Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്ന വെളിപ്പെടുത്തലുമായി പെന്റഗൺ: ഇറാൻ മിസൈലാക്രമണത്തിൽ മുപ്പത്തിനാല് സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി റിപ്പോർട്ട്; പകുതി സൈനികരും പരിക്കിൽ നിന്നും മോചിതരായെന്നും പെന്റഗൺ

ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്ന വെളിപ്പെടുത്തലുമായി പെന്റഗൺ: ഇറാൻ മിസൈലാക്രമണത്തിൽ മുപ്പത്തിനാല് സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി റിപ്പോർട്ട്; പകുതി സൈനികരും പരിക്കിൽ നിന്നും മോചിതരായെന്നും പെന്റഗൺ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായി എന്ന വിവരങ്ങൾ പുറത്തുവരുന്നു. ഇറാൻ സൈനിക കമാന്റർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാൻ സൈന്യം ഇറാഖിലെ അമേരിക്കൻ താവളങ്ങൾ ആക്രമിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇതിൽ പകുതി പേർ പരിക്കിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചിരിക്കുന്നത്. ഇറാൻ ആക്രമണത്തിൽ തങ്ങൾക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

പരിക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സലായിരുന്നു. ഇതിൽ എട്ട് പേർ അമേരിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേർ ജർമനിയിൽ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐൻ-അൽ അസദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.

തങ്ങളുടെ സൈനികർക്ക് പരിക്കേറ്റില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാൽ 17 സൈനികർക്ക് പരിക്കേറ്റുവെന്ന വിവരം ദിവസങ്ങൾക്ക് ശേഷം പുറത്തുവന്നു. കൂടുതൽ സൈനികർക്ക് പരിക്കേറ്റുവെന്നും അവരെ ചികിൽസയ്ക്കായി ജർമനിയിലേക്ക് കൊണ്ടുപോയെന്നുമാണ് യുഎസ് സൈന്യം ഇപ്പോൾ പറയുന്നത്.അമേരിക്കൻ സൈനികർ ഏറെയുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാൻ സൈന്യം ആക്രമണം നടത്തിയത്. 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് നിഷേധിച്ച യുഎസ് പ്രസിഡന്റ് സൈനികർ സുരക്ഷിതരാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP