Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർലമെന്റ് സ്‌ക്വയറിൽ പ്രതിമ ഉണ്ടാക്കി ആദ്യം ആദരിച്ചു; ഇനി മഹാത്മാവിന്റെ മുഖം ചേർത്തു നാണയം ഉണ്ടാക്കും: ഗാന്ധിയുടെ അവസാന ബ്രിട്ടീഷ് സന്ദർശനത്തിന് ഓർമ്മയ്ക്കായി രാഷ്ട്രപിതാവിന്റെ മുഖത്തോടെ പൗണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ച് ചാൻസലർ സാജിദ് ജാവേദ്

പാർലമെന്റ് സ്‌ക്വയറിൽ പ്രതിമ ഉണ്ടാക്കി ആദ്യം ആദരിച്ചു; ഇനി മഹാത്മാവിന്റെ മുഖം ചേർത്തു നാണയം ഉണ്ടാക്കും: ഗാന്ധിയുടെ അവസാന ബ്രിട്ടീഷ് സന്ദർശനത്തിന് ഓർമ്മയ്ക്കായി രാഷ്ട്രപിതാവിന്റെ മുഖത്തോടെ പൗണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ച് ചാൻസലർ സാജിദ് ജാവേദ്

മറുനാടൻ ഡെസ്‌ക്‌

മഹാത്മാഗാന്ധിയുടെ മുഖത്തോടെ പൗണ്ട് നാണയം ഇറക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ചാൻസലർ സാജിദ് ജാവേദ്. ഗാന്ധിജി നടത്തിയ യുകെ സന്ദർശനത്തിന്റെ 90-ാം വാർഷികം പ്രമാണിച്ച് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ചാൻലർ വ്യക്തമാക്കിയിരിക്കുന്നത്. 1931ലായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി അവസാനമായി യുകെ സന്ദർശനം നടത്തിയത്.

ഇന്നലെ നടന്ന ജിജി2 ലീഡർഷിപ്പ് അവാർഡിൽ വച്ചാണ് സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്. ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യൻ വംശജനായി ഈ മീറ്റിംഗിൽ സാജിദ് ജാവേദിനെ തെരഞ്ഞെടുക്കുകയും ചെയ്തു.'നിങ്ങൾ ചാൻസലറാകുമ്പോൾ നിങ്ങളും മാസ്റ്റർ ഓഫ് മിന്റ് ആകുമെന്ന് സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

''രാജ്യത്തിന്റെ നാണയങ്ങളുടെ ചുമതല വഹിക്കുന്നത് ഞാനല്ലെങ്കിലും മഹാത്മാഗാന്ധിയുടെ മുഖം വച്ചുകൊണ്ടുള്ള നാണയം പുറത്തിറക്കണമെന്ന അഭ്യർത്ഥന റോയൽ മിന്റ് ടീമിനെ അറിയിക്കുമെന്നും സാജിദ് ജാവേദ് വ്യക്തമാക്കി. 'അധികാരം സമ്പത്തിൽ നിന്നോ ഉയർന്ന പദവിയിൽ നിന്നോ വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു.' 'അദ്ദേഹം ജീവിച്ച മൂല്യങ്ങൾ എല്ലായ്‌പ്പോഴും ഓർക്കണം, വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ മാതാപിതാക്കൾ ഇവിടെയെത്തിയപ്പോൾ അവർ മൂല്യങ്ങളും കൈവിടാതെ പിന്തുടർന്നു.' എന്നും സാജിദ് ജാവേദ് വ്യക്തമാക്കി.

ബ്രിട്ടന്റെ രാഷ്ട്രീയ ചർച്ചയിൽ ഗാന്ധിയിൽ നിന്ന് പഠിക്കാനും സഹിഷ്ണുതയുടെയും വിനയത്തിന്റെയും ആവശ്യകതയെക്കുറിച്ച് പ്രതിഫലിപ്പിക്കാനും സാജിദ് ജാവേദിന്റെ പുതിയ പ്രഖ്യപനം അവസരമൊരുക്കുമെന്നാണ് കരുതുന്നത്. സാംസ്‌കാരിക സെക്രട്ടറി എന്ന നിലയിൽ 2015ൽ പാർലമെന്റ് സ്‌ക്വയറിൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനും അദ്ദേഹം തുടക്കം കുറിച്ചിരുന്നു.

ഇപ്പോൾ ബ്രിട്ടനിലെമ്പാടുമായി അഞ്ചു ഗാന്ധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാഞ്ചസ്റ്ററിലാണ് ഏറ്റവും അവസാനമായി ഗാന്ധി പ്രതിമ സ്ഥാപിച്ചത്. മാഞ്ചസ്റ്റർ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ വെങ്കല പ്രതിമയാണ് ഇവിടെ സ്ഥാപിച്ചത്. ലണ്ടനിൽ രണ്ടും കാർഡിഫിലും ലെസ്റ്ററിലും ഒരോന്നു വീതവുമാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP