Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണ വിരുദ്ധ പരിശീലനത്തിന് ബോംബ് സ്‌ഫോടനം നടത്തിയ പൊലീസ് അള്ളാഹു അക്‌ബർ എന്ന് വിളിച്ചത് എന്തിന്..? ക്ഷമ പറഞ്ഞിട്ടും തീരാതെ വിവാദത്തിൽ പെട്ട് പൊലീസ്

ഭീകരാക്രമണ വിരുദ്ധ പരിശീലനത്തിന് ബോംബ് സ്‌ഫോടനം നടത്തിയ പൊലീസ് അള്ളാഹു അക്‌ബർ എന്ന് വിളിച്ചത് എന്തിന്..? ക്ഷമ പറഞ്ഞിട്ടും തീരാതെ വിവാദത്തിൽ പെട്ട് പൊലീസ്

പാരീസിലും ബ്രസൽസിലും ഐസിസ് നടത്തിയ മാതൃകയിലുള്ള ആക്രമണത്തെ എങ്ങനെ നേരിടാമെന്ന് പരിശീലനം നടത്തുന്നതിനിടെ അള്ളാഹു അക്‌ബർ എന്ന് വിളിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് വെട്ടിലായി. വിവിധ ഇടങ്ങളിൽ നിന്നും ഇതിനെതിരെ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പൊലീസ് ക്ഷമ പറഞ്ഞിട്ടും വിവാദത്തിന് അറുതിയായിട്ടില്ല.ഭീകരാക്രമണ വിരുദ്ധ പരിശീലനം നടത്തുന്നതിനിടെ പൊലീസ് അള്ളാഹു അക്‌ബർ' വിളിച്ചതെന്തിനെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയുമാണ്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മുഖം മറച്ച ' ആത്മഹത്യാ ബോംബർ' ട്രാഫോർഡ് സെന്ററിലേക്ക് ഇരച്ച് കയറുന്നതും തുടർന്ന് സ്ഥോടവസ്തു പൊട്ടിക്കുന്നതിന് മുമ്പ് അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നതും ഈ വീഡിയയോയിൽ കാണാം. ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരോ പരുക്കേൽക്കുന്നവരോ ആയി 800 വളണ്ടിയർമാർ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദികളെ പിടിക്കാനായി പൊലീസ് ഈ മാളിലേക്ക് കുതിച്ചെത്തുന്നതും വീഡിയോയിൽ കാണാം.ഈ പരിശീലനത്തിനിടെ തീവ്രവാദികൾ മുസ്ലീങ്ങളായിരിക്കുമെന്ന പ്രചാരണം നടത്തി പൊലീസ് ഇസ്ലാമോഫോബിയ വളർത്താനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് മാഞ്ചസ്റ്റർ പൊലീസ് ക്ഷമാപണം നടത്താൻ തയ്യാറായത്.

എന്നാൽ ഇതിന്റെ പേരിൽ മാപ്പ് പറഞ്ഞ പൊലീസിന്റെ നടപടിയെയും സോഷ്യൽ മീഡിയയിലെ നിരവധി പേർ വിമർശിച്ചിരുന്നു. പാരീസിലും ബ്രസൽസിലും ഐസിസ് ആക്രമണം നടത്തുമ്പോൾ ഇത്തരത്തിൽ അള്ളാഹു അക്‌ബർ എന്ന് വിളിച്ചിരുന്നുവെന്നതാണ് ഇതിന് ന്യായീകരണമായി അവർ എടുത്ത് കാട്ടുന്നത്. ഇന്നലത്തെ രാവിലത്തെ തങ്ങളുടെ ഈ പരിശീലനം കാണാൻ പൊലീസ് മാദ്ധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നു. നാല് പ്രാവശ്യം അള്ളാഹു അക്‌ബർ എന്നു വിളിച്ചിട്ടാണ് ആത്മഹത്യാ ബോംബറുടെ വേഷമിട്ടയാൾ പ്രതീകാത്മകമായി സ്‌ഫോടനം നടത്തിയത്. ഇയാൾ ഒരു ഓഫീസറാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.മതപരമായ വാക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചത് തെറ്റായിപ്പോയെന്നാണ് പൊലീസ് പശ്ചാത്തപിച്ചിരിക്കുന്നത്.ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ഷോപ്പിങ് സെന്ററിലാണ് അതിരാവിലെ ഈ അഭ്യാസം നടന്നതെന്നതും ശ്രദ്ധേയമാണ്.ഷോപ്പിങ് സെന്ററിന്റെ മധ്യത്തിൽ വച്ചാണ് ആത്മഹത്യാബോംബർ സ്ഥോടകവസ്തു പൊട്ടിച്ചിരുന്നത്. ഇത്തരത്തിൽ ഒരു ആക്രമണമുണ്ടായാൽ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്നതിന്റെ മുന്നൊരുക്കമായിരുന്നു ഈ പരിശീലനം.

ആക്രമണത്തെ തുടർന്ന് മരിച്ചതായും പരുക്കേറ്റതായും അഭിനയിച്ച വളണ്ടിയർമാർക്ക് ഫേയ്ക്ക് ബ്ലഡ് നൽകിയിരുന്നു. ചിലർ കൃത്രിമ രക്തമൊലിപ്പിച്ച് ജീവന് വേണ്ടി നെട്ടോട്ടമോടുന്നതും കാണാമായിരുന്നു.ചിലർ തീവ്രവാദ ആക്രമണത്തിൽ മരിച്ചവരായി നടിച്ച് കിടക്കുന്നുമുണ്ടായിരുന്നു. തുടർന്ന് തീവ്രവാദികൾ കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.കഴിഞ്ഞ വർഷം ഡിസംബർ മുതൽ പൊലീസ് ഇത്തരം പരിശീലനങ്ങൾ നടത്തി വരുന്നുണ്ട്. ഇനി വരുന്ന രണ്ടു രാത്രികളിൽ വ്യത്യസ്തമായ മറ്റ് രണ്ട് ലൊക്കേഷനുകളിൽ കൂടി ഇത്തരം അഭ്യാസങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ പൊലീസ്, മെർസിസൈഡ് പൊലീസ്, ഗ്രേറ്റർമാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവർ പങ്കെടുത്ത ഈ പരിശീലനം വിലയിരുത്താൻ കൗണ്ടർ ടെററിസം ഓഫീസർമാർ സ്ഥലത്തെത്തിയിരുന്നു.ഇത്തരം ഒരു ഭീകരാക്രമണം ഉണ്ടായാൽ പൊലീസും മറ്റ് എമർജൻസ് സർവീസുകളും എത്തരത്തിലാണ് പ്രതികരിക്കുകയെന്നായിരുന്നു അവർ വിലയിരുത്തിയത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആത്മഹത്യാ ബോംബർ ഷോപ്പർമാരോട് ശബ്ദമുയർത്തുന്നതിനെ തുടർന്നാണ് പരിശീലനം ആരംഭിച്ചത്.പരിശീലനത്തിലേർപ്പെട്ടവർ ഇയർ ഡിഫെൻഡറുകലും സേഫ്റ്റി ഗ്ലാസുകളും ധരിച്ചിരുന്നു. രക്തമൊഴുകുന്ന പരുക്കുകൾ സൃഷ്ടിക്കാൻ മെയ്‌ക് അപ് ആർട്ടിസ്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു. പരുക്കേറ്റതായി അഭിനയിച്ചവരുടെ കരച്ചിലുകൾ ബിൽഡിംഗിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. ആത്മഹത്യാ ബോംബർക്ക് പുറമെ ഒരു തോക്ക് ധാരി ബിൽഡിംഗിലേക്ക് കടന്ന് വന്ന് നിരവധി റൗണ്ടുകൾ വെടിവച്ചതും പരിശീലനത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. ഈ ആക്രമണത്തിലും നിരവധി പേർ ' മരിക്കുകയും' 'പരുക്കേൽക്കുകയും' ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കാറുകളും ഫയർ എൻജിനുകളും ആംബുലൻസുകളും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. തുടർന്ന് കൗണ്ടർ ടെററിസം ഓഫീസർമാർ ഇവിടേക്ക് ഇരച്ച്കയറുന്നതും കാണാം. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ പിടിക്കാനും അവർ ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശീലനം സമീപ മാസങ്ങളിലായി ലണ്ടൻ , ഗ്ലാസ്‌കോ, എസെക്‌സ് എന്നിവിടങ്ങളിലും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP