Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ വച്ച് യാത്രക്കാർക്ക് ശ്വാസം മുട്ടി; അനേകം പേർ രോഗികളായി; കൂട്ടക്കരച്ചിലും നിലവിളിയും; അടിയന്തിരമായി ലാൻഡ് ചെയ്തിട്ട് എല്ലാവരെയും ആശുപത്രിയിലാക്കി; മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പോയ വിമാനത്തിന് എന്താണ് പറ്റിയത്..?

വിമാനത്തിൽ വച്ച് യാത്രക്കാർക്ക് ശ്വാസം മുട്ടി; അനേകം പേർ രോഗികളായി; കൂട്ടക്കരച്ചിലും നിലവിളിയും; അടിയന്തിരമായി ലാൻഡ് ചെയ്തിട്ട് എല്ലാവരെയും ആശുപത്രിയിലാക്കി; മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പോയ വിമാനത്തിന് എന്താണ് പറ്റിയത്..?

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ:ഇന്നലെ മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പറന്നുയർന്ന ഉറാൽ എയർലൈൻസിന്റെ ഒരു വിമാനം അടിയന്തിരമായി റഷ്യൻ നഗരമായ വോൽഗോഗ്രാഡിൽ തിരിച്ചിറക്കിയെന്ന് റിപ്പോർട്ട്. വിമാനം പറന്നുയർന്ന് അധികം വൈകുന്നതിന് മുമ്പ് യാത്രക്കാർക്ക് ശ്വാസം മുട്ടുകയും മറ്റ് ചില ശാരീരിര അസ്വസ്ഥകൾ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കേണ്ടി വന്നത്. ഈ അവസ്ഥയിൽ അനേകം പേർ രോഗികളായിത്തീർന്നിരുന്നു. വിമാനത്തിൽ നിന്നും കൂട്ടക്കരച്ചിലും നിലവിളിയും ഉയർന്ന് പൊങ്ങിയെന്നാണ് റിപ്പോർട്ട്.

വിമാനം അടിയന്തിരമായി ലാൻഡ് ചെയ്ത് എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യഥാർത്ഥത്തിൽ വിമാനത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ശക്തമാകുന്നുണ്ട്. വിമാനത്തിലുള്ളവർക്ക് കൂട്ട ഭക്ഷ്യവിഷബാധയുണ്ടായെന്ന ഭയത്താൽ പൈലറ്റ് എമർജൻസി ലാൻഡിംഗിന് ആവശ്യപ്പെടുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടൻ അഞ്ച് ആംബുലൻസുകളിൽ നിന്നുള്ള പാരാമെഡിക്സും ഡോക്ടർമാരും എയർബസ് എ321-211 ലേക്ക് ഇരച്ച് കയറിയിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരിൽ നിരവധി പേരെ അടിയന്തിര ചികിത്സക്കാണ് വിധേയരാക്കിയത്. ഇവരുടെ അവസ്ഥയെന്താണെന്ന യഥാർത്ഥ വിവരം ഇത് വരെ പുറത്ത് വന്നിട്ടില്ല. എക്കണോമി ക്ലാസിലെ റോ 21നും 26നും ഇടയിലുള്ള യാത്രക്കാരെയാണ് ഈ ദുരവസ്ഥ ബാധിച്ചിരിക്കുന്നതെന്ന് വിമാനത്തിലെ മറ്റ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഭർത്താവിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു യുവതി സഹായം അഭ്യർത്ഥിച്ച് കരഞ്ഞിരുന്നുവെന്നാണ് സോച്ചിയിൽ നിന്നുള്ള ഒരു യാത്രക്കാരി സാക്ഷ്യപ്പെടുത്തുന്നത്. ആ യുവതിയുടെ ഭർത്താവിന് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും മുഖം പച്ചനിറമായിത്തീർന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

വളരെ അപരിചതമായ അസ്വസ്ഥതകൾക്കടിപ്പെട്ട് നിരവധി കുട്ടികൾ ബഹളം കൂട്ടുകയും ചെയ്തിരുന്നു. പ്ലേഗ് പോലുള്ള അവസ്ഥയായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും നിരവധി പേരുടെ മുഖം വിളറുകയോ പച്ച നിറത്തിലാവുകയോ ചെയ്തിരുന്നുവെന്നും യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കാർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയിട്ടും ഏതാണ്ട് 40 മിനുറ്റോളം വിമാനം ആകാശത്ത് പറന്നിരുന്നു. സംഭവത്തെ തുടർന്ന് ഫ്ലൈറ്റ് അറ്റന്റന്റുമാർ ആകെ പരിഭ്രമത്തിലായിരുന്നു.

വിമാനത്തിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ വിഷബാധയല്ലെന്നാണ് വിമാനത്തിന്റെ ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്.ഇന്നലെ പുലർച്ചെയായിരുന്നു വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തത്. യു6-893 നമ്പറിലുള്ള വിമാനം വിശദമായി പരിശോധിക്കുകയും രണ്ട് മണിക്കൂർ 20 മിനുറ്റ് വൈകി ദുബായിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP