Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗതാഗത നിയമം ലംഘിച്ചതിന് സ്‌കൂട്ടർ യാത്രക്കാരന് 23,000രൂപയുടെ പെറ്റി; ദിനേശ് ഹെൽമറ്റില്ലാതെ സഞ്ചരിച്ചത് പതിനയ്യായിരം രൂപയോളം വില വരുന്ന പഴയ സ്‌കൂട്ടറിൽ; ലൈസൻസും ആർസി ബുക്കും ഇൻഷുറൻസും എയർപൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്ത വണ്ടി പിടിച്ചെടുക്കാമെന്ന് പൊലീസ്; വാഹനം നൽകാൻ വിസമ്മതിച്ചതോടെ പിഴ ഈടാക്കാൻ തീരുമാനിച്ച് പൊലീസും

ഗതാഗത നിയമം ലംഘിച്ചതിന് സ്‌കൂട്ടർ യാത്രക്കാരന് 23,000രൂപയുടെ പെറ്റി; ദിനേശ് ഹെൽമറ്റില്ലാതെ സഞ്ചരിച്ചത് പതിനയ്യായിരം രൂപയോളം വില വരുന്ന പഴയ സ്‌കൂട്ടറിൽ; ലൈസൻസും ആർസി ബുക്കും ഇൻഷുറൻസും എയർപൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്ത വണ്ടി പിടിച്ചെടുക്കാമെന്ന് പൊലീസ്; വാഹനം നൽകാൻ വിസമ്മതിച്ചതോടെ പിഴ ഈടാക്കാൻ തീരുമാനിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് സ്‌കൂട്ടർ യാത്രക്കാരന് പൊലീസ് പെറ്റിയടിച്ചത് 23,000 രൂപ. ഗുരുഗ്രാമിലാണ് ഡൽഹി സ്വദേശിയായ ദിനേശ് മദാന് കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം വൻതുക പിഴ ചുമത്തിയിരിക്കുന്നത്.

ദിനേശ് മദാൻ തന്റെ പഴയ ഹോണ്ട ആക്ടീവയിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യവേയാണ് പൊലീസിന്റെ കണ്ണിൽ പെടുന്നത്. ഹെൽമറ്റില്ലാത്തതിന് പിഴയൊടുക്കണമെന്നും ലൈസൻസ് കാണിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈവശം ലൈസൻസ് ഇല്ലെന്ന് യുവാവ് മറുപടി നൽകി. ഇതോടെ വണ്ടിയുടെ രേഖകൾ പരിശോധിക്കണം എന്നായി പൊലീസ്. എന്നാൽ അവയും തന്റെ കയ്യിൽ ഇല്ലെന്ന് പറഞ്ഞതോടെ വണ്ടി പിടിച്ചെടുക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ വാഹനത്തിന്റെ താക്കോൽ നൽകാൻ ദിനേശ് തയ്യാറായില്ല. ഇതോടെ ദിനേശ് നടത്തിയ നിയമലംഘനങ്ങൾക്ക് എല്ലാം ചേർത്ത് പുതിയ നിയമപ്രകാരമുള്ള പിഴ ഈടാക്കാൻ പൊലീസ് തീരുമാനിച്ചു.

യുവാവ് നടത്തിയ വിവിധ നിയമലംഘനങ്ങൾക്ക് ഒന്നിച്ചുള്ള പിഴയാണ് 23,000 രൂപ. ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിനൊപ്പം ഡ്രൈവിങ് ലൈൻസൻസ്, ആർസി, ഇൻഷുറൻസ്, എയർ പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളൊന്നും ഉടമയുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് പുതുക്കിയ പിഴ നിരക്ക് പ്രകാരം ഈ കുറ്റങ്ങളെല്ലാം ചേർത്ത് 23000 രൂപ പിഴ ചേർത്ത ചലാൻ പൊലീസ് യാത്രക്കാരന് കൈമാറുകയായിരുന്നു.

അതേസമയം വാഹനത്തിന്റെ നിയമപരമായ രേഖകളെല്ലാം വീട്ടിലുണ്ടെന്നും എന്നാൽ പരിശോധനയ്ക്കിടെ ഇവയെല്ലാം 10 മിനിറ്റിനുള്ളിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് ദിനേശ് മദാൻ മാധ്യമങ്ങളോട് പറഞ്ഞത്. 15000 മുതൽ 18000 രൂപ വരെ മാത്രമാണ് സ്‌കൂട്ടറിന്റെ മൂല്യമെന്നും വണ്ടിയുടെ താക്കോൽ നൽകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരുന്നതോടെ 23000 രൂപയുടെ ചലാൻ അടിച്ചുകൈയിൽ തന്നെന്നും ദിനേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP