Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

3600 പേരെ കൊന്ന് കളഞ്ഞു; ആയിരങ്ങളെ പിടിച്ച് നിന്ന് തിരിയാൻ ഇടമില്ലാത്ത ജയിലിലടച്ചു; അമേരിക്കയും യൂറോപ്പും ഒരു പോലെ എതിർത്തിട്ടും മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കുന്ന ഫിലിപ്പീൻസ് പ്രസിഡന്റിന് 84 ശതമാനം ജനങ്ങളുടെയും പിന്തുണ

3600 പേരെ കൊന്ന് കളഞ്ഞു; ആയിരങ്ങളെ പിടിച്ച് നിന്ന് തിരിയാൻ ഇടമില്ലാത്ത ജയിലിലടച്ചു; അമേരിക്കയും യൂറോപ്പും ഒരു പോലെ എതിർത്തിട്ടും മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കുന്ന ഫിലിപ്പീൻസ് പ്രസിഡന്റിന് 84 ശതമാനം ജനങ്ങളുടെയും പിന്തുണ

ഫിലിപ്പീൻസിലെ മയക്കുമരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യുമെന്ന് ആണയിട്ട് രംഗത്തെത്തിയ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിന് ജനപ്രീതിയേറി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മെയ്‌മാസത്തിൽ അധികാരത്തിൽ വന്ന് ജൂൺ 30ന് ശേഷം മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഇതു വരെയായി 3600 പേരെ കൊന്ന് കളഞ്ഞിട്ടും ആയിരങ്ങളെ പിടിച്ച് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത ജയിലിടച്ചിട്ടും ഇദ്ദേഹത്തിനുള്ള ജനങ്ങളുടെ പിന്തുണ ഇല്ലാതായിട്ടില്ല. ഇതിന്റെ പേരിൽ അമേരിക്കയും യൂറോപ്പും ഡുട്ടെർട്ടിനെ ശക്തമായി എതിർത്തിട്ടും ഫിലിപ്പീൻസിലെ 84 ശതമാനം ജനങ്ങളുടെ തങ്ങളുടെ പ്രസിഡന്റിന്റെ പുറകിൽ ഇക്കാര്യത്തിൽ അണിനിരന്നിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ ബലത്തിൽ പിടിക്കുന്നവരെ പോലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ജയിലിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും കൊന്നുതള്ളിയവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ വലിച്ചെറിഞ്ഞതിന്റെയും ചിത്രങ്ങൾ പ്രചരിക്കുമ്പോഴും ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ജനപിന്തുണ ഇടിഞ്ഞിട്ടില്ലെന്നാണ് അടുത്തിടെ പുറത്ത് വന്ന ഒരു ഒപ്പീനിയൻ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.മെയ്‌മാസത്തിൽ ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡുട്ടെർട്ടിന്റെ അടിസ്ഥാന നയങ്ങളിലൊന്നാണ് ഇവിടുത്തെ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയുകയെന്നത്. ഇതിനായി അദ്ദേഹം കടുത്ത മാർഗങ്ങളാണ് അനുവർത്തിച്ച് വരുന്നത്. അമേരിക്കയും യൂറോപ്പും ഇതിന്റെ പേരിൽ അദ്ദേഹത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടും തന്റെ ദൗത്യവുമായി സുധീരം മുന്നോട്ട് പോവുകയാണ് ഫിലിപ്പീൻസ് പ്രസിഡന്റ് ചെയ്യുന്നത്.

ഇത്തരത്തിൽ വിചാരണ കൂടി നടത്താതെ ഡുട്ടെർട്ട് നടപ്പിലാക്കുന്ന ശിക്ഷാവിധികൾക്കെതിരെ യുഎൻ, യൂറോപ്യൻ യൂണിയൻ, യുഎസ്, അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകൾ തുടങ്ങിയവ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ദി പണിഷൻ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഈ പ്രസിഡന്റിന്റെ റേറ്റിങ് ഫിലിപ്പിനോകൾക്കിടയിൽ വർധിക്കുകയാണെന്നാണ് പുതിയ പോൾ ഫലം വ്യക്തമാക്കുന്നത്. വെരിഗുഡ് എന്ന കാറ്റഗറിയിലാണ് ഇതനുസരിച്ച് ഡുട്ടെർട്ടിന്റെ റേറ്റിങ്. ഇത് സംബന്ധിച്ച് സോഷ്യൽ വെതർ സ്റ്റേഷൻസ് പോൾ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടത്തിയിരുന്നത്. സർവേയിൽ പങ്കെടുത്ത 1200പേരിൽ വെറും 11 പേർക്ക് മാത്രമാണ് പ്രസിഡന്റിന്റെ പ്രവർത്തികളിൽ അസംതൃപ്തിയുള്ളത്. അതേ ദിവസം നടത്തിയ മറ്റൊരു പോൾ അനുസരിച്ച് 84 ശതമാനം ഫിലിപ്പിനോകളും ഡുട്ടെർട്ട് നടത്തുന്ന മയക്കുമരുന്ന് വേട്ടയെ പൂർണമായും പിന്തുണയ്ക്കുയാണ് ചെയ്തിരിക്കുന്നത്.

മയക്കുമരുന്ന് കടത്തും വ്യാപാരവും നാൾക്ക് നാൾ വർധിച്ച് ഫിലിപ്പീൻസ് മറ്റൊരു മെക്‌സിക്കോ ആയി മാറാതിരിക്കാനാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചാണ് റോഡ്രിഗോ ഇത്തരത്തിൽ മയക്കുമരുന്ന മാഫിയക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തടസം നിൽക്കുകയാണെങ്കിൽ ഫിലിപ്പീൻസ് ഐക്യ രാഷ്ട്ര സംഘടനയിൽ നിന്നും വിട്ട് പോകുമെന്ന് വരെ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പുറമെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട മരണങ്ങൾ മാത്രം കണക്ക് കൂട്ടരുതെന്നും പകരം മയക്കുമരുന്നിന് അടിപ്പെട്ട് അകാലത്തിൽ പൊലിയുന്ന നിഷ്‌കളങ്കരുടെ മരണം കൂടി കണക്ക് കൂട്ടണമെന്നുമാണ് ഫിലിപ്പീൻസ് പ്രസിഡന്റ് യുഎന്നിനോട് കുറച്ച് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ യുഎന്നിനോടും അതിലെ അംഗങ്ങളോടും തനിക്കുള്ള അസംതൃപ്തിയും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കടുത്ത നടപടിയെടുത്തിട്ടില്ലെങ്കിൽ തന്റെ രാജ്യത്ത് ക്രിമിനലുകളുടെ എണ്ണം വർധിക്കുമെന്നും റോഡ്രിഗോ ആശങ്കപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP