Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷ ലൈംഗിക അവയവത്തിന്റെ മാതൃകയിലുള്ള മീനുകൾ കാലിഫോർണിയയിൽ; ഡ്രേക്ക് ബീച്ചിൽ അടിഞ്ഞു കൂടിയത് ആയിരക്കണക്കിന് പെനിസ് ഫിഷ്

പുരുഷ ലൈംഗിക അവയവത്തിന്റെ മാതൃകയിലുള്ള മീനുകൾ കാലിഫോർണിയയിൽ; ഡ്രേക്ക് ബീച്ചിൽ അടിഞ്ഞു കൂടിയത് ആയിരക്കണക്കിന് പെനിസ് ഫിഷ്

സ്വന്തം ലേഖകൻ

കാലിഫോർണിയ: പുരുഷ ലൈംഗിക അവയവത്തിന്റെ ആകൃതിയിലുള്ള മീനുകൾ കാലിഫോർണിയയിലെ ഡ്രേക്ക് ബീച്ചിൽ അടിഞ്ഞു കൂടി. പെനിസ് ഫിഷ് എനവ്‌ന് വിളിപ്പേരുള്‌ല ആയിരക്കണക്കിന് മീനുകളെയാണ് തീരമാല കരയിലേക്ക് അടിച്ചിട്ടത്. വെള്ളത്തിനടിയിലുള്ള മാളത്തിൽ കഴിയുന്ന ഇവയെ ശക്തമായ കാറ്റാണ് തീരത്തെത്തിച്ചത്. പത്ത് ഇഞ്ച് നീളമുള്ള ഈ മീൻ പുരുഷ ലൈംഗിക അവയവത്തിന് സമാനമായ ആകൃതിയാണ്.

കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. 'യു' ആകൃതിയിലുള്ള മാളങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കടലിന്റെ അടിുത്തട്ടിൽ മണ്ണും ചെളിയും കൊണ്ടു ഉണ്ടാക്കുന്ന മാളത്തിലാണ് ഇവ ജീവിക്കുന്നത്. 25 വർഷം വരെയാണ് പെനിസ് ഫിഷിന്റെ ആയുസ്സ്. അമേരിക്ക, സൗത്തുകൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലാണ് ഈ പെനിസ് ഫിഷിനെ കാണാനാവുക. തിന്നാൻ രുചികരമാണെന്നാണ് ഇവ കഴിക്കുന്നവർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP