, നൈജീരിയ, മാലി, സോലോമോൻ ഐലന്റ്സ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ള പത്ത് രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.യുഎസിൽ 10,000 രോഗികൾക്ക് 100 നഴ്സുമാരുണ്ട്.യുഎഇയിൽ 118ഉം സൗദിയിൽ 75ഉം ഇറ്റലിയിൽ 73ഉം ചൈനയിൽ 44ഉം സൗത്ത് ആഫ്രിക്കയിൽ 23ഉം നഴ്സുമാരുണാണ് 10,000 രോഗികൾക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP