Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുറ്റം 37 കഞ്ചാവ് ചെടികളുമായി 'മരണകൃഷിയിട'മെങ്കിൽ സമീപത്തെ പ്രത്യേക മുറി ലഹരിയുടെ 'മിനി സൂപ്പർ സ്റ്റോർ'! അൽഎയ്‌നിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടിയത് തന്ത്രപരമായി; ലഹരി വിൽക്കാൻ പ്രത്യേക ഏജന്റുമാരും; പൊലീസ് നടപടി പുറം ലോകമറിഞ്ഞത് ട്വീറ്റിൽ പങ്കുവെച്ച വീഡിയോയിലൂടെ

മുറ്റം 37 കഞ്ചാവ് ചെടികളുമായി 'മരണകൃഷിയിട'മെങ്കിൽ സമീപത്തെ പ്രത്യേക മുറി ലഹരിയുടെ 'മിനി സൂപ്പർ സ്റ്റോർ'! അൽഎയ്‌നിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടിയത് തന്ത്രപരമായി; ലഹരി വിൽക്കാൻ പ്രത്യേക ഏജന്റുമാരും; പൊലീസ് നടപടി പുറം ലോകമറിഞ്ഞത് ട്വീറ്റിൽ പങ്കുവെച്ച വീഡിയോയിലൂടെ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: കൃഷിയിടത്തെ പുരയിടത്തിന് സമീപമുള്ള മുറ്റത്ത് 37 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ട് ഏഷ്യക്കാരെ തന്ത്രപരമായി പിടികൂടി അബുദാബി പൊലീസ്. മരണകൃഷിയിടമെന്നാണ് സ്ഥലത്തെ പൊലീസ് വിശേഷിപ്പിച്ചത്. അൽഎയ്‌നിലെ കൃഷിയിടത്തിലാണ് ഇവർ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയിരുന്നത്. ചെടികൾ പൊലീസ് നശിപ്പിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഇവിടെ പൊലീസുകാർ കഞ്ചാവ് വേട്ട നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് വീഡിയോയായി ട്വീറ്റ് ചെയ്തിരുന്നു. ഏജന്റുമാരെ നിയോഗിച്ച് യുവാക്കൾക്കിടയിൽ ലഹരി മരുന്ന് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

      View this post on Instagram

شرطة أبوظبي تقبض على شخصين بتهمة زراعة "القنب الهندي" . . قبضت #شرطة_أبوظبي على شخصين من الجنسية الآسيوية بتهمة زراعة 37 شجرة #القنب_الهندي في إحدى المزارع ب #مدينة_العين بعملية أطلق عليها اسم عملية "مزرعة الموت". وكانت وردت لشرطة أبوظبي معلومات تفيد بقيام أحد الأشخاص من الجنسية الآسيوية بزراعة نبات #القنب_الهندي في أحد المزارع وتجهيز غرفة لتعاطي وترويج #المواد_المخدرة. وأجرت الشرطة تحرياتها للتأكد من صحة ماورد اليها ومراقبة الشخص الذي وردت بشأنه المعلومات ،من قبل فريق عمل تم تشكيله لهذه الغاية . واتخذت الإجراءات القانونية اللازمة لضبط " الهدف "بعد تحديد موقع المزرعة وتنفيذ العملية من قبل فريق العمل ومداهمة المزرعة والقبض عليهم . ودعت #شرطة_أبوظبي إلى التعاون مع عناصر الشرطة في التصدي للمخدرات، وملاحقة مروجيها ومتعاطيها ، حاثة #أفراد_المجتمع على عدم التردد في الإبلاغ عن أية تصرفات تثير شكوكهم بالاتصال على 999 في مركز #القيادة والتحكم أو #بدالةأمان ‪8002626‬ . #في_أبوظبي #InAbuDhabi #أبوظبي_أمن_وسلامة ‎‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي#الإعلام_الأمني ‎‏#UAE #AbuDhabi #ADPolice ‎‏#ADPolice_news ‎‏#security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on Jul 13, 2019 at 10:50am PDT

കൃഷിയിടത്തിലെ പ്രത്യേക മുറിയിൽ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഇവർ ചെയ്തുകൊടുത്തിരുന്നു. ലഹരിമരുന്ന് വിൽപനക്കാരെയും നിർമ്മാതാക്കളെയും തുരത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിമരുന്ന് വിൽപനക്കാർ സമീപിക്കുകയോ ഇവരെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP