Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

38 പേരുമായി പോയ ചിലി സെെനിക വിമാനം കാണാതായി; വിമാനവുമായി ബന്ധം നഷ്ടമായത് രാവിലെ ആറ് മണിയോടെ: തിരച്ചിൽ ഊർജിതമാക്കിയതായി എയർഫോഴ്സ്

38 പേരുമായി പോയ ചിലി സെെനിക വിമാനം കാണാതായി; വിമാനവുമായി ബന്ധം നഷ്ടമായത് രാവിലെ ആറ് മണിയോടെ: തിരച്ചിൽ ഊർജിതമാക്കിയതായി എയർഫോഴ്സ്

മറുനാടൻ മലയാളി ബ്യൂറോ

സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാർട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു. ചിലിയിലെ തെക്കൻ നഗരമായ പുന്റ അറീനയിൽ നിന്ന് പ്രാദേശിക സമയം തിങ്കലാഴ്ച വൈകുന്നേരം 4:55 നാണ് ഹെർക്കുലീസ് സി 130 വിമാനം പറന്നുയർന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന 38 പേരിൽ 17 പേർ ക്രൂ അംഗങ്ങളാണ്. 21 പേർ യാത്രികരാണെന്നും വ്യോമസേന വ്യക്തമാക്കി.

വിമാനത്തിനായുള്ള തിരച്ചിൽ നടത്തി വരികയാണ്. അന്റാർട്ടിക്കയിലെ താവളത്തിലുള്ള സൈനികർക്ക്‌ സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP