Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്ഞിക്കും രാജാവിനും ഡ്രൈവിങ് നിയമങ്ങൾ ബാധകം അല്ലാതിരുന്നിട്ടുകൂടി സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്ത പ്രിൻസ് ഫിലിപ്പിനെ രേഖാമൂലം ശാസിച്ച് പൊലീസ്; സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിച്ച രാജ്ഞിയും ക്യാമറാക്കണ്ണിൽ

രാജ്ഞിക്കും രാജാവിനും ഡ്രൈവിങ് നിയമങ്ങൾ ബാധകം അല്ലാതിരുന്നിട്ടുകൂടി സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്ത പ്രിൻസ് ഫിലിപ്പിനെ രേഖാമൂലം ശാസിച്ച് പൊലീസ്; സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിച്ച രാജ്ഞിയും ക്യാമറാക്കണ്ണിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജഭരണമുള്ള നാടാണ് ബ്രിട്ടൻ. എന്നാൽ, നിയമങ്ങൾ രാജാവിനും പ്രജയ്ക്കും ഒരുപോലെ ബാധകമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പ് രാജകുമാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലൂടെ അധികൃതർ. സീറ്റ് ബെൽറ്റ് ഇടാതെ കാറോടിച്ചതിന് 97-കാരനായ ഫിലിപ്പ് രാജകുമാരനെ രേഖാമൂലം പൊലീസ് ശാസിച്ചു. ചൊവ്വാഴ്ചയാണ് ഫിലിപ്പ് രാജകുമാരൻ ഓടിച്ച ലാൻഡ്‌റോവർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞത്. അപകടത്തിൽ ഫിലിപ്പ് രാജകുമാരന് പരിക്കേറ്റില്ലെങ്കിലും ഇടിച്ച കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റു.

സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവ് ചെയ്യുന്നത് 500 പൗണ്ട് വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. എന്നാൽ, ഫിലിപ്പ് രാജകുമാരന്റെ പ്രായവും പദവിയും പരിഗണിച്ച് ശാസിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഫിലിപ്പ് രാജകുമാരന്റെ കാറിടിച്ച് അപകടത്തിൽപ്പെട്ട കിയ കാറോടിച്ചിരുന്ന 25-കാരിക്ക് കാൽമുട്ടിന് പൊട്ടലുണ്ട്. ഒപ്പമുണ്ടായിരുന്ന 45-കാരിയുടെ കൈയൊടിഞ്ഞു. പിൻസീറ്റിൽ ഒമ്പതുമാസം മാത്രം പ്രായമുള്ള കുട്ടിയുണ്ടായിരുന്നു. സീറ്റ് ബെൽറ്റ് ധരിപ്പിച്ചിരുന്നതുകൊണ്ട് ആ കുഞ്ഞിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സൂര്യപ്രകാശം കണ്ണിലടിച്ചതുകൊണ്ട് ഒന്നും കാണാൻ പറ്റാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഫിലിപ്പ് രാജകുമാരൻ ദൃക്‌സാക്ഷികളോട് പറഞ്ഞിരുന്നു. ഫിലിപ്പ് രാജകുമാരനെയും കിയ കാർ ഓടിച്ചിരുന്ന യുവതിയെയും ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പൊലീസ് പരിശോധിച്ചിരുന്നെങ്കിലും ഇരുവരും മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ, ഫിലിപ്പ് രാജകുമാരനെ വാഹനമോടിക്കാൻ ഇനിയും അനുവദിക്കരുതെന്ന് കിയ കാറിലെ യാത്രക്കാരിയായിരുന്ന എമ്മ ഫെയർവെതർ പറഞ്ഞു.

ഫിലിപ്പ് രാജകുമാരന്റെ വ്യക്തിപരമായ അവകാശങ്ങൾ അംഗീകരിക്കുമ്പോൾത്തന്നെ, വാഹനം ഓടിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുമെന്ന് കരുതുന്നതായി എന്ന പറഞ്ഞു. നൂറുവയസ്സുവരെ വാഹനമോടിക്കാമെന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്നും മറ്റുള്ളവരുടെ സുരക്ഷയെക്കരുതി അദ്ദേഹം ഡ്രൈവിങ് അവസാനിപ്പിക്കുന്ന കാര്യം സ്വയം തീരുമാനിക്കുമെന്നാണ് കരുതുന്നതെന്നന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പ് രാജകുമാരൻ അപകടമുണ്ടാക്കിയതിന് രണ്ടുദിവസത്തിനുശേഷം രാജ്ഞിയും സീറ്റ് ബെൽറ്റിടാതെ വാഹനത്തിലിരുന്നതായി പൊലീസ് കണ്ടെത്തി. 48 മണിക്കൂറിനിടെ രണ്ടുതവണയാണ് രാജ്ഞി വാഹനത്തിൽ സീറ്റ് ബെൽറ്റിടാതെ ഇരിക്കുന്നത് ക്യാമറയിൽ പതിഞ്ഞത്. വോൾഫെർടണിലെ സെന്റ് പീറ്റേഴ്‌സ്് പള്ളിയിലേക്ക് പോകുമ്പോഴാണ് രാജ്ഞി സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തത്. വെള്ളിയാഴ്ച തന്റെ റേഞ്ച് റോവറിൽ യാത്ര ചെയ്യുമ്പോഴും രാജ്ഞി സീറ്റ് ബെൽറ്റിടാതെ ക്യാമറയിൽ പതിഞ്ഞിരുന്നു.\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP