Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോ​ഗ്യകരമായ ബന്ധത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികൾ; അമേരിക്ക കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത് പുതിയ ശീതയുദ്ധത്തിലേക്കെന്നും ചൈനീസ് വിദേശകാര്യ മന്ത്രി; ചൈനയെ മോശക്കാരായി ചിത്രീകരിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമമാണ് നടക്കുന്നതെന്നും വാങ് യി

ആരോ​ഗ്യകരമായ ബന്ധത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികൾ; അമേരിക്ക കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത് പുതിയ ശീതയുദ്ധത്തിലേക്കെന്നും ചൈനീസ് വിദേശകാര്യ മന്ത്രി; ചൈനയെ മോശക്കാരായി ചിത്രീകരിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമമാണ് നടക്കുന്നതെന്നും വാങ് യി

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അമേരിക്കൻ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി. ചൈനയും അമേരിക്കയുമായുള്ള ആരോ​ഗ്യകരമായ ബന്ധത്തിന് അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികൾ തടസ്സം നിൽക്കുകയാണെന്ന് വാങ് യി ചൂണ്ടിക്കാട്ടി. കാര്യങ്ങൾ നീങ്ങുന്നത് പുതിയ ശീതയുദ്ധത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ്, ഹോങ്കോങ് എന്നീ വിഷയങ്ങളിൽ യു.എസ്- ചൈന ബന്ധം വഷളായതിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, യു.എസ്- ചൈന ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന ശക്തികൾ ഏതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികൾ ചൈന - യു.എസ് ബന്ധത്തിന് തടസം നിൽക്കുന്നുവെന്നും ഇരുരാജ്യങ്ങളെയും ശീതയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും വാങ് യി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ 3,30,000 ത്തിലേറെ മരണങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കിയ കൊറോണ വൈറസ് ബാധയ്ക്ക് പിന്നാലെ ചൈനയ്‌ക്കെതിരെ ഉയർന്ന വിമർശങ്ങൾക്ക് തുടക്കം കുറിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു.

വ്യാപാരം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ പുതിയ തലത്തിലെത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കയ്‌ക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ കടുത്ത പ്രതികരണം. അതിനിടെ, ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് തടയിടാനുള്ള സുരക്ഷാ നിയമം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കം അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും പുതിയ എതിർപ്പിനും കാരണമായി.

എന്നാൽ ചൈനയെ മോശക്കാരായി ചിത്രീകരിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് വാങ് യി കുറ്റപ്പെടുത്തി. കൊറോണ വൈറസ് നാശംവിതയ്ക്കുന്നതിന് സമാനമായ രാഷ്ട്രീയ വൈറസ് അമേരിക്കയിൽനിന്ന് പടരുന്നുണ്ട്. ചൈനയെ കരിവാരിത്തേക്കാനുള്ള എല്ലാ അവസരണങ്ങളും ഉപയോഗിക്കുകയാണ് ഈ രാഷ്ട്രീയ വൈറസ്. ചില നേതാക്കൾ വാസ്തവം മറച്ചുവച്ച് പല നുണകളും മെനഞ്ഞെടുക്കുകയാണ്. പല ഗൂഢാലോചനകളും ചൈനയ്‌ക്കെതിരെ നടക്കുന്നു. അവയൊന്നും ഫലംകാണില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡിന് പിന്നിൽ ചൈനയാണെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസും രം​ഗത്ത് വന്നിരുന്നു. 'ഞങ്ങൾ ഒപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ കോവിഡ് വന്നു. ഇത് അത്ര നിസ്സാരമായി കാണാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,' ട്രംപ് പറഞ്ഞു. മിഷിഗണിൽ വെച്ചു നടന്ന ആഫ്രിക്കൻ അമേരിക്കൻ നേതാക്കളുമായുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും സെനറ്റർ ടെഡ് ക്രൂസും പറഞ്ഞു.

കൊറോണയെ നിയന്ത്രിക്കാൻ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമർശിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടന്ന കോൺഫറൻസിൽ ചൈനീസ് വംശജയായ മാധ്യമപ്രവർത്തകയോട് വംശീയമായി പെരുമാറിയതും വിവാദത്തിനിടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP