Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാരിക്കൊപ്പം ഫോട്ടോ എടുക്കാൻ സാധിച്ച പെൺകുട്ടി പുതിയ ബോയ്ഫ്രണ്ട് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ; രാജകുമാരന്റെ കാമുകിയുടെ വിശേഷങ്ങൾ തേടി പാപ്പരാസികൾ

ഹാരിക്കൊപ്പം ഫോട്ടോ എടുക്കാൻ സാധിച്ച പെൺകുട്ടി പുതിയ ബോയ്ഫ്രണ്ട് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ; രാജകുമാരന്റെ കാമുകിയുടെ വിശേഷങ്ങൾ തേടി പാപ്പരാസികൾ

വിഖ്യാത അമേരിക്കൻ ഗായകനായ ബ്രൂസ് സ്പ്രിങ്സ്റ്റീന്റെ ട്രൂപ്പിൽ പ്രവർക്കിക്കുന്ന ഗായികയായ 19കാരി ഒലിവിയ ടാലന്റ് ഹാരിക്കൊപ്പം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വൻ വിവാദമാകുന്നു. തന്റെ പുതിയ ബോയ്ഫ്രണ്ട് എന്ന് പറഞ്ഞാണ് ഒലിവിയ സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ വൈറലാക്കിയത്. ഇതോടെ പാപ്പരാസികൾക്ക് കൊയ്ത്താരിയിരിക്കുകയാണ്. രാജകുമാരന്റെ പുതിയ കാമുകിയുടെ വിശേഷങ്ങൾ തേടി അവർ പരക്കം പായാനും തുടങ്ങിയിട്ടുണ്ട്.

' പ്രിൻസസ് ഒലിവിയ ഹാസ് എ പ്രെറ്റി നൈസ് റിങ് ടു ഇറ്റ്, റൈറ്റ്..?' എന്ന കാപ്ഷനിലായിരുന്നു ഒലിവിയ ഈ ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിലിട്ടിരുന്നത്. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരന്നതിനെ തുടർന്ന് തന്റെ നിലപാടുകൾ മയപ്പെടുത്തി ട്വിറ്ററിലൂടെ ഒലിവിയ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്പ്രിങ്സ്റ്റീന്റെ ഇ സ്ട്രീറ്റ് ബാൻഡിൽ പ്രവർത്തിക്കുന്നയാളാണ് ഒലിവിയയുടെ അച്ഛനായ ഗാരി.

താൻ യഥാർത്ഥത്തിൽ ഹാരി രാജകുമാരനുമായി ഡേറ്റിംഗിലൊന്നുമല്ലെന്നും വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഒലിവിയ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നത്.തന്റെ ദി റിവർ വേൾഡ് ടൂറിന്റെ ഭാഗമായി സ്പ്രിങ്സ്റ്റീൻ കഴിഞ്ഞ ദിവസം വെബ്ലി സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് വിവാദ ഫോട്ടോയെടുപ്പ് അരങ്ങേറിയത്. ഒലിവിയയോട് ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് ഒലിവിയ തന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന് ഹാരിയുടെ ആരാധകർ അസൂയകലർന്ന കമന്റുകളും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഹാരിക്കൊപ്പം ബാക്ക്സ്റ്റേജിൽ നിന്നുള്ള ഒരു ഫോട്ടോയും ഒലിവിയ ഇട്ടിരുന്നു. അതിൽ ഹാരി കറുത്ത ടീഷർട്ടും സൺഗ്ലാസും അണിഞ്ഞതായി കാണാം.

പരിപാടി കാണാനെത്തിയ ഹാരി രാജകുമാരൻ സ്റ്റേജിന്റെ ഭാഗത്ത് നിന്നാണ് കൺസേർട്ട് കണ്ടിരുന്നത്. തുടർന്ന് സ്റ്റേജിന് പുറക് വശത്ത് വന്ന് സ്പ്രിങ്സ്റ്റീനെയും ബാൻഡിനെയും കാണുകയുമായിരുന്നു. ടെന്നെസിയിലെ നാഷ് വില്ലെയിൽ തന്റെ മാതാപിതാക്കൾക്കും സഹോദരനായ ഐസക്കിനുമൊപ്പമാണ് ഒലിവിയ കഴിയുന്നത്. ഇ സ്ട്രീറ്റ് ബാൻഡിൽ തുടരുന്ന ഏക ഒറിജിനൽ അംഗമാണ് അവളുടെ പിതാവായ ഗാരി. സ്പ്രിങ്സ്റ്റീന്റെ ബാൻഡിനൊപ്പം സഞ്ചരിക്കുന്ന ഒലിവിയ ടൂറിനിടെ പരിപാടിയുടെ ഫോട്ടോകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടിക്ക് ശേഷം സംഘം ഹോളണ്ടിലേക്കും ജർമനിയിലേക്കുമാണ് അടുത്തയാഴ്ച പോകാനൊരുങ്ങുന്നത്.ഏതായാലും ഹാരിയുടെയും ഒലിവിയയുടെയും ചിത്രങ്ങളെ ചുറ്റിപ്പറ്റി നിറം പിടിപ്പിച്ച കഥകൾ മെനഞ്ഞെടുക്കാൻ പാപ്പരാസികൾ ഇപ്പോൾ തന്നെ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP