Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മൂന്നു വർഷമായി നടന്നു വന്നത് നരനായാട്ട്; മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഫിലിപ്പീൻസ് ജനതയ്ക്ക് നേരെ നടന്ന ക്രൂരതയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകൾ; ഫിലിപ്പീൻസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് വൻ മയക്കുമരുന്ന് വേട്ട; ലഹരിയുടെ പേരിൽ പൊലീസ് നടത്തി വരുന്നത് മൃഗങ്ങളെക്കാൾ ക്രൂരത

പൊലീസ് സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മൂന്നു വർഷമായി നടന്നു വന്നത് നരനായാട്ട്; മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഫിലിപ്പീൻസ് ജനതയ്ക്ക് നേരെ നടന്ന ക്രൂരതയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകൾ; ഫിലിപ്പീൻസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് വൻ മയക്കുമരുന്ന് വേട്ട; ലഹരിയുടെ പേരിൽ പൊലീസ് നടത്തി വരുന്നത് മൃഗങ്ങളെക്കാൾ ക്രൂരത

മറുനാടൻ ഡെസ്‌ക്‌

ഫിലിപ്പിൻസ്: മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഫിലിപ്പിൻസ് ജനതയ്ക്ക് നേരെ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ പ്രതിഷേധ സ്വരവുമായി മനുഷ്യാവകാശ സംഘടനകൾ. കഴിഞ്ഞ മൂന്നു വർഷമായി 'പൊലീസ് സ്റ്റിങ് ഓപ്പറേഷൻ'എന്ന പേരിൽ നടന്നു വരുന്ന മനുഷ്യ വേട്ടക്ക് ഇളവു വേണമെന്നുള്ള ആവശ്യവുമായിട്ടാണ് പ്രശസ്ത മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. ഫിലിപ്പൈൻ പ്രസിഡന്റ് റോഡറീഗോ ഡുട്ടെർട്ടെയുടെ ഭരണത്തിന് കീഴിൽ വ്യാപകമായ മയക്കുമരുന്ന് വേട്ടയാണ് നടക്കുന്നത്. 2016 മുതൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ ട്രാക്ക് ചെയ്യാനും, വേണ്ടിവന്നാൽ കൊല്ലാനും പൊലീസിനെ ഭരണകൂടം അധികാരപ്പെടുത്തിയിരുന്നു.

ഔദ്യോഗിക കണക്ക് പ്രകാരം കുഞ്ഞുങ്ങൾ അടക്കം പതിനായിരക്കണക്കിന് പേരാണ് മയക്കു മരുന്ന് വേട്ടയിൽ കൊല്ലപ്പെട്ടത്. തികച്ചും ക്രൂരനായ ഭരണാധികാരിയെന്ന വിൽപ്പേരാണ് പ്രസിഡന്റ് റോഡറീഗോക്ക് ചേരുന്നത്. റോഡ്രിഗോ ഡ്യുർട്ടെയുടെ മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം പരിശോധിക്കുന്നത് അസാധ്യമാണെന്നും പക്ഷേ 6000 ത്തിലധികം പേർ ഓപ്പറേഷൻ സമയത്തുകൊല്ലപ്പെട്ടാതായും .പൊലീസ് പറഞ്ഞു.

മൂന്നുവർഷമായി ഫിലിപ്പൈൻസിൽ നിയമവിരുദ്ധമായി നടപ്പിലാക്കുന്ന ശിക്ഷാവിധിക്കെതിരെയും പൊലീസിന്റെ നിയമ ദുരുപയോഗങ്ങൾക്കെതിരേയും സംസ്ഥാന വ്യാപകമായ അന്വേഷണം വേണമെന്ന അവകാശ പ്രമേയത്തിന് അംഗീകാരം നൽകണമെന്ന ലണ്ടൻ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റർനാഷണൽ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയോട് കഴിഞ്ഞ തിങ്കളാഴ്‌ച്ച ആവശ്യപ്പെട്ടു. 47 അംഗങ്ങളുള്ള കൗൺസിലിന്റെ ആവശ്യം ഈ ആഴ്‌ച്ച പരിഗണിച്ചേക്കും. ബുലാക്കൻ പ്രവിശ്യയെ കേന്ദ്രീകരിച്ച് ഏപ്രിലിൽ ആംനസ്റ്റി പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആകെ 27 കൊലപാതകങ്ങളിൽ 18 എണ്ണവും 'വാച്ച് ലിസ്റ്റിൽ'' അഥവാ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സംശയ ലിസ്റ്റിലുള്ളവരാണ്.

കൊല്ലപ്പെടുന്നവരിൽ നല്ലൊരു ശതമാനം ആളുകളും നിയമപരമായ വെല്ലുവിളികൾ നേരിടാൻ മാർഗങ്ങളോ പിന്തുണയോ ഇല്ലാത്ത ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമാണന്നും വെറും സംശയത്തിന്റെ പോരിലുള്ള ഈ ക്രൂരതകൾക്ക് പൊലീസിനെതിരെ അന്വേഷണം വേണമെന്ന അവകാശങ്ങൾ ഉഴർന്ന് കേൾക്കാൻ തുടങ്ങിട്ട് നാളുകളായെങ്കിലും യാതെരു നടപടിയും ഇന്നേവര എടുത്തട്ടില്ല. ''ആരെയാണ് 'പൊലീസിന് അറസ്റ്റ് ചെയ്യേണ്ടത് ന്യൂ പീപ്പിൾ പാർട്ടിയുടെ അംഗങ്ങളെയോ അതോ അവരുടെ അനുയായികളയോ? എന്തിരുന്നാലും ആ ലിസ്റ്റുകൾ വിശ്വാസയോഗ്യമല്ലാത്തതും നിയമവിരുദ്ധവുമാണെന്നും ലക്ഷ്യമിടുന്നത് ഒരുകൂട്ടം ജനങ്ങളെ കൊല്ലാനുള്ള തീരുമാനമായിട്ടാണ് തോന്നുന്നതെന്നും ആംനസ്റ്റിയുടെ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തു വിടുന്നത്.

സാക്ഷികളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, പകുതിയും നിയമവിരുദ്ധമായ കൊലപാതകങ്ങളാണെന്നും ഈ സംഭവങ്ങൾ എല്ലാം തന്നെ 'വധശിഷ' യിലേക്ക് വിരൽ ചൂണ്ടുന്നതെങ്കിലും ഇത് തെളിയിക്കാൻ യാതെരുവിധ തെളുവുകളും ഇല്ലന്നും കൗൺസിൽ അറിയിച്ചു. എന്നാൽ ആംനെസ്റ്റിയുടെ അടിസ്ഥാന വാദം തെറ്റാണെന്നും അത്തരം നിയമവിരുദ്ധ കൊലപാതകങ്ങളൊന്നുതന്നെ നടപ്പിലാക്കുന്നില്ലന്നും ഡുട്ടേർട്ടിന്റെ വക്താവ് സാൽവഡോർ പാനലോ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തെരുവിൽ വെടിവെച്ചുകൊന്നും വനിതാ റിബലുകളുടെ ലൈംഗികാവയവം തകർക്കാൻ ആഹ്വാനം ചെയ്തും, വിമതരെ വെടിവച്ചു കൊല്ലുകയും ചെയ്യുന്ന ഫിലിപ്പൈൻ പ്രസിഡന്റിന്റെ ക്രൂരവിനോദത്തിനെതിരെയാണ് യുഎൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ ഡുട്ടെർട്ടെയുടെ മയക്കുമരുന്നു വേട്ടയ്ക്കെതിരെ യുഎന്നിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര കോടതിയുടെ നിർദേശമനുസരിച്ച് പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP