Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ആ വൻകൊള്ളയുടെ പൊരുൾ അഴിഞ്ഞു; 60 ദശലക്ഷത്തിന്റെ ഡയമണ്ട് മോഷ്ടിച്ച ലണ്ടനിലെ ഹാട്ടൻ ഗാർഡൻ കൊള്ള നടത്തിയവരെ അറസ്റ്റ് ചെയ്തു

ഒടുവിൽ ആ വൻകൊള്ളയുടെ പൊരുൾ അഴിഞ്ഞു; 60 ദശലക്ഷത്തിന്റെ ഡയമണ്ട് മോഷ്ടിച്ച ലണ്ടനിലെ ഹാട്ടൻ ഗാർഡൻ കൊള്ള നടത്തിയവരെ അറസ്റ്റ് ചെയ്തു

ത്യം എത്രകാലം മൂടി വയ്ക്കപ്പെട്ടാലും അത് ഒരിക്കൽ പുറത്ത് വരുമെന്ന പരമമായ സത്യം ഇപ്പോൾ ഒരു വട്ടം കൂടി തെളിഞ്ഞിരിക്കുകയാണ്. 60 ദശലക്ഷത്തിന്റെ ഡയമണ്ട് കവർന്നെടുക്കപ്പെട്ട ലണ്ടനിലെ പ്രമാദമായ ഹാട്ടർ ഗാർഡർ കൊള്ള നടത്തിയവർ അവസാനം പിടിയിലായിരിക്കുന്നു. സെക്കൻഡ് ഹാൻഡ് കാർഡീലറായ 76 കാരനായ ബ്രിയാൻ റീഡർ, അയാളുടെ 50 കാരനായ മകൻ പോൾ എന്നിവരടക്കമുള്ള ഒമ്പത് പേരുമാണ് ഇപ്പോൾ ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ വിവാദങ്ങൾ ഉയർത്തിയ ആ കേസിന്റെ പൊരുൾ പുറംലോകം അറിഞ്ഞിരിക്കുകയാണ്.

ഇന്നലെ മെട്രോപൊളിറ്റന് പൊലീസിലെ 200 ഓഫീസർമാർ നടത്തിയ സാഹസികമായ റെയ്ഡിലൂടെയാണ് ഇത് സംബന്ധിച്ച നിർണായകമായ തെളിവുകൾ കണ്ടെടുത്തത്. കെന്റിലെ ഡാർട്ട്‌ഫോർഡിലുള്ള ബ്രിയാൻ റീഡറുടെ വസതിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സായുധധാരികളടക്കമുള്ള പൊലീസുകാർ ഇന്നലെ രാവിലെ 10.30നാണ് റെയ്ഡ് നടത്തിയത്. ഒമ്പത് പേരെ ഈ കേസിൽ പങ്കാളികളായെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ പെൻഷനേഴ്‌സാണെന്നും സൂചനയുണ്ട്. അറസ്റ്റിലായവരിൽ ഏറ്റവും പ്രായമുള്ളത് 76 കാരനായ ബ്രിയാൻ റീഡറാണ്. നോർത്ത് ലണ്ടൻ സ്വദേശിയായ 43 കാരനാണ് കൂട്ടത്തിൽ പ്രായം കുറഞ്ഞയാൾ. 

റെയ്ഡിനെ തുടർന്ന് ഫ്‌ലൈയിങ് സ്‌ക്വാഡ് ഓഫീസർമാർക്ക് ഈ വീട്ടിൽ നിന്നും ആഭരണങ്ങളും രത്‌നങ്ങളും പണവും പിടിച്ചെടുക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഡാറിങ് ഈസ്റ്റർ ബാങ്ക് ഹോളിഡേയ്ക്കിടെയാണിവ കവർന്നെടുത്തതെന്നാണ് സംശയിക്കുന്നത്. പ്രമാദമായ ഈ കേസ് തെളിയിക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല എന്നതിന്റെ പേരിൽ കുറച്ച് മുമ്പ് പൊലീസിന് നേരെ വിമർശനമുയർന്നിരുന്ന സാഹചര്യത്തിലാണ് നിർണായകമായ കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കെന്റിലെ ഡാർട്ട്‌ഫോർഡിലുള്ള വീട്ടിൽ നിന്നാണ് റീഡറെയും മകൻ പോളിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിയാ മറ്റൊരാൾ 58കാരനായ പ്ലംബറായ ഹുഗ് ഡോയ്‌ലാണ്. നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള വീട്ടിൽ നിന്നാണിയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആ പ്രദേശത്തുള്ള 66ഉം 74 ഉം 48ഉം പ്രായമുള്ള മറ്റ് മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഒരു 59 കാരൻ കൂടി കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിന് പുറമെ നോർത്ത് ലണ്ടനിൽ നിന്നുള്ള 58ഉം 43 ഉം വയസ്സുള്ള മറ്റ് രണ്ട് പേരും വലയിലായിട്ടുണ്ട്. ഇതൊരു നിർണായകമായ നീക്കമാണെന്നും ഇതിലൂടെ ഈ കേസിന്റെ ചുരുളഴിയുമെന്നുമാണ് പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനും അഞ്ചിനുമിടയിലാണ് ഹാട്ടൻ ഗാർഡൻ സേഫ് ഡിപ്പോസിറ്റ് കമ്പനി കുത്തിത്തുറന്നാണ് കൊള്ളസംഘം 60 ദശലക്ഷത്തിന്റെ ഡയമണ്ട് അടക്കമുള്ള ആഭരണങ്ങൾ മോഷ്ടിച്ചിരുന്നത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇതിന്റെ വിശദാംശങ്ങൾ പൊലീസിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഏപ്രിൽ രണ്ടിന് രാത്രി 9.23ന് ഒരാൾ തന്റെ ചുമലിൽ ഒരു കറുത്ത ചാക്ക് ചുമന്ന് വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. കമ്പനിയിലെ തൊഴിലാളികൾ പൂട്ടി പോയതിന് ശേഷം നാല് മിനുറ്റുകൾ കഴിഞ്ഞായിരുന്നു ഇയാളുടെ രംഗപ്രവേശം. തുടർന്ന് 20 മിനുറ്റുകൾക്ക് ശേഷം ഒരു വെള്ള ഫോർഡ് ട്രാൻസിസ്റ്റ് വാനിൽ ഒരു സംഘം ആളുകൾ വന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് അവർ കെട്ടിടത്തിൻെര സമീപത്ത് കുഴിക്കുകയാണ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം ഹാട്ടൻ ഗാർഡൻ സേഫ് ഡിപ്പോസിറ്റിൽ നിന്നും ഒരു മുന്നറിയിപ്പ അലാറം ലഭിച്ചിട്ടും പൊലീസ് ശ്രദ്ധിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് രണ്ടു ഘട്ടങ്ങളിലായി കൊള്ളസംഘം ഇവിടെ നിന്ന് കവർച്ച നടത്തി കടന്ന് കളയുകയായിരുന്നുവെന്നും സൂചനകൾ സിസിടിവിയിൽ നിന്ന് സൂചനകൾ ലഭിച്ചിരുന്നു. ഇപ്പോഴത്തെ അറസ്‌റ്റോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP