Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണം സംഹാരതാണ്ഡവമാടിയ ഇറ്റലിയിൽ മനുഷ്യത്വം മരിക്കുന്നില്ല; പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ ചെറു കൊട്ടകൾ തൂക്കി ഇറ്റാലിയൻ ജനത

മരണം സംഹാരതാണ്ഡവമാടിയ ഇറ്റലിയിൽ മനുഷ്യത്വം മരിക്കുന്നില്ല; പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ ചെറു കൊട്ടകൾ തൂക്കി ഇറ്റാലിയൻ ജനത

മറുനാടൻ മലയാളി ബ്യൂറോ

റോം: കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലിയിൽ മനുഷ്യത്വത്തിന്റെ നേർസാക്ഷ്യങ്ങളും. സമ്പൂർണ ലോക് ഡൗണിലൂടെ രാജ്യം കടന്ന് പോകുമ്പോൾ തെരുവിൽ ജീവിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും വിശപ്പകറ്റാൻ ഭക്ഷണം കരുതുകയാണ് ഇറ്റലി. വീടുകളിലെ ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ ചെറു കൊട്ടകൾ തൂക്കിയിട്ടാണ് ഇറ്റാലിയൻ ജനത പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ സഹായിക്കുന്നത്. ഇത്തരം ചെറു സഹായ കൊട്ടകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.

നേപ്പിൾസ് നഗരത്തിലെ നിരവധി വീടുകളിൽ ഇത്തരം സഹായ കൊട്ടകൾ കാണാം. വിശപ്പകറ്റാൻ മറ്റു വഴികളില്ലാത്തവർക്ക് ഇതിൽനിന്നും ഭക്ഷണം എടുത്ത് കഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവർക്ക് ഈ കൊട്ടകളിൽ ഭക്ഷണ സാധനങ്ങൾ നിക്ഷേപിക്കുകയും ചെയ്യാം.നേപ്പിൾസ് അടക്കമുള്ള ചില നഗരങ്ങളിൽ തുടക്കമിട്ട ബാൽക്കണി സഹായ രീതി വലിയ ഹിറ്റായതോടെ ഇറ്റലിയിലെ കൂടുതൽ നഗരങ്ങളും ഇത് പിന്തുടർന്ന് വരുകയാണ്.

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ആൾനാശം വിതച്ച രാജ്യമാണ് ഇറ്റലി. 14,000ത്തോളം ആളുകൾ ഇതിനോടകം മരിച്ചു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ കാലാവധി ദീർഘിപ്പിക്കാൻ ഇറ്റലി തീരുമാനിച്ചിരിക്കുകയാണ്. ഈസ്റ്റർ സീസൺവരെ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനമെടുത്തത്. ശാസ്ത്ര സമിതിയുമായുള്ള യോഗത്തിനുശേഷം ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറാൻസയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിന് കൃത്യമായ ഒരു തീയതി ആരോഗ്യമന്ത്രാലയം നൽകിയിട്ടില്ല. സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്തിയശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഈ വർഷത്തെ ഈസ്റ്റർ ഏപ്രിൽ 12നാണ്. രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്നാഴ്ചയായി. മിക്ക കടകളും ബാറുകളും റെസ്‌റ്റോറന്റുകളും സർക്കാർ ഇടപെടലിൽ അടച്ചുപൂട്ടി. ഒട്ടും ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ വീടിനു പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുകയുമാണ്.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പുതിയ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ടെന്ന് ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സിൽവിയോ ബ്രൂസഫെറോ പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയാൽ വൈറസ് ബാധ വീണ്ടും ഉയരുമെന്നുറപ്പാണ്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം തുറന്നശേഷം വീണ്ടും അടയ്ക്കുക എന്ന ആശയം പോലും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP